Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഡിക്കെയ്ക്കു സിക്‌സര്‍ 'അലര്‍ജി'! എന്നിട്ടും എന്തിന് ടീമിലെടുത്തു?

dk

അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിച്ചെന്നു എല്ലാവരും ഉറപ്പിച്ചയിടത്തു നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി ലോകം മുഴുവനുമുള്ള താരങ്ങള്‍ക്കു പ്രചോദനമായ താരമാണ് ഇന്ത്യന്‍ വെറ്ററന്‍ ദിനേശ് കാര്‍ത്തിക്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം ഡിക്കെയെ ദേശീയ ടീമില്‍ കണ്ടിട്ടില്ല.

37ാം വയസ്സിലെത്തി നില്‍ക്കുന്ന കാര്‍ത്തിക് ഇന്ത്യക്കു വേണ്ടി, അതും ടി20യില്‍ വീണ്ടും കളിക്കുമെന്ന് ആരും സ്വപ്‌നം പോലും കണ്ടിരുന്നില്ല. പക്ഷെ ഡിക്കെ താന്‍ കണ്ട സ്വപ്‌നം യാഥാര്‍ഥ്യമാക്കി ലോകത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു. പക്ഷെ ടി20 ലോകകപ്പില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളെടുത്താല്‍ വലിയൊരു വീക്ക്‌നെസ് കാര്‍ത്തിക്കിനു ഉണ്ടായിരുന്നതായി കാണാം. അത് എന്തായിരുന്നുവെന്നു പരിശോധിക്കാം.

ഒരു സിക്‌സര്‍ പോലുമില്ല

ഒരു സിക്‌സര്‍ പോലുമില്ല

ടി20 ലോകകപ്പില്‍ മൂന്നു എഡിഷനുകളിലായി ഇതുവരെ കളിച്ച മല്‍സരങ്ങളെടുത്താല്‍ ഒരു സിക്‌സര്‍ പോലും ദിനേശ് കാര്‍ത്തിക് നേടിയിട്ടില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഈയൊരു മോശം റെക്കോര്‍ഡുണ്ടായിട്ടും ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പില്‍ ടീമിന്റെ ഫിനിഷറുടെ റോളും അദ്ദേഹത്തിനു ഇന്ത്യ നല്‍കിയിരിക്കുകയാണെന്നത് മറ്റൊരു അമ്പരപ്പിക്കുന്ന കാര്യമാണ്.

എട്ട് ഇന്നിങ്‌സുകള്‍

എട്ട് ഇന്നിങ്‌സുകള്‍

2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലും ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റിലും കളിക്കാന്‍ അപൂര്‍വ്വഭാഗ്യമുണ്ടായ ചുരുക്കം താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ ടീമില്‍ ഈ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്.
ഈ ടൂര്‍ണമെന്റിലടക്കം ഇതുവരെ ടി20 ലോകകപ്പില്‍ എട്ടു ഇന്നിങ്‌സുകളില്‍ കാര്‍ത്തിക് കളിച്ചുകഴിഞ്ഞു. പക്ഷെ ഇവയില്‍ ഒരു സിക്‌സര്‍ പോലും അദ്ദേഹം പറത്തിയിട്ടില്ല. 2007ലെ ലോകകപ്പില്‍ മൂന്നും 2010ലെ ടൂര്‍ണമെന്റില്‍ രണ്ടും ഇന്നിങ്‌സുകളിലാണ് ഡിക്കെ ബാറ്റ് വീശിയത്. ഇത്തവണയാവട്ടെ ഇതിനകം മൂന്നു ഇന്നിങ്‌സുകളില്‍ അദ്ദേഹം കളിച്ചു. പക്ഷെ സിക്‌സറിനായുള്ള കാര്‍ത്തിക്കിന്റെ കാത്തിരിപ്പ് നീളുകയാണ്.

Also Read: T20 World Cup 2022: ഓസീസിനെ വഞ്ചിച്ചു!, അഫ്ഗാന്‍ നാലാം ഓവറില്‍ കാട്ടിയത് ചതി, വിവാദം

ഈ ലോകകപ്പിലെ പ്രകടനം

ഈ ലോകകപ്പിലെ പ്രകടനം

സ്‌പെഷ്യലിസ്റ്റ് ഫിനിഷറെന്ന വിശേഷണവുമായിട്ടാണ് ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. മോശം ഫോമിലുള്ള യുവതാരം റിഷഭ് പന്തിനെ പുറത്തിരുത്തി വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി അദ്ദേഹത്തിനു നല്‍കുകയും ചെയ്തു.
പക്ഷെ ഫിനിഷിങില്‍ ഇതുവരെ നടന്ന മല്‍സരങ്ങളെടുത്താല്‍ കാര്യമായ ചലനമൊന്നും സൃഷ്ടിക്കാന്‍ ഡിക്കെയ്ക്കായിട്ടില്ല. നാലു മല്‍സരങ്ങളില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 4.66 ശരാശരിയില്‍ വെറും 14 റണ്‍സ് മാത്രമേ ഡിക്കെ നേടിയിട്ടുള്ളൂ. ഒരേയൊരു ബൗണ്ടറി മാത്രമേ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളൂ.

Also Read: T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

വഴിത്തിരിവായത് ഐപിഎല്‍

വഴിത്തിരിവായത് ഐപിഎല്‍

കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഫിനിഷറുടെ റോളില്‍ നടത്തിയ ഗംഭീര പ്രകടനമാണ് ദിനേശ് കാര്‍ത്തിക്കിന്റെ കരിയറിലെ ടേണിങ് പോയിന്റ്. ഇതു കണ്ട് കണ്ണുതള്ളിയ സെലക്ടര്‍മാര്‍ അദ്ദേഹത്തെ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കുകയായിരുന്നു.
ആര്‍സിബിക്കായി 16 ഇന്നിങ്‌സുകളില്‍ നിന്നും 55 ശരാശരിയില്‍ 183.33 സ്‌ട്രൈക്ക് റേറ്റോടെ കാര്‍ത്തിക് സ്‌കോര്‍ ചെയ്തത് 330 റണ്‍സാണ്. പുറത്താവാതെ നേടിയ 66 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 27 ബൗണ്ടറികളും 22 സിക്‌സറുകളും ഡിക്കെ കുറിക്കുകയും ചെയ്തു. സീസണില്‍ ടീമിനായി ഏറ്റവുമധികം സിക്‌സറുകളടിച്ചതും അദ്ദേഹമായിരുന്നു.

Story first published: Saturday, November 5, 2022, 20:32 [IST]
Other articles published on Nov 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+