For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG :ലോര്‍ഡ്‌സില്‍ രാജാവായി സിറാജ്, ബൗളിങ്ങില്‍ റെക്കോഡ് നേട്ടം, കപില്‍ ദേവിനും മുകളില്‍

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സ്വപ്‌ന തുല്യമായ ജയം നേടിയിരിക്കുകയാണ് ഇന്ത്യ. ചരിത്രമുറങ്ങുന്ന ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ബൗളിങ് നിര ആതിഥേയരെ വരിഞ്ഞ് മുറുക്കിയതോടെ 151 റണ്‍സിന് വിരാട് കോലിയും സംഘവും വിജയം നേടിയെടുക്കുകയായിരുന്നു. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി. കെ എല്‍ രാഹുലിന്റെ സെഞ്ച്വറി പ്രകടനവും രഹാനെ-പുജാര കൂട്ടുകെട്ടുമെല്ലാം ഇന്ത്യക്ക് ബാറ്റിങ്ങില്‍ കരുത്തായി. ബുംറ-ഷമി ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.

1

എന്നാല്‍ അഞ്ചാം ദിനത്തിലെ മുഹമ്മദ് സിറാജിന്റെ ബൗളിങ്ങിന് കൈയടിക്കാതെ വയ്യ. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ പ്രകടനം ലോര്‍ഡ്‌സിലെ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ്. 40.5 ഓവറുകള്‍ എറിഞ്ഞ സിറാജ് 126 റണ്‍സ് വിട്ടുകൊടുത്ത് എട്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ ഡോം സിബ്ലി,ഹസീബ് ഹമീദ്,ജോണി ബെയര്‍സ്‌റ്റോ,ഒല്ലി റോബിന്‍സന്‍ എന്നിവരെ പുറത്താക്കിയ സിറാജ് രണ്ടാം ഇന്നിങ്‌സില്‍ ജോസ് ബട്‌ലര്‍,മോയിന്‍ അലി,സാം കറാന്‍,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരെയാണ് പുറത്താക്കിയത്.

Also Read: IND vs ENG: '2018ല്‍ ഒരുപാട് ഷോട്ടിന് ശ്രമിച്ചു, ഇത്തവണ പയറ്റിയത് മറ്റൊരു തന്ത്രം', വെളിപ്പെടുത്തി രാഹുല്‍

2

1982ല്‍ കപില്‍ ദേവ് കുറിച്ച റെക്കോഡാണ് സിറാജ് തകര്‍ത്തത്. 53 ഓവര്‍ എറിഞ്ഞ കപില്‍ ദേവ് 168 റണ്‍സ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റ് വീഴ്ത്തിയത്. പരമ്പരയിലെ ഒന്നാം ടെസ്റ്റിലായിരുന്നു കപിലിന്റെ ഈ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകളാണ് കപില്‍ പിഴുതത്. 43 ഓവര്‍ എറിഞ്ഞ് എട്ട് മെയ്ഡനടക്കം 125 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 10 ഓവറില്‍ ഒരു മെയ്ഡനടക്കം 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും കപില്‍ വീഴ്ത്തി. ഇതുവരെ ഒരു ഇന്ത്യന്‍ ബൗളര്‍ക്കും ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സില്‍ 10 വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ല.

Also Read: WTC: ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു നേട്ടം, പക്ഷെ ഒന്നാംസ്ഥാനമില്ല!- തലപ്പത്ത് വിന്‍ഡീസ്

3

മൂന്നാം സ്ഥാനത്ത് ആര്‍പി സിങ്ങാണ്. 2007ലെ പരമ്പരയില്‍ 33.3 ഓവറില്‍ 117 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റാണ് ആര്‍പി സിങ് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 17 ഓവര്‍ എറിഞ്ഞ് ആറ് മെയ്ഡനടക്കം രണ്ട് വിക്കറ്റ് വീഴ്ത്തിയ ആര്‍പി സിങ് രണ്ടാം ഇന്നിങ്‌സില്‍ 16.3 ഓവര്‍ എറിഞ്ഞ് മൂന്ന് മെയ്ഡനടക്കം 59 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. മത്സരം സമനിലയിലാണ് അവസാനിച്ചത്.

Also Read: T20 World cup: ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താന്‍! പിന്നാലെ കിവീസ്- ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

4

Also Read: IND vs ENG: ഇന്ത്യയുടെ ചരിത്ര ജയത്തിന് പിന്നിലെ ആറ് കാരണങ്ങള്‍ അറിയാം

മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് 1996ല്‍ 57.3 ഓവര്‍ എറിഞ്ഞ് 130 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 2014ല്‍ ഇഷാന്ത് ശര്‍മ 47 ഓവര്‍ എറിഞ്ഞ് 135 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Story first published: Tuesday, August 17, 2021, 13:57 [IST]
Other articles published on Aug 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+