T20 World Cup 2022: ജയിച്ചു, പക്ഷെ മൂന്ന് കാര്യങ്ങള്‍ ഇന്ത്യ മെച്ചപ്പെടുത്തണം!, അറിയാം

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ-പാകിസ്താനെ തകര്‍ത്തിരിക്കുകയാണ്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ അവസാന പന്തില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. വിരാട് കോലിയുടെ (53 പന്തില്‍ 82) ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
6 ഫോറും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു കോലിയുടെ ബാറ്റിങ് വെടിക്കെട്ട്. ഹര്‍ദിക് പാണ്ഡ്യയുടെ (37 പന്തില്‍ 40) പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറി. 1 ഫോറും 2 സിക്‌സും പറത്തിയ ഹര്‍ദിക് മൂന്ന് വിക്കറ്റുകളുമാണ് വീഴ്ത്തിയത്. പാകിസ്താനെതിരായ ജയത്തില്‍ ഭാഗ്യം ഇന്ത്യയെ നന്നായി തുണച്ചിരുന്നു. എന്നാല്‍ എല്ലാ മത്സരങ്ങളിലും ഇത് സംഭവിക്കണമെന്നില്ല. ഇന്ത്യയുടെ അടുത്ത എതിരാളി നെതര്‍ലന്‍ഡ്‌സാണ്. മത്സരത്തിന് മുമ്പ് ഇന്ത്യ എവിടെയൊക്കെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് പരിശോധിക്കാം.

പവര്‍പ്ലേയില്‍ റണ്ണടിക്കണം
ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയപ്പെട്ട കാര്യങ്ങളിലൊന്ന് ഓപ്പണിങ്ങായിരുന്നു. കെ എല്‍ രാഹുല്‍ - രോഹിത് ശര്‍മ എന്നീ രണ്ട് സൂപ്പര്‍ താരങ്ങളാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രണ്ട് പേരും ഒന്നിനൊന്ന് മികച്ച റെക്കോഡ് സ്വന്തം പേരിലുള്ളവരാണ്. എന്നാല്‍ ഇരുവരുടെയും ടി20 ലോകകപ്പിലെ പ്രകടനം വിലയിരുത്തിയാല്‍ നിരാശപ്പെടേണ്ടി വരും. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
പാകിസ്താനെതിരേ ഒന്നാം വിക്കറ്റില്‍ 7 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 8 പന്തില്‍ 4 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ നസീം ഷാ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ രോഹിത് ശര്‍മ 7 പന്തില്‍ 4 റണ്‍സാണ് നേടിയത്. ഇരുവരും പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. ഇതേ പ്രകടനം മുന്നോട്ടുള്ള മത്സരങ്ങളിലും കാഴ്ചവെച്ചാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും.
Also Read : 'ഇവര്‍ ഇതിഹാസങ്ങളാവും', സച്ചിന്‍ നേരത്തെ പ്രവചിച്ചു!, ഇന്ത്യയുടെ അഞ്ച് പേരിതാ

ബൗളര്‍മാരുടെ ഇക്കോണമി
ഇന്ത്യയുടെ ബൗളര്‍മാരുടെ ഇക്കോണമി പരിശോധിക്കേണ്ടതാണ്. അര്‍ഷദീപ് സിങ് ന്യൂബോളില്‍ മികവ് കാട്ടുകയും നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുകള്‍ നേടുകയും ചെയ്യാന്‍ അര്‍ഷദീപ് സിങ്ങിന് സാധിച്ചെങ്കിലും ഇക്കോണി 8 ആയിരുന്നു. ഡെത്ത് ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഹര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റുകള്‍ നേടിയത് 7.50 ഇക്കോണമിയിലാണ്. മുഹമ്മദ് ഷമിയുടെ ഇക്കോണമി (6.25) മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് നിയന്ത്രിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കണം. ടോസ് അനുകൂലമാവാത്ത മത്സരങ്ങളില്‍ റണ്‍സ് പ്രതിരോധിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ഈ ബൗളിങ് മതിയാവില്ല.
Also Read : ഓസീസില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമാര്?, 50ന് മുകളില്‍ ശരാശരി ഒരാള്‍ക്ക് മാത്രം!

സൂര്യകുമാറിന്റെ ബാറ്റിങ്
ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരത്തിന്റെ ബാറ്റിങ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. സമീപകാലത്ത് തുടര്‍ച്ചയായി ഫിഫ്റ്റികള്‍ നേടി സൂര്യ മിന്നും ഫോമിലായിരുന്നു. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ സൂര്യക്ക് അവസരത്തിനൊത്ത് ഉയരാനാവുന്നില്ല. പാകിസ്താനെതിരായ മത്സരത്തില്‍ 10 പന്തില്‍ 2 ബൗണ്ടറിയടക്കം 15 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായ സാഹചര്യത്തില്‍ സൂര്യ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടിയിരുന്നു. സൂര്യയുടെ പ്രകടനം പ്രധാന മത്സരങ്ങളില്‍ മെച്ചപ്പെടുത്തേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications