Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീരവാദം പറഞ്ഞ് പണി മേടിച്ചു!, അക്തര്‍ മുതല്‍ കോലിവരെ, ഈ സംഭവങ്ങള്‍ അറിയാമോ?

1

ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതു സമൂഹത്തിന്റെ മുന്നില്‍ വലിയ സ്ഥാനമാണുള്ളത്. ഒട്ടുമിക്ക താരങ്ങള്‍ക്കും വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവരുടെ സംസാരങ്ങളും ശൈലിയും രീതികളുമെല്ലാം അനുകരിക്കുന്നവരും ഏറെയായിരിക്കും. താരങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കുമെന്നതിനാല്‍ത്തന്നെ ഇവരെല്ലാം വാക്കുകള്‍ ഉപയോഗിക്കുന്നത് പോലും വളരെ കരുതലോടെയാവും. എന്നാല്‍ ചില സമയത്തെങ്കിലും വാക്കു പിഴകള്‍ക്കൊണ്ട് താരങ്ങള്‍ക്ക് പണി കിട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ വീരവാദം മുഴക്കിയും നാക്കു പിഴകൊണ്ടും താരങ്ങള്‍ വിവാദത്തിലായ ചില സംഭവങ്ങള്‍ നോക്കാം.

ഷുഹൈബ് അക്തര്‍

ഷുഹൈബ് അക്തര്‍

വിവാദങ്ങളുടെ തോഴനാണ് ഷുഹൈബ് അക്തര്‍. പാക് സൂപ്പര്‍ പേസര്‍ പല തവണ വിവാദ പ്രസ്താവനകള്‍ നടത്തി കുഴപ്പത്തില്‍ ചാടിയിട്ടുണ്ട്. ഒരു തവണ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ചും രാഹുല്‍ ദ്രാവിഡിനെക്കുറിച്ചും അക്തര്‍ നടത്തിയ പ്രതികരണം വലിയ വിവാദമായി. 'സച്ചിനും ദ്രാവിഡും കൃത്യമായ മാച്ച് വിന്നര്‍മാരായിരുന്നില്ല അല്ലെങ്കില്‍ അവര്‍ക്ക് കളി പൂര്‍ത്തിയാക്കാനുള്ള കല അറിയില്ലായിരുന്നു എന്നാണ് കരുതുന്നത്'- എന്നാണ് അക്തര്‍ പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയാവുകയും വിവാദമാവുകയും ചെയ്തു. ഇന്ത്യക്കെതിരേയടക്കം വിവാദ പ്രസ്താവന നടത്തി അക്തര്‍ കുഴപ്പത്തിലായിട്ടുണ്ട്.

ഇന്ത്യയെ അപഹസിച്ച് അഫ്രീദി

ഇന്ത്യയെ അപഹസിച്ച് അഫ്രീദി

ഇന്ത്യക്കെതിരേയും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേയും നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്ന താരമാണ് മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. ഇന്ത്യക്കെതിരേ വിവാദ പ്രസ്താവനകള്‍ നടത്താന്‍ മടികാട്ടാത്ത അഫ്രീദി നടത്തിയ ഒരു പ്രസ്താവന വലിയ വിവാദത്തിലാണ് അവസാനിച്ചത്. 'ഇന്ത്യക്കാര്‍ക്ക് പാകിസ്താന്‍ താരങ്ങളെപ്പോലെ വിശാലമായ ഹൃദയമില്ല' എന്നാണ് അഫ്രീദി പറഞ്ഞത്. ഇത് വലിയ വിവാദമായി.

Also Read : T20 World Cup : ആദ്യ മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുമോ?, ചരിത്രം പറയുന്നതിങ്ങനെ!, അറിയാം

ഗാംഗുലിയെ അധിക്ഷേപിച്ച് ചാപ്പല്‍

ഗാംഗുലിയെ അധിക്ഷേപിച്ച് ചാപ്പല്‍

ഇന്ത്യയുടെ പരിശീലകനായിരുന്ന സമയത്ത് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് ഗ്രേഗ് ചാപ്പല്‍. അന്നത്തെ ഇന്ത്യന്‍ നായകനായിരുന്ന സൗരവ് ഗാംഗുലിയുമായി ചാപ്പല്‍ ഏറ്റുമുട്ടിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ മറക്കാനാവാത്ത സംഭവങ്ങളിലൊന്നാണ്. ചാപ്പല്‍ ഗാംഗുലിക്കെതിരേ നടത്തിയ പല പ്രസ്താവനകളും വലിയ വിവാദമായിരുന്നു. ഇതിലൊന്ന് ഇങ്ങനെയായിരുന്നു. 'ഗാംഗുലിയെക്കാളും വലിയ പണിക്കര്‍ വേറെയില്ല. എന്റെ പിറകില്‍ മാന്തിയാല്‍ തിരിച്ചും ഞാന്‍ മാന്തുമെന്നതാണ് അവന്റെ ബുദ്ധി'. ഇത് വലിയ ചര്‍ച്ചയും വിവാദവുമായി.

വിരാട് കോലിയും പെട്ടു

വിരാട് കോലിയും പെട്ടു

ഇന്ത്യയുടെ വീര നായകനാണ് വിരാട് കോലി. വലിയ ആരാധക പിന്തുണയുള്ള കോലിക്ക് ഒരു തവണ സംഭവിച്ച നാക്കുപിഴ വലിയ ചര്‍ച്ചയായി മാറി. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വലിയ ഫോളോവേഴ്‌സുള്ള കോലി ഒരു തവണ നടത്തിയ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. 'മറ്റ് രാജ്യങ്ങളെയാണ് ഇഷ്ടമെങ്കില്‍ ഇന്ത്യയില്‍ ജീവിക്കേണ്ട' എന്നാണ് കോലി പറഞ്ഞത്. ഇത് വളരെയധികം വിമര്‍ശനത്തിന് കാരണമായി.

ജഡേജയെ ചൊറിഞ്ഞ് മഞ്ജരേക്കര്‍

ജഡേജയെ ചൊറിഞ്ഞ് മഞ്ജരേക്കര്‍

മുന്‍ ഇന്ത്യന്‍ താരവും നിലവിലെ പ്രമുഖ കമന്റേറ്റര്‍മാരിലൊരാളുമാണ് സഞ്ജയ് മഞ്ജരേക്കര്‍. കമന്ററി ബോക്‌സിലിരുന്ന് സഞ്ജയ് നടത്തിയ പല പ്രസ്താവനകളും വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെക്കുറിച്ച് മോശം പരാമര്‍ശനം പല തവണ മഞ്ജരേക്കര്‍ നടത്തിയിട്ടുണ്ട്. ' രവീന്ദ്ര ജഡേജയെപ്പോലെ പൊട്ടും പൊടിയുമുള്ള താരങ്ങളുടെ വലിയ ആരാധകനല്ല താന്‍' എന്ന് സഞ്ജയ് പറഞ്ഞത് വലിയ ചര്‍ച്ചയായി. രണ്ട് പേരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറ്റുമുട്ടുകയും ഏറെനാള്‍ സഞ്ജയെ കമന്ററി പാനലില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു.

Also Read : T20 World Cup 2022 : പരിക്ക് ബാധിക്കില്ല, ഇന്ത്യ തന്നെ കപ്പടിക്കും!, കാരണം പറഞ്ഞ് സഹീര്‍

സുനില്‍ ഗവാസ്‌കര്‍

സുനില്‍ ഗവാസ്‌കര്‍

വിരാട് കോലിയേയും അനുഷ്‌കയേയും പരിഹസിച്ചാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ വിവാദത്തില്‍ പെട്ടത്. ആര്‍സിബിക്കൊപ്പം കോലി നിരാശപ്പെടുത്തിയതോടെ ലോക്ഡൗണ്‍ സമയത്ത് കോലി പരിശീലനം നടത്തിയത് ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ആയിരുന്നുവെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ഇത് വലിയ വിവാദമായി. പലരും ഗവാസ്‌കറിനെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തി. കോലിയുടെ ഭാര്യയായ അനുഷ്‌ക ശര്‍മയും ഇതിനെതിരേ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ബുംറയെ പരിഹസിച്ച് റസാഖ്

ബുംറയെ പരിഹസിച്ച് റസാഖ്

പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പരിഹസിച്ച് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. 'ബുംറ എനിക്ക് മുന്നില്‍ വെറും കുട്ടി ബൗളറാണ്. അവനെതിരേ അനായാസമായി ആക്രമിക്കാനും ആധിപത്യം പുലര്‍ത്താനും എനിക്കാവും' എന്നാണ് റസാഖ് പറഞ്ഞത്. ഇതിനെതിരേ വലിയ ട്രോളുകളാണ് ആരാധകര്‍ ഉയര്‍ത്തിയത്. വലിയ പരിഹാസം റസാഖിനെ ഈ പ്രതികരണത്തില്‍ നേരിടേണ്ടി വന്നു.

സച്ചിനെ പരിഹസിച്ച് ചാപ്പല്‍

സച്ചിനെ പരിഹസിച്ച് ചാപ്പല്‍

2007ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കുറിച്ച് ഇയാന്‍ ചാപ്പല്‍ നടത്തിയ അഭിപ്രായ പ്രകടനം വലിയ വിവാദമായി. 'സച്ചിന്‍ കണ്ണാടിയില്‍ നോക്കിയിട്ട് ഇനി എന്താണ് ക്രിക്കറ്റില്‍ നേടാനുള്ളതെന്ന് തീരുമാനിക്കണം. അവന്‍ സമയം പാഴാക്കാതെ വിരമിക്കുകയാണ് വേണ്ടത്' എന്നാണ് ഇയാന്‍ ചാപ്പല്‍ പറഞ്ഞത്. ഇത് വലിയ വിവാദത്തിലേക്കെത്തുകയും ചെയ്തു.

പുലിവാല് പിടിച്ച് നാസര്‍ ഹുസൈന്‍

പുലിവാല് പിടിച്ച് നാസര്‍ ഹുസൈന്‍

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ചില പ്രസ്താവനകള്‍ നടത്തി പുലിവാല് പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഫീല്‍ഡിങ്ങിനെ നാസര്‍ ഹുസൈന്‍ വിമര്‍ശിച്ച ഭാഷ വിവാദമായിരുന്നു. 'ഇന്ത്യക്ക് 3,4 മികച്ച ഫീല്‍ഡര്‍മാരുണ്ട്. എന്നാല്‍ ഒന്നോ രണ്ടോ കഴുത ഫീല്‍ഡര്‍മാര്‍ ഉണ്ട്' എന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്. ഇത് വലിയ വിവാദമാവുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Story first published: Sunday, October 23, 2022, 9:23 [IST]
Other articles published on Oct 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+