രോഹിത്തിന്റെ ടൈം കഴിഞ്ഞു! ടി20യില്‍ ഓപ്പണ്‍ ചെയ്യരുത്, ഇവരിലൊരാള്‍ കളിക്കട്ടെ

വിരാട് കോലി മാറി രോഹിത് ശര്‍മ വന്നിട്ടും ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തലവര മാറിയില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെയാണ് ഇന്ത്യ നാട്ടിലേക്കു വിമാനം കയറിയതെങ്കില്‍ ഇത്തവണ സെമി ഫൈനലിലും അടിതെറ്റുകയായിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയ സെമിയില്‍ ഇന്ത്യ തീര്‍ത്തും നിസ്സഹായരായി.
ക്യാപ്റ്റന്‍ രോഹിത്തിന്റെ മോശം ഫോമും ലോകകപ്പില്‍ ഇന്ത്യക്കു ക്ഷീണമായിരുന്നു. 19.33 എന്ന മോശം ശരാശരിയില്‍ 116 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. നെതര്‍ലാന്‍ഡ്‌സിനെതിരേ നേടിയ 53 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു കളിയിലും രോഹിത്തിനു ഇംപാക്ടുണ്ടാക്കാനായില്ല. ഇതോടെ ടി20 ഓപ്പണിങില്‍ നിന്നും ഹിറ്റ്മാനെ മാറ്റണമെന്നു പലരും ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രായവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോള്‍ രോഹിത് അധികനാള്‍ ഓപ്പണറുടെ റോളില്‍ തുടരാന്‍ സാധ്യതയില്ല. അദ്ദേഹം ടി20 മതിയാക്കിയാല്‍ പകരക്കാരനായി ഓപ്പണിങ് സ്ഥാനത്തേക്കു പരീക്ഷിക്കാവുന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

പൃഥ്വി ഷാ
മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷാ ഇന്ത്യയുടെ ടി20 ഓപ്പണിങ് സ്ഥാനത്തേക്കു ഏറെ അനുയോജ്യനായ താരമാണ്. ടി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന ഫിയര്‍ലെസ്റ്റ് ക്രിക്കറ്റിന്റെ വക്താവാണ് താരം. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും അടുത്തിടെയായി പൃഥ്വി ഇന്ത്യന്‍ ടീമില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെടുകയാണ്. 2018ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയ താരത്തിനു ടീമിലെ സ്ഥിരസാന്നിധ്യമാവാനായില്ല.

മികച്ച ഫോമില്‍
കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി എട്ട് ഇന്നിങ്‌സുകളില്‍ നിന്നും 165 ശരാശരിയില്‍ 827 റണ്‍സ് പൃഥ്വി വാരിക്കൂട്ടിയിരുന്നു. ഈ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ 10 മല്‍സരങ്ങളില്‍ നിന്നും 181.42 സ്‌ട്രൈക്ക് റേറ്റില്‍ 332 റണ്‍സും താരം നേടി. ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്ണെടുത്ത രണ്ടാമത്തെ താരവും പൃഥ്വിയായിരുന്നു. ഐപിഎല്‍ പവര്‍പ്ലേയില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരവും പൃഥ്വിയാണ് (147.45).
Also Read: പാക് ടീമില്‍ ഇന്ത്യയുടെ മരുമക്കളും! പാക് താരങ്ങളുടെ ജീവിതസഖിമാരെ അറിയാം

ഇഷാന്‍ കിഷന്‍
ഇടംകൈയന്‍ ബാറ്ററും യുവ താരവുമായ ഇഷാന്‍ കിഷനാണ് രോഹിത് ശര്‍മയുടെ പകരക്കാരനായി ഇന്ത്യക്കു ഓപ്പണറാക്കാവുന്ന രണ്ടാമത്തെയാള്‍. 2021ലെ കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇഷാന്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. പക്ഷെ ഇത്തവണ ടീമില്‍ നിന്നും തഴയപ്പെടുകയായിരുന്നു. കഴിഞ്ഞ ലോകകപ്പിനു ശേഷം കളിച്ച ഭൂരിഭാഗം ദ്വിരാഷ്ട്ര ടി20 പരമ്പരകളിലും ഇഷാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരുമായുള്ള പരമ്പരകളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.

പല റോളിലും കളിക്കും
പക്ഷെ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുമായുള്ള പരമ്പരകളിലെ മൂന്നു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായതോടെ ഇഷാന്‍ കിഷന് ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഓപ്പണിങിലും മധ്യനിരയിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ ശേഷിയുള്ള ബാറ്ററാണ് അദ്ദേഹം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി വിവിധ പൊസിഷനുകളില്‍ ഇഷാന്‍ ബാറ്റ് വീശിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി 19 ടി20കളില്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 131.16 ആണ്.

യശസ്വി ജയ്‌സ്വാള്‍
യുവതാരം യശസ്വി ജയ്‌സ്വാളിനെയും ടി20യില്‍ ഇന്ത്യക്കു ഓപ്പണിങ് സ്ഥാനത്തേക്കു പരിഗണിക്കാം. ഇഷാന്‍ കിഷനെപ്പോലെ തന്നെ മറ്റൊരു ഇടംകൈയന്‍ ബാറ്ററാണ് അദ്ദേഹം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന ജയ്‌സ്വാളിന്റെ സ്‌ട്രൈക്ക് റേറ്റ് 134.55 ആണ്. റുതുരാജ് ഗെയ്ക്വാദ് (110.82), സഞ്ജു സാംസണ്‍ (116.48), റിഷഭ് പന്ത് (124.90), ശുഭ്മാന്‍ ഗില്‍ (120.98) എന്നിവരേക്കാള്‍ മുകളിലാണ് ജയ്‌സ്വാള്‍. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ റോയല്‍സിനായി 250നടുത്ത് റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു.

റോയല്‍സിനായി തിളങ്ങി
ഐപിഎല്ലില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഒരിന്നിങ്‌സില്‍ 15ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള ഇന്ത്യന്‍ താരങ്ങളെയെടുത്താല്‍ ഏറ്റവും മികച്ച നാലാമത്തെ സ്‌ട്രൈക്ക് റേറ്റ് യശസ്വി ജയ്‌സ്വാളിനാണ്. 133.56 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. പൃഥ്വി ഷായാണ് (166.66) തലപ്പത്ത്. റോബിന്‍ ഉത്തപ്പ (139.28), കെഎല്‍ രാഹുല്‍ (138.87) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 10 മല്‍സരങ്ങളില്‍ നിന്നും 141.48 സ്‌ട്രൈക്ക് റേറ്റില്‍ 266 റണ്‍സ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications