T20 World Cup: 'പാകിസ്താനെതിരേ തട്ടകത്തിന്റെ ആധിപത്യം ഇന്ത്യക്ക്', കാരണം ചൂണ്ടിക്കാട്ടി ഗംഭീര്‍
ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്റെ ഷെഡ്യൂളും ഐസിസി പുറത്തുവിട്ടതോടെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാഷ്ട്രീയ ഭിന്നത മൂലം ഇരു രാജ്യങ്ങളും തമ്മില്‍ നിലവില്‍ കായിക മത്സരങ്ങള്‍ കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യ-പാക് ടി20 പോരാട്ടത്തിന് വാശിയേറും.
ഇത്തവണ ഇന്ത്യയിലാണ് ടി20 ലോകകപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. യുഎഇയില്‍ ഇന്ത്യക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയസമ്പത്ത് കുറവാണ്. എന്നാല്‍ ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും വളരെ സുപരിചിതമായ പിച്ചാണ് യുഎഇയിലേത്. പാകിസ്താനെ സംബന്ധിച്ച് ഏറെ നാളുകളായി ഹോം ഗ്രൗണ്ടായിരിക്കുന്നത് യുഎഇയാണ്. നിലവിലെ ടീമുകളില്‍ ഏറ്റവും കൂടുതല്‍ യുഎഇയില്‍ പരിചയസമ്പത്തുള്ള ടീമുകളിലൊന്ന് പാകിസ്താനാണ്.

എന്നാല്‍ പാകിസ്താനെതിരായ ടി20 ലോകകപ്പിലെ മത്സരത്തില്‍ തട്ടകത്തിന്റെ ആധിപത്യം ഇന്ത്യക്കാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ' ടി20 ഫോര്‍മാറ്റ് പ്രവചിക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ നിങ്ങള്‍ പാകിസ്താന് യുഎഇയില്‍ കൂടുതല്‍ കളിച്ച് പരിചയസമ്പത്തുണ്ടെന്ന് പറഞ്ഞാല്‍ എനിക്ക് തോന്നുന്നത് ഇന്ത്യക്കാണ് തട്ടകത്തിന്റെ ആധിപത്യമെന്നാണ്. കാരണം യുഎഇയില്‍ ഒരു മാസം ഐപിഎല്‍ കളിച്ചാണ് ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുന്നത്' - ഗംഭീര്‍ പറഞ്ഞു.
Also Read : ഐപിഎല്ലില്‍ ഹീറോ, എന്നാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ വന്‍ 'ഫ്‌ളോപ്പ്', ഇന്ത്യന്‍ താരങ്ങള്‍

പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാല്‍ യുഎഇയില്‍ കളിക്കാനാവില്ല. കൂടാതെ പാകിസ്താന്റെ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കും ദുബായിയാണ് വേദിയായത്. മറ്റ് വേദികളില്‍ കളിച്ച് അത്ര പരിചയസമ്പത്ത് അവകാശപ്പെടാനാവില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിച്ചിറങ്ങുന്ന ഇന്ത്യക്ക് വേഗത്തില്‍ പിച്ചിന്റെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായേക്കും. 2020ലെ ഐപിഎല്ലും യുഎഇയിലാണ് നടന്നത്.
Also Read : അതായിരുന്നു ടേണിങ് പോയിന്റ്, പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല - സിറാജിനെക്കുറിച്ച് വെങ്‌സാര്‍ക്കര്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമായ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലും കളിക്കുന്നുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഐപിഎല്ലിന്റെ രണ്ടാം പാദത്തിലും കളിക്കുന്നുണ്ട്. ഇവരെല്ലാം ഇന്ത്യയുടെ ലോകകപ്പ് ടീമിലെ പ്രധാനികളാണ്.
Also Read : T20 World Cup 2021: ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഏത് ടീമിന്? റാങ്കിങ് അറിയാം

Also Read : IPL 2021: രണ്ടാം പാദത്തിനൊരുങ്ങി ധോണി, സിഎസ്‌കെ നായകനെ കാത്തിരിക്കുന്ന മൂന്ന് നേട്ടങ്ങളറിയാം
ഐപിഎല്ലില്‍ കളിക്കുന്നത് ലോകകപ്പിന് മുന്നോടിയായുള്ള മികച്ച മുന്നൊരുക്കമാണെന്നും ഗംഭീര്‍ പറഞ്ഞു. പരമ്പര കളിക്കുന്നതിനേക്കാളും മികച്ച മുന്നൊരുക്കമാവും ഐപിഎല്ലില്‍ കളിക്കുമ്പോള്‍ കിട്ടുന്നത്. ഐപിഎല്‍ കളിച്ച ശേഷം അധികം മുന്നൊരുക്കം നടത്തേണ്ട ആവിശ്യം വരില്ല. ഐപിഎല്ലില്‍ മികച്ച ഗുണനിലവാരമുള്ള ക്രിക്കറ്റാണ് കളിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റാണ് ഐപിഎല്ലിലേതെന്നും ഗംഭീര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications