For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഈ തോല്‍വികള്‍ ഇന്ത്യയുടെ ഉറക്കം കെടുത്തും! ഒന്ന് ഫൈനലില്‍

അഞ്ചു പരാജയങ്ങളെക്കുറിച്ചറിയാം

team india

ടി20 ലോകകപ്പില്‍ എക്കാലവും ഇന്ത്യയുടെ പേരില്‍ മാത്രം നില്‍ക്കുന്ന, മറ്റൊരു ടീമിനും തകര്‍ക്കാന്‍ കഴിയാത്ത ഒരു റെക്കോര്‍ഡുണ്ട്. പ്രഥമ ടൂര്‍ണമെന്റിലെ ചാംപ്യന്‍മാരെന്ന റെക്കോര്‍ഡാണിത്. 2007ല്‍ ഐസിസി ടി20 ലോകകപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായത് ഇന്ത്യക്കായിരുന്നു. സൗത്താഫ്രിക്കയില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ എംഎസ് ധോണിയെന്ന പുതിയ നായകനു കീഴിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഫൈനലില്‍ ബദ്ധവൈരികളായ പാകിസ്താനെയായിരുന്നു ഇന്ത്യ പരാജയപ്പെടുത്തിയത്.

പക്ഷെ അതിനു ശേഷം നടന്ന ആറു ടൂര്‍ണമെന്റുകലിലും ഇന്ത്യക്കു വിജയികളാവാന്‍ സാധിച്ചില്ല. 15 വര്‍ത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയും സംഘവും ഇത്തവണ ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. ടി20 ലോകകപ്പിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇന്ത്യക്കു ഒരിക്കലും മറക്കാനാവാത്ത, എക്കാലവും വേട്ടയാടുന്ന ചില പരാജയങ്ങളുണ്ട്. ഇവ ഏതൊക്കെയാണെന്നു നോക്കാം.

ഇന്ത്യ x ശ്രീലങ്ക (2010)

ഇന്ത്യ x ശ്രീലങ്ക (2010)

2010ലെ ടി20 ലോകപ്പില്‍ ശ്രീലങ്കയോടു ഇന്ത്യ പൊരുതിവീഴുകയായിരുന്നു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറിലാണ് ഇന്ത്യയെ ലങ്ക മറികടന്നത്. ഇതോടെ ഇന്ത്യ പുറത്താവുകയുമായിരുന്നു. സെന്റ് ലൂസിയയില്‍ എംഎസ് ധോണി നയിച്ച ഇന്ത്യയാണ് അന്നു ആദ്യം ബാറ്റ് ചെയ്തത്. അഞ്ചു വിക്കറ്റിനു 163 റണ്‍സെന്ന മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു.
അവസാന 24 ബോളില്‍ ലങ്കയ്ക്കു ജയിക്കാന്‍ 51 റണ്‍സ് വേണ്ടിയിരുന്നു. ഇന്ത്യ വിജയിക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കെയാണ് ലങ്ക തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്. അവസാന ബോള്‍ സിക്‌സറിലേക്കു പറത്തി ചമര കപുഗേതര ഇന്ത്യയെ സ്തബ്ധരാക്കുകയും ചെയ്തു. ഇന്ത്യക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത തോല്‍വികളിലൊന്നാണിത്.

ഇന്ത്യ x ശ്രീലങ്ക (ഫൈനല്‍, 2014)

ഇന്ത്യ x ശ്രീലങ്ക (ഫൈനല്‍, 2014)

2012ലെ പരാജയത്തിന്റെ മുറിവുണങ്ങു മുമ്പ് 2014ലെ തൊട്ടടുത്ത എഡിഷനിലും ശ്രീലങ്ക ഇന്ത്യക്കു ഷോക്ക് നല്‍കിയിരുന്നു. അന്നു ഫൈനലിലാണ് ലങ്ക ഇന്ത്യയെ കരയിച്ചത്. എംംഎസ് ധോണി തന്നെയായിരുന്നു അന്നും ടീമിനെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു നാലു വിക്കറ്റിനു 130 റണ്‍സ് മാത്രമേ നേടാനായുള്ളൂ. യുവരാജ് സിങിന്റെ സ്ലോ ഇന്നിങ്‌സാണ് ഇന്ത്യയെ ചതിച്ചത്. 21 ബോളുകള്‍ നേരിട്ട യുവിക്ക് 11 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഈ ഇന്നിങ്‌സിനു അദ്ദേഹം ഏറെ പഴിയും അന്നു കേട്ടിരുന്നു. വിരാട് കോലി ഫിഫ്റ്റി കുറിച്ചെങ്കിലും യുവിയുടെ പ്രകടനം ഇന്ത്യയെ മികച്ച ടോട്ടല്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. റണ്‍ചേസില്‍ 13 ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന്റെ വിജയവുമായി ലങ്ക കന്നി ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു.

Also Read: T20 World Cup 2022: കിങിനു മുന്നില്‍ എന്ത് ഹിറ്റ്മാന്‍? ടി20യില്‍ വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ്

ഇന്ത്യ x വിന്‍ഡീസ് (2016, സെമി ഫൈനല്‍)

ഇന്ത്യ x വിന്‍ഡീസ് (2016, സെമി ഫൈനല്‍)

2016ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനോടേറ്റ പരാജയവും ഇന്ത്യയെ ഉലയ്ക്കുന്ന തോല്‍വികളിലൊന്നാണ്. ഈ പരാജയം സ്വന്തം നാട്ടില്‍ വച്ച് കൂടിയായിരുന്നുവെന്നത് ഇന്ത്യയെ കൂടുതല്‍ നിരാശരാക്കുന്നു. മുംബൈയില്‍ നടന്ന കളിയില്‍ എംഎസ് ധോണി നയിച്ച ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ശേഷം 192 റണ്‍സെമ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. 47 ബോളില്‍ നിന്നും 89 റണ്‍സ് അടിച്ചെടുത്ത വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ഹീറോ.
മറുപടിയില്‍ കളിയുടെ പകുതിയോളം ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. പക്ഷെ ഇന്നിങ്‌സിന്റെ രണ്ടാംപകുതിയില്‍ വിന്‍ഡീസിന്റെ കടന്നാക്രമണം ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. ഇതോടെ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തുകയെന്ന ഇന്ത്യയുടെ മോഹം പൊലിയുകയും ചെയ്തു. അപരാജിതമായ നാലാം വിക്കറ്റില്‍ ലെന്‍ഡ്ല്‍ സിമ്മണ്‍സ്- ആന്ദ്രെ റസ്സല്‍ സഖ്യം ചേര്‍ന്നെടുത്ത 76 റണ്‍സാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ വിന്‍ഡീസ് വിജയറണ്‍സും കുറിച്ചു.

ഇന്ത്യ x പാകിസ്താന്‍ (2021)

ഇന്ത്യ x പാകിസ്താന്‍ (2021)

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ചിരവൈരികളായ പാകിസ്താനോടേറ്റ പത്തു വിക്കറ്റിന്‍ പരാജയം ഇന്ത്യക്കു അപ്രതീക്ഷിത പ്രഹരം തന്നെയായിരുന്നു. കാരണം മുമ്പൊരിക്കലും ഏകദിന ലോകകപ്പിലോ, ടി20 ലോകകപ്പിലോ പാകിസ്താനോടു ഇന്ത്യ തോറ്റിരുന്നില്ല. അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടൊണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്.
പക്ഷെ വിരാട് കോലി നയിച്ച ഇന്ത്യയെ ബാബര്‍ ആസമിന്റെ പാക് പട വാരിക്കളയുകയായിരുന്നു. സൂപ്പര്‍ 12ല്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിനു 151 റണ്‍സാണ് നേടിയത്. കോലിയുടെ ഫിഫ്റ്റിയാണ് ടീമിനെ രക്ഷിച്ചത്. ഷഹീന്‍ അഫ്രീഡി മൂന്നു മുന്‍നിര വിക്കറ്റുകളെടുത്തു. മറുപടിയില്‍ ഒരു വിക്കറ്റ് പോലും കൈവിടാതെ ബാബര്‍- മുഹമ്മദ് റിസ്വാന്‍സ് സഖ്യം പാക് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Also Read: T20 World Cup 2022: ജയിച്ചു, പക്ഷെ മൂന്ന് കാര്യങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തണം!, അറിയാം

ഇന്ത്യ x ന്യൂസിലാന്‍ഡ് (2021)

ഇന്ത്യ x ന്യൂസിലാന്‍ഡ് (2021)

2021ലെ ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ തന്നെ ന്യൂസിലാന്‍ഡിനോടേറ്റ പരാജയവും ഇന്ത്യയെ അലട്ടും. പാകിസ്താനോടു തോറ്റതിനു പിന്നാലെയാണ് അടുത്ത കളിയില്‍ കിവികളോടും കോലിപ്പട കീഴടങ്ങിയത്. ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ബൗളിങ് ആക്രമണത്തില്‍ തകരുകയായിരുന്നു. ഏഴു വിക്കറ്റിനു 110 റണ്‍സ് മാത്രമാണ് ഇന്ത്യക്കു നേടാനായത്.
റണ്‍ചേസില്‍ ഈ ടോട്ടല്‍ ന്യൂസിലാന്‍ഡിനു ഒരു ഘട്ടത്തിലും ഭീഷണിയായില്ല. 14.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ വിജയറണ്‍സ് കുറിക്കുകയായിരുന്നു. ഈ പരാജയത്തോടെ ഇന്ത്യ സൂപ്പര്‍ 12ല്‍ നിന്നും പുറത്താവുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യക്കു പുറത്തായി മടങ്ങേണ്ടി വന്നത്.

Story first published: Monday, October 24, 2022, 14:02 [IST]
Other articles published on Oct 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+