T20 World Cup 2022: അര്‍ഷദീപേ, മുത്തേ...ബാബര്‍ ഗോള്‍ഡന്‍ ഡെക്ക്!, റിസ്വാനെയും മടക്കി

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ചിരവൈരി പോരാട്ടത്തില്‍ പാകിസ്താനെ തുടക്കത്തിലേ ഞെട്ടിച്ച് ഇന്ത്യ. പാക് നായകനും സൂപ്പര്‍ ഓപ്പണറുമായ ബാബര്‍ അസമിനെ ആദ്യബോളില്‍ത്തന്നെ മടക്കി അയച്ചിരിക്കുകയാണ് അര്‍ഷദീപ് സിങ്. ആദ്യ ലോകകപ്പ് കളിക്കുന്ന അര്‍ഷദീപ് സിങ് എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ബാബറിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പാകിസ്താന്‍ ക്യാംപിനെയും ആരാധകരെയും ഒറ്റ പന്തുകൊണ്ട് നിശംബ്ദമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഇടം കൈയന്‍ പേസര്‍.
ആദ്യ പന്ത് തന്നെ സ്റ്റംപിന് ആക്രമിച്ച അര്‍ഷദീപിന് തെറ്റിയില്ല. അല്‍പ്പം സ്വിങ്ങുകൂടി ലഭിച്ചപ്പോള്‍ പന്ത് ബാബറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പാഡിലടിച്ചു. ഇന്ത്യയുടെ അപ്പീലിന് അതിവേഗം ഔട്ട് അംപയര്‍ നല്‍കിയെങ്കിലും തീരുമാനം റിവ്യൂ ചെയ്യാനായിരുന്നു ബാബറിന്റെ തീരുമാനം. എന്നാല്‍ പുനപരിശോധനയില്‍ ബാറ്റില്‍ തൊടാതെ പന്ത് പാഡിലടിച്ചത് വ്യക്തമായി. കൃത്യമായി പന്ത് സ്റ്റംപിലേക്കെത്തിയതും വ്യക്തമായതോടെ ബാബര്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്ത്.

കന്നി ബോളിലെ പൊന്ന് വിക്കറ്റ്
ടി20 ലോകകപ്പിലേക്ക് വലിയ പ്രതീക്ഷയോടെ ഇന്ത്യ എത്തിച്ച പേസറാണ് അര്‍ഷദീപ് സിങ്. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയാന്‍ കഴിവുള്ളവനാണ് അര്‍ഷദീപ്. യോര്‍ക്കറുകളിലൂടെയും പന്തിന്റെ വേഗ നിയന്ത്രണത്തിലൂടെയും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കന്‍. ന്യൂബോളിലെ അര്‍ഷദീപിന്റെ ബൗളിങ്ങില്‍ പലര്‍ക്കും ആശങ്കയുണ്ടായിരുന്നെങ്കിലും ആദ്യ പന്തിലൂടെത്തന്നെ പാക് നായകനെ വീഴ്ത്തി തന്റെ മികവ് അര്‍ഷദീപ് തെളിയിച്ചു. ഓസ്‌ട്രേലിയയില്‍ അര്‍ഷദീപ് കളിക്കുന്ന ആദ്യത്തെ മത്സരമാണിതെന്നതും എടുത്തു പറയേണ്ടതാണ്.
Also Read : T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

റിസ്വാനെയും പുറത്താക്കി
ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള മുഹമ്മദ് റിസ്വാനെയും അര്‍ഷദീപ് സിങ് പുറത്താക്കിയതും അഭിമാന നേട്ടം. 12 പന്ത് നേരിട്ട് 1 ഫോറടക്കം നാല് റണ്‍സ് നേടിയ റിസ്വാനെ അര്‍ഷദീപ് ഭുവനേശ്വര്‍ കുമാറിന്റെ കൈയിലെത്തിക്കുകയായിരുന്നു. തന്റെ ആദ്യ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ത്തന്നെ പാകിസ്താന്റെ രണ്ട് വന്മരങ്ങളെ വീഴ്ത്താന്‍ അര്‍ഷദീപിന് സാധിച്ചു. പാകിസ്താന്റെ നട്ടെല്ലൊടിക്കുന്ന ബൗളിങ്ങാണ് അര്‍ഷദീപ് ന്യൂബോളില്‍ കാഴ്ചവെച്ചത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരെയും ഷഹീന്‍ ഷാ അഫ്രീദി മടക്കിയത് ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ഇത്തവണ പാകിസ്താന് അര്‍ഷദീപ് മറുപടി നല്‍കിയത്.
Also Read : T20 World Cup 2022 : പരിക്ക് ബാധിക്കില്ല, ഇന്ത്യ തന്നെ കപ്പടിക്കും!, കാരണം പറഞ്ഞ് സഹീര്‍

നാണക്കേടിലേക്ക് ബാബര്‍
ഗോള്‍ഡന്‍ ഡെക്കായതോടെ വലിയ നാണക്കേടും പാക് നായകന്‍ ബാബര്‍ അസാമിനെ തേടിയെത്തിയിരിക്കുകയാണ്. പാകിസ്താന്‍ നായകന്മാരില്‍ കൂടുതല്‍ തവണ ടി20യില്‍ ഡെക്കാവുന്ന താരമെന്ന നാണക്കേടിലേക്കാണ് ബാബര്‍ എത്തിയത്. ഇത് അഞ്ചാം തവണയാണ് ബാബര്‍ പൂജ്യത്തിന് പുറത്താവുന്നത്. നാല് തവണ പൂജ്യത്തിന് പുറത്തായ ഷാഹിദ് അഫ്രീദിയുടെ റെക്കോഡാണ് ബാബര്‍ മറികടന്നത്. മുഹമ്മദ് ഹഫീസ് മൂന്ന് തവണയും സര്‍ഫറാസ് അഹമ്മദ് രണ്ട് തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications