T20 World Cup: പരീക്ഷണം നിര്‍ത്താം!, ഇന്ത്യയുടെ ബൗളിങ് നിരയില്‍ ഇവര്‍ മതി, അഞ്ച് പേരിതാ

ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. ലോകകപ്പിനായി ഇനി മൂന്ന് മാസം മാത്രം ശേഷിക്കെ ടീമുകളെല്ലാം മികച്ച ടീമിനെ കണ്ടെത്താനുള്ള സജീവ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി നിലവിലെ പ്രതീക്ഷ നല്‍കുന്ന താരങ്ങള്‍ക്കെല്ലാം അവസരം നല്‍കി പരീക്ഷണം തുടരുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ഇന്ത്യ ഇപ്പോഴും പരീക്ഷണം തുടരുകയാണ്.
ഇതിനോടകം നിരവധി യുവതാരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കിക്കഴിഞ്ഞു. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ് വെ എന്നിവരോടെല്ലാം ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നത് സംബന്ധിച്ച് ഏറെക്കുറെ ധാരണയുണ്ടെങ്കിലും ചില കാര്യങ്ങളില്‍ മാത്രമാണ് സെലക്ടര്‍മാര്‍ക്ക് ആശങ്ക. ഓസ്‌ട്രേലിയയില്‍ പേസ് ബൗളര്‍മാര്‍ക്ക് ഏറെ പ്രാധാന്യമുള്ളതിനാല്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നത് പ്രധാന ചോദ്യമാണ്. ഇന്ത്യ പരീക്ഷണം നിര്‍ത്തി ഈ അഞ്ച് പേരെയാണ് ബൗളിങ്ങിലേക്ക് പരിഗണിക്കേണ്ടത്. ആരൊക്കെയാണെന്നറിയാം.

ഭുവനേശ്വര്‍ കുമാര്‍
സ്വിങ് ബൗളറായ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ ലോകകപ്പിലെ നിര്‍ണ്ണായക താരമാണ്. ഏത് മൈതാനത്തും സ്വിങ് കണ്ടെത്താന്‍ കെല്‍പ്പുള്ള താരമാണ് ഭുവി. ന്യൂബോളില്‍ ഭുവിയെപ്പോലെ അപകടകാരിയായ മറ്റൊരു ബൗളറില്ലെന്ന് പറയാം. സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തുന്ന പന്തുകള്‍ ബാറ്റ്‌സ്മാന്റെ കുറ്റി തെറിപ്പിച്ചത് നിരവധി തവണ. റണ്‍സ് വിട്ടുകൊടുക്കാനും മടികാട്ടുന്ന ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയുടെ പ്ലേയിങ് 11 എന്തായാലും കാണും. പവര്‍പ്ലേയില്‍ ഭുവി നടത്തുന്ന ബൗളിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്ന കാര്യത്തില്‍ സംശയമില്ല.

ജസ്പ്രീത് ബുംറ
ലോകകപ്പിലെ ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയെന്ന പേര് ഉറപ്പാണ്. ബുംറയുടെ സൂപ്പര്‍ യോര്‍ക്കറുകളില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. വിദേശ മൈതാനങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ള ബുംറ ഡെത്ത് ഓവറിലാണ് കൂടുതല്‍ അപകടകാരി. ഓള്‍ഡ് ബൗളിലും ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടുന്ന ബുംറയുടെ യോര്‍ക്കറുകള്‍ എത്രത്തോളം മികവ് കാട്ടുമെന്നത് ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമായി മാറും.
ജനിച്ചത് വിദേശത്ത്, എന്നാല്‍ ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ചു, അഞ്ച് പ്രമുഖ താരങ്ങളിതാ

ഹര്‍ഷല്‍ പട്ടേല്‍
ഇന്ത്യയുടെ മൂന്നാം പേസറായി ഹര്‍ഷല്‍ പട്ടേലിനെയാണ് പരിഗണിക്കേണ്ടത്. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ എന്നിവരെയൊക്കെ ബാക്കപ്പ് ആയി പരിഗണിക്കാമെങ്കിലും പ്ലേയിങ് 11 ഹര്‍ഷല്‍ പട്ടേല്‍ മതി. ഡെത്ത് ഓവറുകളിലും മധ്യ ഓവറുകളിലും നന്നായി പന്തെറിയുന്നു എന്നതാണ് ഹര്‍ഷലിന്റെ പ്രധാന സവിശേഷത. സ്ലോ ബോളുകളിലൂടെ ബാറ്റ്‌സ്മാനെ കുടുക്കാന്‍ അസാമാന്യ മികവുണ്ട്. ഇക്കോണമിയില്‍ അല്‍പ്പം മോശമാണെങ്കിലും ഹര്‍ഷലിനെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ അദ്ദേഹത്തിന് കഴിവുണ്ട്.

യുസ് വേന്ദ്ര ചഹാല്‍
ഇന്ത്യയുടെ പ്ലേയിങ് 11 യുസ് വേന്ദ്ര ചഹാല്‍ സ്പിന്നറായി വേണം. അനുഭവസമ്പന്നനായ ചഹാലിന് ഓസീസ് സാഹചര്യം സുപരിചിതമാണ്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കാതിരുന്ന താരമാണ് ചഹാല്‍. ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാത്രമല്ല പ്ലേയിങ് 11ലും സ്ഥാനം ഉറപ്പുള്ള താരമാണ് ചഹാല്‍. കറക്കി വീഴ്ത്താന്‍ കെല്‍പ്പുള്ള ചഹാലിന് ഐപിഎല്ലിലൂടെ എതിരാളികളായ താരങ്ങള്‍ക്കെതിരേ പന്തെറിഞ്ഞ് വലിയ പരിചയസമ്പത്തുണ്ട്. ഇത് അദ്ദേഹത്തിന് മുതലാക്കാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
കോലി നായകനായ ആദ്യ ഏകദിന പ്ലേയിങ് 11 ഓര്‍മയുണ്ടോ?, ഏഴ് പേര്‍ ഇപ്പോഴും കളിക്കുന്നു!

ഹര്‍ദിക് പാണ്ഡ്യ - രവീന്ദ്ര ജഡേജ
ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കൊപ്പം വേണ്ടത്. ഹര്‍ദിക് പേസ് ഓള്‍റൗണ്ടറാണ്. സമീപകാലത്തായി മികച്ച ഫോമിലുള്ള ഹര്‍ദിക് ലോകകപ്പിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറാണ്. ജഡേജയുടെ ബാറ്റിങ് മികവുറ്റതാണെങ്കിലും സ്പിന്‍ ബൗളിങ് വിദേശത്ത് എത്രത്തോളം ക്ലിക്കാവുമെന്നത് കണ്ടറിയണം. എന്തായാലും രണ്ട് പേരും ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications