
റോബിന്‍ സിങ്
മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങിനെ അറിയാത്തവര്‍ ചുരുക്കമാണെന്ന് പറയാം. ഇന്ത്യയുടെ മികച്ച മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് റോബിന്‍ സിങ്. ഇന്ത്യയുടെ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ടെസ്റ്റില്‍ മികച്ച കരിയര്‍ സൃഷ്ടിക്കാനായില്ല. റോബിന്‍ സിങ് ജനിച്ചത് ട്രിനിഡാഡ് ആന്റ് ടൊബാഗോയിലാണ്. പിന്നീട് കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കെത്തിയതാണ്. വിരമിച്ച ശേഷവും പരിശീലകനെന്ന നിലയില്‍ റോബിന്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയുടെ ഇടം കൈയന്‍ പേസര്‍ എവിടെ?, അഞ്ച് പേരെ പരീക്ഷിച്ചു, ആരും ക്ലിക്കായില്ല!

സലിം ദുറാനി
ഇന്ത്യയുടെ മറ്റൊരു ഓള്‍റൗണ്ടറായ സലിം ദുറാനി അഫ്ഗാനിസ്ഥാനിലാണ് ജനിച്ചത്. കാബൂളിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറിയതാണ്. ഇന്ത്യക്കൊപ്പം 29 മത്സരം കളിക്കാന്‍ അദ്ദേഹത്തിനായി. ഭേദപ്പെട്ട പ്രകടനവും കളിച്ചു. വിരമിച്ച ശേഷം ഇന്ത്യയുടെ മാനേജറായും പ്രവര്‍ത്തിക്കാന്‍ സലിം ദുറാനിക്കായിട്ടുണ്ട്.

ഗൊഗന്‍ സെന്‍
ഇന്ത്യയുടെ ആദ്യ കാല വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ഗൊഗന്‍ സെന്‍. അദ്ദേഹം ബംഗ്ലാദേശിലാണ് ജനിച്ചത്. കുടുംബം ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. ആദ്യ മത്സരങ്ങളിലെല്ലാം മികവ് കാട്ടിയ താരത്തിന് പതിയെ ഫോം നഷ്ടമായി. 1948ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ശേഷവും ആഭ്യന്തര ക്രിക്കറ്റില്‍ കളി തുടരാന്‍ അദ്ദേഹത്തിനായി. വിരമിച്ച ശേഷം അല്‍പ്പനാള്‍ പരിശീലകനായും ഗൊഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലാല്‍ സിങ്
മുന്‍ ഇന്ത്യന്‍ താരം ലാല്‍ സിങ് മലേഷ്യയില്‍ ജനിച്ച താരമാണ്. കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് അദ്ദേഹം കുടിയേറുകയായിരുന്നു. ഇന്ത്യക്കായി ടെസ്റ്റ് കളിച്ച മലേഷ്യയില്‍ ജനിച്ച ഏക താരമാണ് ലാല്‍ സിങ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ലാല്‍ സിങ്ങുമുണ്ടായിരുന്നു. ഇന്ത്യക്കായി ടെസ്റ്റിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങാന്‍ ലാല്‍ സിങ്ങിന് സാധിച്ചിരുന്നു. 1985 നവംബര്‍ 19നാണ് അദ്ദേഹം മരണപ്പെട്ടത്.
അന്താരാഷ്ട്ര കരിയറില്‍ വീഴ്ത്തിയത് 'ഒറ്റ വിക്കറ്റ്', ധോണി ഉള്‍പ്പെടെ ഇന്ത്യയുടെ അഞ്ച് പേരിതാ

ഗുലാബ്രായ് രാംചന്ദ്
ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറായ ഗുലാബ്രായ് രാംചന്ദ് പാകിസ്താനില്‍ ജനിച്ച് ഇന്ത്യക്കായി ക്രിക്കറ്റ് കളിച്ച താരമാണ്. കറാച്ചിയിലായിരുന്നു ജനനം. പിന്നീടാണ് അദ്ദേഹം കുടുംബത്തോടൊപ്പം ഇന്ത്യയിലേക്കെത്തിയത്. 1952-1960 കാലയളവിലാണ് 33 ടെസ്റ്റിലാണ് അദ്ദേഹം കളിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ആദ്യമായി ഇന്ത്യ വിജയം നേടുമ്പോള്‍ നായകന്‍ രാംചന്ദായിരുന്നു.


Click it and Unblock the Notifications
