IND vs ENG: 'ഇന്ത്യ ഇംഗ്ലണ്ടിനെ കരയിച്ചു', കോലിപ്പടയെ പ്രശംസിച്ച് ഡാനിഷ് കനേരിയ
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ചരിത്രജയമാണ് നേടിയെടുത്തത്. നാലാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് ശേഷിക്കെ 154 റണ്‍സ് ലീഡ് മാത്രം ഉണ്ടായിരുന്ന ഇന്ത്യ അഞ്ചാം ദിനം മുഹമ്മദ് ഷമി - ജസ്പ്രീത് ബുംറ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച പ്രകടനമായിരുന്നു ഇത്.

151 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ മൂന്നാമത്തെ ജയം മാത്രമാണിത്. എല്ലാ പ്രവചനങ്ങളും ഇംഗ്ലണ്ടിന് അനുകൂലമായിരുന്നെങ്കിലും പ്രവചനങ്ങളെയെല്ലാം തെറ്റിക്കാന്‍ ഇന്ത്യക്കായി. ഇപ്പോഴിതാ ഇന്ത്യ ഇംഗ്ലണ്ടിനെ കരയിച്ച് കളഞ്ഞു എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.
Also Read : IND vs ENG : കോലിക്കു പോലും കളിക്കാനാവാത്ത ഷോട്ട് ! ഷമി വേറെ ലെവലെന്നു സെവാഗ്

'ഇംഗ്ലണ്ട് അവസാന രണ്ട് സെക്ഷനിലും ബാറ്റ് ചെയ്യുമെന്ന് കരുതിയെങ്കിലും ഇന്ത്യന്‍ ബൗളിങ് നിര തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 1986ലും 2014നും ശേഷം ലോര്‍ഡ്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ ജയമാണിത്. അത് 151 റണ്‍സിന്റെ ചരിത്ര ജയവും ആയിരിക്കുകയാണ്. ഇന്ത്യ ഇംഗ്ലണ്ടിനെ കരയിച്ചിരിക്കുകയാണ്. 27 റണ്‍സ് ലീഡ് നേടിയതോടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. എന്നാല്‍ കഠിനാധ്വാനത്തിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കാണ് എല്ലാം അഭിനന്ദനങ്ങളും. ബുംറ 34 റണ്‍സും ഷമി 56 റണ്‍സുമാണ് നേടിയത്. ഇവരുടെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ നിസ്സഹായരാക്കിയത്' - ഡാനിഷ് കനേരിയ പറഞ്ഞു.
Also Read : IND vs ENG : ഇന്ത്യയെ 'ചൂടാക്കിയ' ഇംഗ്ലണ്ടിനു ഇനി രക്ഷയില്ല ! തുടര്‍ന്നും തോല്‍ക്കുമെന്ന് വോന്‍

അഞ്ചാം ദിനം 272 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നോട്ടുവെക്കാന്‍ ഇന്ത്യക്കായി. സമനിലയെങ്കിലും പിടിക്കാനുള്ള അവസരം ഇംഗ്ലണ്ടിനുണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ പേസര്‍മാര്‍ അതിന് സമ്മതിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ പൂട്ടിക്കെട്ടി.
Also Read : IND vs ENG : ലോര്‍ഡ്‌സില്‍ രാജാവായി സിറാജ് , ബൗളിങ്ങില്‍ റെക്കോഡ് നേട്ടം , കപില്‍ ദേവിനും മുകളില്‍

Also Read : WTC : ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേട്ടം , പക്ഷെ ഒന്നാംസ്ഥാനമില്ല! - തലപ്പത്ത് വിന്‍ഡീസ്
ലോര്‍ഡ്‌സിലെ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും ഓപ്പണിങ് കൂട്ടുകെട്ടും എടുത്തു പറയേണ്ടത്. രാഹുല്‍ 129 റണ്‍സ് ഒന്നാം ഇന്നിങ്‌സിലും അഞ്ച് റണ്‍സ് രണ്ടാം ഇന്നിങ്‌സിലും നേടി. രോഹിത് ഒന്നാം ഇന്നിങ്‌സില്‍ 83 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 21 റണ്‍സുമാണ് നേടിയത്. കെ എല്‍ രാഹുലാണ് കളിയിലെ താരം. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇനിയും മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍ ശേഷിക്കുന്നത്. ഈ മാസം 25ന് ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications