IPL 2021: രണ്ടാം പാദത്തിനൊരുങ്ങി ധോണി, സിഎസ്‌കെ നായകനെ കാത്തിരിക്കുന്ന മൂന്ന് നേട്ടങ്ങളറിയാം
ചെന്നൈ: പാതിവഴിയില്‍ മുടങ്ങിയപ്പോയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് ശേഷം താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെച്ചത്. ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാലാണ് യുഎഇയില്‍ ടൂര്‍ണമെന്റ് നടത്തുന്നത്.
ബിസിസിഐ നേതൃത്വം നല്‍കുന്ന ടി20 ലോകകപ്പിനും യുഎഇ തന്നെയാണ് വേദി. മുന്‍ ഇന്ത്യന്‍ നായകനും സിഎസ്‌കെ നായകനുമായ എംഎസ് ധോണി കളിക്കുന്ന അവസാന സീസണായി ഇത് മാറാന്‍ സാധ്യത കൂടുതലാണ്. 2022ല്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ധോണി ഈ സീസണിന് ശേഷം തുടരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യ പാദം അവസാനിക്കുമ്പോള്‍ സിഎസ്‌കെ രണ്ടാം സ്ഥാനത്താണുള്ളത്. എന്നാല്‍ യുഎഇയില്‍ കളിച്ച 2020 സീസണില്‍ പ്ലേ ഓഫ് പോലും കാണാതെ സിഎസ്‌കെ പുറത്തായിരുന്നു. രണ്ടാം പാദം യുഎഇയില്‍ നടക്കാനിരിക്കെ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം. എന്തായാലും ധോണിയെ കാത്ത് മൂന്ന് നേട്ടങ്ങള്‍ രണ്ടാം പാദത്തിലുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഐപിഎല്ലില്‍ നായകനായി 200 മത്സരം
ഐപിഎല്‍ ടീമുകളില്‍ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ ഒരേ നായകനെ നിലനിര്‍ത്തിയ ഏക ടീമാണ് സിഎസ്‌കെ. അത് ധോണിയെന്ന നായകന്റെ മികവുകൊണ്ട് തന്നെയാണ്. ഐപിഎല്ലില്‍ 200 മത്സരങ്ങളില്‍ നായകനാവുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാനൊരുങ്ങുകയാണ് ധോണി. പരിക്കേറ്റില്ലെങ്കില്‍ രണ്ടാം പാദത്തിലൂടെ ധോണിക്ക് ഈ നേട്ടത്തിലെത്താം.
നിലവില്‍ 195 മത്സരങ്ങളില്‍ ധോണി നായകനായിട്ടുണ്ട്. ഇതില്‍ 115 മത്സരങ്ങളില്‍ ജയിപ്പിച്ചപ്പോള്‍ 79 മത്സരങ്ങള്‍ തോറ്റു.59.27 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ച സമയത്ത് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിന്റെയും നായകനായി ധോണി കളിച്ചിട്ടുണ്ട്. സിഎസ്‌കെയ്ക്ക് മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ധോണിക്ക് നാലാം കിരീടത്തോടെ വിരമിക്കാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Also Read : IND vs ENG: ഇന്ത്യ അഹങ്കരിക്കാന്‍ വരട്ടെ! ജയം തുടരാന്‍ മൂന്നു കാര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തണം
ഈ റെക്കോഡില്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. 132 മത്സരങ്ങളില്‍ ആര്‍സിബിയെ നയിട്ട കോലി 60 മത്സരം ജയിപ്പിച്ചപ്പോള്‍ 60 മത്സരം തോറ്റു. 48.04 ആണ് വിജയ ശരാശരി. രോഹിത് ശര്‍മ 123 മത്സരങ്ങളിലാണ് മുംബൈ ഇന്ത്യന്‍സിനെ നയിച്ചത്. മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീര്‍ 129 മത്സരങ്ങളിലും ക്യാപ്റ്റനായിട്ടുണ്ട്.

ടി20 ക്യാപ്റ്റനായി 300 മത്സരം
ടി20 ഫോര്‍മാറ്റില്‍ നായകനായി 300 മത്സരമെന്ന നാഴികക്കല്ല് പിന്നിടാനും ധോണിക്ക് മുന്നില്‍ അവസരമുണ്ട്. ടി20 കരിയറില്‍ 291 മത്സരങ്ങളില്‍ ക്യാപ്റ്റനായി കളിച്ച ധോണി 171 ജയവും 115 തോല്‍വിയുമാണ് നേടിയത്. 60 ആണ് വിജയ ശരാശരി. രണ്ടാം പാദത്തില്‍ ശേഷിക്കുന്ന ഏഴ് മത്സരവും പ്ലേ ഓഫില്‍ കടന്ന് രണ്ട് മത്സരവും കളിക്കാനായാല്‍ 300 ടി20 മത്സരങ്ങളില്‍ നായകനാവുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡ് ധോണി സ്വന്തം പേരിലാക്കും. മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഡാരന്‍ സമിയാണ് (208) ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
Also Read : IND vs ENG: രണ്ടാം ഡബ്ല്യുറ്റിസി കിരീടം ആരും പ്രതീക്ഷിക്കേണ്ട, അത് ഇന്ത്യ നേടും - ബ്രാഡ് ഹോഗ്

ടി20 ക്രിക്കറ്റില്‍ 7000 റണ്‍സ്
7000 ടി20 റണ്‍സെന്ന നാഴികക്കല്ലിന് അരികെയാണ് ധോണി. ഈ നേട്ടത്തിലെത്താന്‍ 142 റണ്‍സാണ് ധോണിക്ക് വേണ്ടത്. നിലവില്‍ 338 മത്സരത്തില്‍ നിന്ന് 6858 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. 134.89 ആണ് സ്‌ട്രൈക്കറേറ്റ്. 27 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും. യുഎഇയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയാല്‍ ഈ നാഴികക്കല്ല് പിന്നിടാന്‍ ധോണിക്കാവും. എന്നാല്‍ 2020ലെ യുഎഇ ഐപിഎല്ലില്‍ ബാറ്റിങ്ങില്‍ ധോണി നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ വിരാട് കോലി (9929), രോഹിത് ശര്‍മ (9315), സുരേഷ് റെയ്‌ന (8617), ശിഖര്‍ ധവാന്‍ (8568), റോബിന്‍ ഉത്തപ്പ (6861) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
Also Read : IND vs ENG: 'ഇന്ത്യ ഇംഗ്ലണ്ടിനെ കരയിച്ചു', കോലിപ്പടയെ പ്രശംസിച്ച് ഡാനിഷ് കനേരിയ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications