For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഏത് ടീമിന്? റാങ്കിങ് അറിയാം

ദുബായ്: ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ്് ഒക്ടോബര്‍ 17ന് യുഎഇയില്‍ ആരംഭിക്കുകയാണ്. മത്സരത്തിന്റെ ഫിക്‌സ്ചറും പുറത്തുവന്നതോടെ ഇനി പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്. ബിസിസി ഐയുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും വേദി യുഎഇ ആയതിനാല്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം നല്‍കാനാവില്ല. ഐപിഎല്‍ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ലോകകപ്പ് നടക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷയുള്ള ടി20 ലോകകപ്പാണിത്. മികച്ച ടീം കരുത്തിനൊപ്പം ബെഞ്ച് കരുത്തുമുള്ള ഇന്ത്യക്ക് സാധ്യതകളേറെയാണ്. ഇതുവരെ നായകനെന്ന നിലയില്‍ ഐസിസി കിരീടം നേടാനാവാത്ത വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ടീം കരുത്തില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണ്. നിലവിലെ ടീമുകളില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഏത് ടീമിനൊപ്പമാണ്? റാങ്കിങ് അറിയാം.

നിക്കോളാസ് പുരാന്‍ (വെസ്റ്റ് ഇന്‍ഡീസ്)

നിക്കോളാസ് പുരാന്‍ (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാനാണ് എട്ടാം സ്ഥാനത്ത്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ പുരാന്‍ 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അവസാന അഞ്ച് ടി20 ഇന്നിങ്‌സുകളിലെ പുരാന്റെ സ്‌കോര്‍ 32,16,31,14,62* എന്നിങ്ങനെയാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് പുരാനെങ്കിലും സ്ഥിരത പ്രശ്‌നമാണ്. 41 ടി20കളില്‍ നിന്ന് 124.03 സ്‌ട്രൈക്കറേറ്റില്‍ 634 റണ്‍സാണ് പുരാന്‍ നേടിയത്.

ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസിനായി വിക്കറ്റ് കീപ്പറെന്ന നിലയില്‍ 23 ക്യാച്ചുകളും മൂന്ന് സ്റ്റംപിങ്ങുമാണ് പുരാന്റെ പേരിലുള്ളത്. 185 ടി20കള്‍ കരിയറില്‍ കളിച്ച അദ്ദേഹം 98 ക്യാച്ചും 16 സ്റ്റംപിങ്ങും നേടിയിട്ടുണ്ട്. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആണ് കൂടുതലായും പുരാന്‍ ബാറ്റിങ്ങിനിറങ്ങാറ്.

മാത്യു വേഡ് (ഓസ്‌ട്രേലിയ)

മാത്യു വേഡ് (ഓസ്‌ട്രേലിയ)

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാത്യു വേഡ് എത്താനാണ് സാധ്യത. സീനിയര്‍ താരമായ വേഡിന് ഏഴാം സ്ഥാനം നല്‍കാം. ബിബിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ നിലവില്‍ സജീവമല്ല. താരത്തിന്റെ സമീപകാല ഫോം മികച്ചതല്ല. വെസ്റ്റ് ഇന്‍ഡീസ്,ബംഗ്ലാദേശ് പരമ്പരകളില്‍ നിന്ന് 163 റണ്‍സാണ് വേഡ് നേടിയത്. 48 ടി20യില്‍ നിന്ന് 19.26 ശരാശരിയില്‍ 655 റണ്‍സാണ് വേഡിന്റെ പേരിലുള്ളത്. 76 ക്യാച്ചുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ കളിക്കാന്‍ സാധിക്കുന്ന താരമാണ് വേഡ്.

റഹ്മാനുല്ല ഗുര്‍ബാസ് (അഫ്ഗാനിസ്ഥാന്‍)

റഹ്മാനുല്ല ഗുര്‍ബാസ് (അഫ്ഗാനിസ്ഥാന്‍)

അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ റഹ്മാനുല്ല ഗുര്‍ബാസ് സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ്. 13 ടി20 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. കടന്നാക്രമിച്ച് കളിക്കുന്ന താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 143.87 ആണ്. 34.30 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ട്. 48 ടി20കള്‍ കരിയറില്‍ കളിച്ച താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 154.22 ആണ്. 19കാരനായ താരം ഇതിനോടകം കീപ്പിങ്ങിലും മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്തിന്റെ കുറവുണ്ട്.

ടിം സീഫെര്‍ട്ട് (ന്യൂസീലന്‍ഡ്)

ടിം സീഫെര്‍ട്ട് (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡിന്റെ ടിം സീഫെര്‍ട്ടാണ് അഞ്ചാം സ്ഥാനത്ത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ അദ്ദേഹം കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റിങ് ശൈലിക്കുടമയാണ്. 35 ടി20കളില്‍ നിന്ന് 695 റണ്‍സാണ് സീഫെര്‍ട്ട് നേടിയത്. 133.14ആണ് സ്‌ട്രൈക്കറേറ്റ്. അഞ്ച് അര്‍ധ സെഞ്ച്വറികളും സീഫെര്‍ട്ടിന്റെ പേരിലുണ്ട്. 26കാരനായ താരം ന്യൂസീലന്‍ഡിനായി ഇതിനോടകം മികച്ച പ്രകടം നടത്തി കൈയടി നേടുന്നുണ്ട്.

മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)

മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)

പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനാണ് നാലാം സ്ഥാനത്ത്. സമീപകാലത്തായി ശ്രദ്ധേയ പ്രകടനം നടത്തുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതിരായി അവസാനം നടന്ന ടി20 പരമ്പരയില്‍ 63,37,76 എന്നിങ്ങനെയായിരുന്നു റിസ്വാന്റെ പ്രകടനം. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. 43 ടി20കളില്‍ നിന്ന് 48.41 എന്ന മികച്ച ശരാശരിയില്‍ 1065 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 96 ക്യാച്ചും 34 സ്റ്റംപിങ്ങും അദ്ദേഹത്തിന്റെ പേരിലുണ്ട്.

റിഷഭ് പന്ത് (ഇന്ത്യ)

റിഷഭ് പന്ത് (ഇന്ത്യ)

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനാണ് മൂന്നാം സ്ഥാനം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇക്കാലയളവില്‍ റിഷഭ് മാറിയിട്ടുണ്ട്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള റിഷഭ് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. 32 ടി20യില്‍ നിന്ന് 512 റണ്‍സാണ് റിഷഭിന്റെ പേരിലുള്ളത്.

123.37 സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന റിഷഭ് രണ്ട് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 76 ഐപിഎല്ലില്‍ നിന്നായി 2292 റണ്‍സാണ് റിഷഭ് നേടിയിട്ടുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അദ്ദേഹം ഒരു സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. കീപ്പിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക)

ക്വിന്റന്‍ ഡീകോക്ക് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്കാണ് രണ്ടാം സ്ഥാനത്ത്. 54 ടി20കളില്‍ നിന്ന് 1605 റണ്‍സാണ് ഡീകോക്കിന്റെ പേരിലുള്ളത്. 138 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഐപിഎല്ലില്‍ കളിച്ചും വലിയ പരിചയസമ്പത്തുള്ള അദ്ദേഹം മുംബൈ ഇന്ത്യന്‍സിനായാണ് നിലവില്‍ കളിക്കുന്നത്. 49 ക്യാച്ചും 13 സ്റ്റംപിങ്ങും ഡീകോക്കിന്റെ പേരിലുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ഡീകോക്ക്.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറാണ് ഏറ്റവും മികച്ചവന്‍. ബാറ്റ്‌സ്മാനായും കീപ്പറായും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. 82 ടി20യില്‍ നിന്ന് 1871 റണ്‍സാണ് അദ്ദേഹം നേടിയത്. 14 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. ഐപിഎല്ലില്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ജോസ് ബട്‌ലര്‍. 65 ഐപിഎല്ലില്‍ നിന്ന് 1968 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ബട്‌ലറിന്റെ പേരിലുണ്ട്.

Story first published: Wednesday, August 18, 2021, 11:04 [IST]
Other articles published on Aug 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+