For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: അത്ഭുത താരം, ഇങ്ങനെയൊരു ബാറ്റിങ് കണ്ടിട്ടില്ല!, സൂര്യയെ വാഴ്ത്തി ഫാന്‍സ്

ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം 23ന് പാകിസ്താനെതിരേ നടക്കാനിരിക്കെ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്

1

ബ്രിസ്ബണ്‍: ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ വെടിക്കെട്ട് ഫിഫ്റ്റി നേടിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ 33 പന്തുകള്‍ നേരിട്ട് 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 151.51 സ്‌ട്രൈക്കറേറ്റിലാണ് കസറിയത്. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം 23ന് പാകിസ്താനെതിരേ നടക്കാനിരിക്കെ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

സന്നാഹത്തില്‍ ഇന്ത്യക്കായി സൂര്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വലിയ പ്രശംസയാണ് അദ്ദേഹത്തിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. അവസാന പരമ്പരകളിലെല്ലാം തകര്‍പ്പന്‍ പ്രകടനം നടത്തിയ സൂര്യ ഫോം നഷ്ടപ്പെടുത്താതെ ഇപ്പോഴും മികവ് കാട്ടുന്നുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്.

അനായാസം റണ്‍സുയര്‍ത്തുന്നു

അനായാസം റണ്‍സുയര്‍ത്തുന്നു

കരുത്തുറ്റ ബൗളിങ് നിരയുള്ള ടീമാണ് ഓസ്‌ട്രേലിയയുടേത്. മിച്ചല്‍ സ്റ്റാര്‍ക്കിനെപ്പോലെ അതിവേഗ ബൗളര്‍മാരുള്ള ഓസീസ് ടീമിനെ ശരിക്കും നാണംകെടുത്ത ബാറ്റിങ്ങാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്. സൂര്യകുമാര്‍ ലോകകപ്പില്‍ പരാജയമാവുമെന്ന് കുറിച്ച ട്വീറ്റുകളെല്ലാം കുത്തിപ്പൊക്കിയാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. ടി20 ഫോര്‍മാറ്റിലെ ഒരു താരത്തിന്റെ മികച്ച ഫോം എന്നാണ് സൂര്യകുമാറിനെക്കുറിച്ച് ഒരു താരം പറഞ്ഞത്.

Also Read : T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

സമ്മര്‍ദ്ദം തീരെ ഇല്ല

സമ്മര്‍ദ്ദം തീരെ ഇല്ല

അവിശ്വസിനീയമായ പ്രകടനം കാഴ്ചവെക്കുന്ന താരമാണെന്നും ഇത്രയും അനായാസമായി റണ്‍സുയര്‍ത്തുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നുമാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നത്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തുമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തവരെയെല്ലാം സൂര്യയുടെ ആരാധകര്‍ ട്രോളുന്നുണ്ട്. സമ്മര്‍ദ്ദം തീരെ ഇല്ലാതെയാണ് സൂര്യകുമാറിന്റെ ബാറ്റിങ് പ്രകടനം. വിമര്‍ശിച്ചവരെയെല്ലാം ഇപ്പോള്‍ ആരാധകരാക്കി മാറ്റാന്‍ സൂര്യക്കാവുന്നു.

രാഹുലിനും ഫിഫ്റ്റി

രാഹുലിനും ഫിഫ്റ്റി

കെ എല്‍ രാഹുലും ഇന്ത്യക്കായി ഫിഫ്റ്റി നേടി. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരില്‍ വിമര്‍ശനം നേരിട്ട കെ എല്‍ രാഹുല്‍ 33 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 57 റണ്‍സുമായാണ് തല്ലിത്തകര്‍ത്തത്. 172.72 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം. രോഹിത് ശര്‍മയെ കാഴ്ചക്കാരനാക്കി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ രാഹുലിനായി. എംഎസ് ധോണിയെപ്പോലെ ഹെലി കോപ്ടര്‍ ഷോട്ട് കളിച്ച് രാഹുല്‍ കൈയടിയും നേടുന്നുണ്ട്. രോഹിത് ശര്‍മയും കൂടി ഫോമിലേക്കെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ കരുത്തുറ്റതാവുമെന്നുറപ്പ്.

ഷമി ഇന്ത്യയുടെ വിജയ ശില്‍പ്പി

ഷമി ഇന്ത്യയുടെ വിജയ ശില്‍പ്പി

ജസ്പ്രീത് ബുംറയുടെ പകരക്കാരനായെത്തിയ മുഹമ്മദ് ഷമി ഇന്ത്യയുടെ ഹീറോയായി മാറുന്നതാണ് ബ്രിസ്ബണില്‍ കണ്ടത്. ഇക്കോണമി മോശമുള്ള ഷമിക്ക് ബുംറയുടെ അഭാവം എത്രത്തോളം നികത്താനാവുമെന്നത് വലിയ ചോദ്യമായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ പന്തെറിയാനെത്തിയ ഷമി തുടര്‍ച്ചയായി നാല് പന്തില്‍ നാല് വിക്കറ്റ് നേടി. ആദ്യ രണ്ട് പന്തിലും ഡബിള്‍ റണ്‍സ് വഴങ്ങിയ ഷമി പിന്നീടുള്ള നാല് പന്തിലും വിക്കറ്റ് നേടി. നാലാം പന്ത് റണ്ണൗട്ട് വിക്കറ്റ് ആകാതിരുന്നെങ്കില്‍ ഷമി ലോക റെക്കോഡ് നേട്ടത്തിലേക്കെത്തുമായിരുന്നു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

ബൗളിങ് നിരയില്‍ പ്രതീക്ഷ

ബൗളിങ് നിരയില്‍ പ്രതീക്ഷ

ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീമിന് മുന്നിലുള്ള വലിയ ആശങ്ക ബൗളിങ് നിരയിലായിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷ നല്‍കുന്നു. ഹര്‍ഷല്‍ പട്ടേലും അര്‍ഷദീപ് സിങ്ങും ആര്‍ അശ്വിനുമെല്ലാം ഇന്ത്യക്കായി തിളങ്ങുന്നു. വരുന്ന മത്സരങ്ങളിലും ഇന്ത്യയുടെ പേസ് നിരക്ക് ഇതേ മികവ് കാട്ടാന്‍ ആകുമോയെന്നതാണ് കണ്ടറിയേണ്ടത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളും കൈയടി അര്‍ഹിക്കുന്നു. ഓസീസിനെതിരായ ഇന്ത്യയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് തന്നെ പറയാം.

Story first published: Monday, October 17, 2022, 15:18 [IST]
Other articles published on Oct 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+