For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്യവട്ടത്തേക്ക് വീണ്ടും കളിയാവേശം, ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20ക്ക് വേദിയാവും

സെപ്തംബര്‍ 28നാണ് മത്സരം. 2019ല്‍ നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് കാര്യവട്ടത്തെ അവസാന അന്താരാഷ്ട്ര മത്സരം

1

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷം നല്‍കി വീണ്ടുമൊരു അന്താരാഷ്ട്ര മത്സരം കൂടി തിരുവനന്തപുരം കാര്യവട്ടത്തേക്ക്. ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. സെപ്തംബര്‍ 28നാണ് മത്സരം. 2019ല്‍ നടന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് മത്സരമാണ് കാര്യവട്ടത്തെ അവസാന അന്താരാഷ്ട്ര മത്സരം. ഇതില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു.

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കുന്നതിന് മുമ്പ് ഇന്ത്യ വളരെ പ്രാധാന്യം നല്‍കുന്ന പരമ്പരയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായത്. ടി20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയുമായും ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് ഇന്ത്യ. ഇതിന് ശേഷം സിംബാബ് വെ പര്യടനം നടത്തുന്ന ഇന്ത്യ പിന്നീട് ഏഷ്യാ കപ്പ് കളിക്കും. ഇതിന് ശേഷമാണ് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ പരമ്പര.

T20 World Cup: ടീമിലിടം അര്‍ഹിക്കുന്നു, പക്ഷെ അവസരം നിഷേധിച്ചേക്കും!, ഇന്ത്യയുടെ അഞ്ച് പേര്‍

2

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഈ വര്‍ഷം തന്നെ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ 2-2 സമനില പങ്കിട്ടിരുന്നു. ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു. കരുത്തരായ ദക്ഷിണാഫ്രിക്കയെ ടി20 ലോകകപ്പിന് മുമ്പ് നേരിട്ട് ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്.

3

ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് തന്നെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ മൂന്ന് മത്സര ടി20 കളിക്കും. സെപ്തംബര്‍ 20ന് മൊഹാലിയില്‍ ആരംഭിക്കുന്ന പരമ്പരയിലെ രണ്ടാം മത്സരം 23ന് നാഗ്പൂരിലും മൂന്നാം മത്സരം 25ന് ഹൈദരാബാദിലും നടക്കും. മൂന്ന് ദിവസത്തിന് ശേഷമാണ് കാര്യവട്ടത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഒക്ടോബര്‍ 6, 9, 11 എന്നിങ്ങനെയാണ് ഏകദിന പരമ്പരയുടെ ഷെഡ്യൂള്‍.

T20 World Cup: നാലാം നമ്പറില്‍ ആര് വേണം?, സൂര്യക്ക് സീറ്റുറപ്പില്ല!, മത്സരിച്ച് മൂന്ന് പേര്‍

4

നേരത്തെ കാര്യവട്ടത്ത് കളിച്ചപ്പോള്‍ പിച്ചിന്റെ മികവിനെ ഇന്ത്യന്‍ താരങ്ങളെല്ലാം പ്രശംസിച്ചിരുന്നു. ഇന്ത്യ - ന്യൂസീലന്‍ഡ് ടി20 കാര്യവട്ടത്ത് നടന്നപ്പോള്‍ മഴ പെയ്തു. എന്നാല്‍ വളരെ വേഗത്തില്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ ഗ്രൗണ്ട് മത്സരയോഗ്യമാക്കിയത് താരങ്ങളുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും തുണക്കുന്ന പിച്ചില്‍ ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ ആരാധകര്‍ക്കത് വലിയ ആവേശമാവുമെന്നുറപ്പ്.

Story first published: Thursday, July 21, 2022, 23:03 [IST]
Other articles published on Jul 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+