അതായിരുന്നു ടേണിങ് പോയിന്റ്, പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല- സിറാജിനെക്കുറിച്ച് വെങ്‌സാര്‍ക്കര്‍
ഇന്ത്യന്‍ പേസ് ബൗളിങിലെ പുതിയ തുറുപ്പുചീട്ടായി മാറിയിരിക്കുന്ന മുഹമ്മദ് സിറാജിനെ പുകഴ്ത്തി മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും മുഖ്യ സെലക്ടറുമായിരുന്ന ദിലിപ് വെങ്‌സാര്‍ക്കര്‍. ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനമായിരുന്നു സിറാജിന്റേത്. ഇന്ത്യ 151 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം എട്ടു വിക്കറ്റുകളെടുത്തിരുന്നു.
വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന താരം കൂടിയാണ് സിറാജ്. താരത്തിന്റെ അച്ഛന്‍ ഓട്ടോ ഡ്രൈവറായിരുന്നു. മകന്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കുകയെന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു. പക്ഷെ അതു യാഥാര്‍ഥ്യമാവുന്നത് കാണാന്‍ ഭാഗ്യമില്ലാതെയായിരുന്നു അദ്ദേഹം ലോകത്തോടു വിടപറഞ്ഞത്. കഴിഞ്ഞ വര്‍ഷമവസാനം ഓസ്‌ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെയായിരുന്നു സിറാജിന്റെ അരങ്ങേറ്റം. താരം ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ളപ്പോഴായിരുന്നു അച്ഛന്റെ അപ്രതീക്ഷിത വിയോഗം.

സിറാജിന്റെ വളര്‍ച്ച
ഒരു ക്രിക്കറ്ററെന്ന നിലയില്‍ സിറാജിന്റെ വളര്‍ച്ച ശ്രദ്ധേയമാണെന്നു വെങ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഷൂസ് പോലും ഇല്ലാതിരുന്ന താരമായിരുന്നു സിറാജ്. ഐപിഎല്ലിനു ശേഷം സിറാജിനെപ്പോലെ ഒരുപിടി താരങ്ങള്‍ ഇന്ത്യക്കു വേണ്ടി ഉയര്‍ന്നു വന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഗംഭീര പ്രകടനമായിരുന്നു സിറാജിന്റേത്. ആദ്യ ടെസ്റ്റില്‍ നമ്മള്‍ ദയനമായി തോറ്റു. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനു ഓള്‍ഔട്ടായി. വിരാട് കോലി ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എന്നിട്ടും ഇന്ത്യ വെല്ലുവിളികളെ അതിജീവിച്ച് ഓസീസിനെതിരേ വിജയം കൊയ്തതായും വെങ്‌സാര്‍ക്കര്‍ വിലയിരുത്തി.

ടേണിങ് പോയിന്റ്
പോയിന്റീവാ മനോഭാവത്തിലൂടെയും അഗ്രസീവായ പെരുമാറ്റത്തിലൂടെയും സിറാജിന് ഓസീസിനെതിരായ പരമ്പരയില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിഞ്ഞു. തീപ്പൊരി ബൗളിങിലൂടെ ഇന്ത്യന്‍ ടീമിന മുഴുവന്‍ പ്രചോദിപ്പിക്കാന്‍ താരത്തിനായിരുന്നു. ഓസീസിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് നമ്മള്‍ പരമ്പരയും സ്വന്തമാക്കി. ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ സിറാജ് വലിയൊരു പങ്ക് തന്നെ ഹിച്ചിരുന്നു. അതിനു ശേഷം താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിറാജിന്റെ കരിയറിലെ ടേണിങ് പോയിന്റ് ഈ പര്യടനമായിരുന്നുവെന്നും വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു.

അരങ്ങേറ്റം മെല്‍ബണില്‍
കഴിഞ്ഞ വര്‍ഷമവസാനം മെല്‍ബണില്‍ നടന്ന ടെസ്റ്റിലൂടെയായിരുന്ന സിറാജിന്റെ ടെസ്റ്റ് അരങ്ങേറ്റം. പരമ്പരിലെ മൂന്നു ടെസ്റ്റുകളില്‍ കളിച്ച താരം 13 വിക്കറ്റുകളും വീഴ്ത്തി. ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തതും സിറാജായിരുന്നു. ഈ പരമ്പരയിലെ പ്രകടനം സിറാജിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തി. അതിനു മുമ്പ് വരെ തല്ലുകൊള്ളി ബൗളറെന്നു പരിഹാസം നേരിട്ടിരുന്ന അദ്ദേഹം പിന്നീട് ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമായി മാറുകയായിരുന്നു.
ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ടു മല്‍സങ്ങളിലും സിറാജ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. 11 വിക്കറ്റുകളും പേസര്‍ വീഴ്ത്തി.

പേസ് ബൗളിങിനെ പ്രശംസിച്ച് വെങ്‌സാര്‍ക്കര്‍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളിങ് യൂണിറ്റാണ് ഇപ്പോഴത്തേത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്നതാണ് പേസ് നിരി. നാട്ടിലും വിദേശത്തും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയെ സഹായിക്കുന്നതും ഈ പേസ് നിരയാണ്. ഇപ്പോഴത്തെ പേസ് നിരയെ വെങ്‌സാര്‍ക്കര്‍ പുകഴ്ത്തി.
ചരിത്രത്തിലെ ഏറ്റവും മികച്ചവയിലൊന്നാണിത്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി നാലു ഫാസ്റ്റ് ബൗളര്‍മാര്‍ പന്തെറിഞ്ഞത് എനിക്കോര്‍മയില്ല. മൂന്നു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങിയ കോമ്പിനേഷനായിരുന്നു നമ്മള്‍ കാലാകാലമായി പരീക്ഷിച്ചു പോന്നത്. എന്നാല്‍ ഇപ്പോള്‍ പേസ് ബൗളിങിനു കൂടുതല്‍ മുന്‍തൂക്കം നല്‍കിയാണ് ഇന്ത്യ കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications