T20 World Cup 2022: കിങിനു മുന്നില്‍ എന്ത് ഹിറ്റ്മാന്‍? ടി20യില്‍ വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ്
ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ത്രില്ലറില്‍ ഇന്ത്യക്കു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചതിന്റെ ആഹ്ലാദത്തിലാണ് റണ്‍മെഷീന്‍ വിരാട് കോലി. മെല്‍ബണില്‍ നടന്ന ക്ലാസിക്കില്‍ അവസാന ബോളിലേക്കു നീണ്ട പോരാട്ടത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം.
ഇന്ത്യയുടെ ശക്തമായ ബാറ്റിങ് ലൈനപ്പിലെ മറ്റുള്ളവര്‍ക്കെല്ലാം പാക് ബൗളിങ് ആക്രമണത്തില്‍ മുട്ടുവിറച്ചപ്പോള്‍ കോലി മാത്രം കുലുങ്ങിയില്ല. പുറത്താവാതെ 82 റണ്‍സുമായി അദ്ദേഹം ടീമിന്റെ സൂപ്പര്‍ ഹീറോയാവുകയായിരുന്നു. ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ടി20യില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും കോലി തന്റെ പേരിലാക്കിയിരിക്കുകയാണ്.

രോഹിത്തിനെ പിന്തള്ളി
അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ലോകത്തിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരിക്കുകയാണ് വിരാട് കോലി. നേരത്തേ ഇന്ത്യന്‍ നായകന്‍ വരോഹിത് ശര്‍മയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. എന്നാല്‍ കോലി പുതിയ കിങായി മാറിയിരിക്കുകയാണ്.
110 മല്‍സരങ്ങളില്‍ നിന്നും 3773 റണ്‍സുമായിട്ടാണ് കോലി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 2010 മുതല്‍ ടി20 കളിക്കുന്ന അദ്ദേഹത്തിന്റെ ശരാശരി 51.68 ആണ്. ഒരു സെഞ്ച്വറിയും 34 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 143 മല്‍സരങ്ങളില്‍ നിന്നും 3741 റണ്‍സോടെ രോഹിത് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. 31.7 ആണ് ഹിറ്റ്മാന്റെ ശരാശരി. നാലു സെഞ്ച്വറികളും 28 ഫിഫ്റ്റികളും അദ്ദേഹം ഇതിനകം നേടിയിട്ടുണ്ട്.
Also Read: വീരവാദം പറഞ്ഞ് പണി മേടിച്ചു!, അക്തര്‍ മുതല്‍ കോലിവരെ, ഈ സംഭവങ്ങള്‍ അറിയാമോ?

മൂന്നു മുതല്‍ അഞ്ച് വരെ
ടി20യിലെ റണ്‍വേട്ടക്കാരില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ള മറ്റു കളിക്കാര്‍ ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍, പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം, അയര്‍ലാന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരാണ്.
ഗപ്റ്റില്‍ 122 മല്‍സരങ്ങളില്‍ നിന്നും ഇതുവരെ നേടിയത് 3531 റണ്‍സാണ്. 31.81 ശരാശരിയില്‍ 135.7 സ്‌ട്രൈക്ക് റേറ്റിലാണിത്. 23 ഫിഫ്റ്റികളും രണ്ടു സെഞ്ച്വറികളും അദ്ദേഹം കുറിച്ചിട്ടുണ്ട്. ബാബര്‍ 93 മല്‍സരങ്ങളില്‍ നിന്നും 3231 റണ്‍സും (ശരാശരി 43.08, സ്‌ട്രൈക്ക് റേറ്റ് 129.6, സെഞ്ച്വറി 2, ഫിഫ്റ്റി 29), സ്റ്റിര്‍ലിങ് 118 മല്‍സരങ്ങളില്‍ നിന്നും 3119 റണ്‍സും (ശരാശരി 28.87, സ്‌ട്രൈക്ക് റേറ്റ് 134.55, സെഞ്ച്വറി 1, ഫിഫ്റ്റി 21) നേടി നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
Also Read: T20 World Cup 2022: അര്‍ഷദീപേ, മുത്തേ...ബാബര്‍ ഗോള്‍ഡന്‍ ഡെക്ക്!, റിസ്വാനെയും മടക്കി

പാകിസ്താനെതിരേ നാലാം ഫിഫ്റ്റി
ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താനെതിരേ ഗംഭീര റെക്കോര്‍ഡാണ് വിരാട് കോലിക്കുള്ളത്. ഇതുവരെ കളിച്ച അഞ്ച ഇന്നിങ്‌സുകളില്‍ നാലിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റില്‍ തന്റെ ഫേവറിറ്റ് എതിരാളികള്‍ പാകിസ്താന്‍ തന്നൊണെന്നു അടിവരയിട്ടുകൊണ്ടാണ് ഇന്നത്തെ കളിയിലും 82 റണ്‍സുമായി കോലി ടീമിന്റെ വിജയശില്‍പ്പിയായി മാറിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications