രോഹിത് മാറട്ടെ, ഇന്ത്യയെ ഇനി നയിക്കേണ്ടത് ഇവന്‍; പുതിയ ക്യാപ്റ്റനെ നിര്‍ദ്ദേശിച്ച് ഗവാസ്‌കര്‍
ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുവാങ്ങിയ ദയനീയ പരാജയം ഇന്ത്യന്‍ ടീമിന് മേല്‍ ഒരു ഭൂതത്തെ തുറന്നു വിട്ടിരിക്കുകയാണ്. ഇതുവരെ ചര്‍ച്ചകളില്‍ പോലും വരാതിരുന്ന ടീമിന്റെ പ്രശ്‌നങ്ങളടക്കം കീറിമുറിച്ച് പരിശോധിക്കുകയാണ് ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങളും ആരാധകരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ടീമിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കടുത്ത നടപടികളാണ് ആരാധകരും മുന്‍ താരങ്ങളും ആവശ്യപ്പെടുന്നത്.
പേരുകേട്ട താരങ്ങളുണ്ടായിരുന്നിട്ടും ലോകകപ്പില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു ഇന്ത്യ. ഇതോടെ ടീമില്‍ അടിമുടി അഴിച്ചുപണി വേണമെന്നാണ് ആരാധകരുടെ ആവശ്യം. അധികം വൈകാതെ തന്നെ ടീമിലെ പല മുതിര്‍ന്ന താരങ്ങളും തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്നും ബിസിസിഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.

ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ പരാജയമായിരുന്നു രോഹിത് ശര്‍മയും സംഘവും ഏറ്റുവാങ്ങിയത്. 169 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നേടാനായത്. നായകന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ കെഎല്‍ രാഹുലുമുള്‍പ്പടെയുള്ള പേരുകേട്ട പല താരങ്ങളും ടൂര്‍ണമെന്റിലൂടനീളം പരാജയമായിരുന്നു. ഇതെല്ലാം ടീമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കടുത്തതാക്കുന്നുണ്ട്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ട്വന്റി-20 ലോകകപ്പിലേക്ക് എത്തുമ്പോഴും അടിമുടി മാറിയ, യുവത്വമുള്ളൊരു ടീമാക്കി ഇന്ത്യയെ മാറ്റണമെന്നാണ് ആരാധകരുടെ ആവശ്യം.
Also Read:ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

ടീമിനെ ഉടച്ചുവാര്‍ക്കാന്‍ ബിസിസിഐയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നായക സ്ഥാനത്തു നിന്നും രോഹിത് ശര്‍മയെ മാറ്റണമെന്നും യുവതാരത്തെ ഉത്തരവാദിത്തം ഏല്‍പ്പിക്കണമെന്നും നിരവധിപേരാണ് ആവശ്യപ്പെടുന്നത്. അക്കൂട്ടത്തില്‍ ഒരാളാണ് സുനില്‍ ഗവാസ്‌കര്‍. മിക്കവരും ആവശ്യപ്പെടുന്നത് പോലെ ഹാര്‍ദ്ദിക് പാണ്ഡ്യയെയാണ് രോഹിത് ശര്‍മയുടെ പകരക്കാരനായി സുനില്‍ ഗവാസ്‌കര്‍ കാണുന്നത്.
നേരത്തെ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ചാമ്പ്യന്മാരാക്കിയതിന്റെ ക്രെഡിറ്റുണ്ട് പാണ്ഡ്യയുടെ പോക്കറ്റില്‍. ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരികെ വന്ന ശേഷം സമാനമായ രീതിയില്‍ ടീമിനെ നയിക്കാന്‍ ക്യാപ്റ്റനൊപ്പം ഹാര്‍ദ്ദിക്കുമുണ്ടായിരുന്നു. അയര്‍ലാന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തിരുന്നു ഹാര്‍ദ്ദിക്. രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരാനും ഹാര്‍ദ്ദിക്കാനായി.

''എനിക്ക് തോന്നുന്നത്, ഹാര്‍ദ്ദിക് ഇന്ത്യയുടെ അടുത്ത ട്വന്റി-20 ക്യാപ്റ്റന്‍ ആകണമെന്നാണ്'' എന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ലോകകപ്പിന് പിന്നാലെ നടക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദ്ദിക് ആണെന്നതും ശ്രദ്ധേയമാണ്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരിക്കുകയാണ് ബിസിസിഐ.
''അധികം വൈകാതെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കാണാനാകും. പ്രത്യേകിച്ചും ന്യൂസിലാന്‍ഡ് പര്യടനത്തിന് പിന്നാലെ. ബംഗ്ലാദേശ് പര്യടനം വരെയുള്ള ടീമുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം വരെ മാറ്റങ്ങളൊന്നും കാണില്ല. അടുത്ത സീസണിലായിരിക്കും മാറ്റം കാണാന്‍ സാധിക്കുക' എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

അതേസമയം ട്വന്റി-20 ലോകകപ്പിന്റെ ഫൈനല്‍ ഇന്ന് അരങ്ങേറും. ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലാണ് കലാശ പോരാട്ടം. 1992 ലെ ഏകദിന ലോകകപ്പിന്റെ തനിയാവര്‍ത്തനമായി മാറുന്ന ലോകകപ്പില്‍ അന്നത്തേത് പോലെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി കപ്പുയര്‍ത്താന്‍ പാക്കിസ്ഥാന് സാധിക്കുമോ എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടാന്‍ പാക് ബൗളര്‍മാര്‍ക്ക് സാധിക്കുമോ എന്ന് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications