T20 World Cup 2022: ഹര്‍ഷല്‍ പട്ടേലില്ലെങ്കില്‍ പകരമാര്?, ഈ മൂന്ന് പേരിലൊരാള്‍, ബെസ്റ്റ് അവന്‍

ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. 2021ലെ ടി20 ലോകകപ്പില്‍ നാണംകെട്ട ഇന്ത്യക്ക് 2022ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ കരുത്തരായ താരങ്ങള്‍ നിരവധിയാണെങ്കിലും പരിക്ക് ഇന്ത്യക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങി പരിക്കിന്റെ പ്രയാസം നേരിടുന്നവര്‍ ഏറെയാണ്.
ഇതില്‍ ഹര്‍ഷല്‍ പട്ടേല്‍ ഏഷ്യാ കപ്പില്‍ സ്ഥാനം ഉറപ്പുള്ള താരമായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. ടി20 ലോകകപ്പും ഹര്‍ഷല്‍ പട്ടേലിന് നഷ്ടമാവുമെന്നാണ് ലഭിക്കുന്ന സൂചന. പേസ് ഓള്‍റൗണ്ടറായ ഹര്‍ഷലിന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. ഹര്‍ഷലിന് ടി20 ലോകകപ്പ് നഷ്ടമായാല്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ദീപക് ചഹാര്‍
ഹര്‍ഷല്‍ പട്ടേലിന് ടി20 ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ മുഖ്യ പരിഗണന ലഭിക്കുന്ന താരങ്ങളിലൊരാള്‍ ഹര്‍ഷല്‍ പട്ടേലാണ്. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറാണ് ദീപക് ചഹാര്‍. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ദീപക് ചഹാര്‍. ഇപ്പോള്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്കപ്പ് താരമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാനും വിക്കറ്റ് വീഴ്ത്താനും ദീപക്കിന് മികവുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലും ടീമിന് ഉപകാരിയാണ് അദ്ദേഹം. പരിക്കേല്‍ക്കുന്നതിന് മുമ്പ് വരെ ഇന്ത്യയുടെ ടി20 ടീമിലെ സജീവ സാന്നിധ്യമായിരുന്നു ദീപക്. എന്നാല്‍ ഹര്‍ഷലിനെപ്പോലെ ഡെത്ത് ഓവറില്‍ മികവ് കാട്ടാന്‍ കഴിവുള്ള താരമല്ല ദീപക്. എങ്കിലും ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് ദീപക്.
2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ആവേഷ് ഖാന്‍
ഏഷ്യാ കപ്പിനുള്ള ടീമില്‍ ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും അഭാവത്തില്‍ ഇന്ത്യ ആവേഷ് ഖാനെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ടെങ്കിലും ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം ഉറപ്പില്ല. ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കെത്തിയ ആവേഷിന്റെ പ്രശ്‌നം സ്ഥിരതയില്ലായ്മയാണ്. ന്യൂബോളിലും ഡെത്ത് ഓവറിലും തിളങ്ങാന്‍ കഴിവുണ്ടെങ്കിലും സ്ഥിരത പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ആവേഷിന് ഇന്ത്യ ടി20 ലോകകപ്പില്‍ വലിയ പരിഗണന നല്‍കുന്നില്ല.

എന്നാല്‍ ഹര്‍ഷലിന് പരിക്കേറ്റാല്‍ ഇന്ത്യ ആവേഷിന് അവസരം നല്‍കിയേക്കും. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും തിളങ്ങാന്‍ കഴിവുണ്ട്. ഇക്കോണമി സമീപകാലത്തായി അല്‍പ്പം മോശമാണെങ്കിലും ഇന്ത്യ ഹര്‍ഷലിന് പകരക്കാരനായി ആവേഷിനെ പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരോടൊപ്പം ആര്‍ഷദീപ് സിങ്ങിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പാണ്.
ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

പ്രസിദ്ധ് കൃഷ്ണ
ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനാവില്ല. ഉയരക്കൂടുതലുള്ള താരമാണ് പ്രസിദ്ധ് കൃഷ്ണ. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ തിളങ്ങാനുള്ള കെല്‍പ്പുണ്ട്. ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ മികവ് കാട്ടാനാവുമെന്നതിനാല്‍ ഹര്‍ഷലിന് പകരം പ്രസിദ്ധിനെ ഇന്ത്യ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യക്കായി കളിച്ചപ്പോള്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പ്രസിദ്ധ് മടികാട്ടുന്നില്ല. അതുകൊണ്ട് തന്നെ നിലവില്‍ പ്രസിദ്ധ് ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ പ്രസിദ്ധിനെ ഇന്ത്യ പൂര്‍ണ്ണമായും തഴയാന്‍ സാധ്യത കുറവാണ്. ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന പേസറാണ് പ്രസിദ്ധ് കൃഷ്ണ. അതുകൊണ്ട് തന്നെ ഇന്ത്യ ഹര്‍ഷലിന്റെ പകരക്കാരനായി പരിഗണിക്കാനുള്ള സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications