T20 World Cup 2024: കോലി ഉറപ്പായുമുണ്ടാവും, 3 പേര്‍ നിര്‍ത്തുന്നതാണ് നല്ലത്! മുന്‍ ഇംഗ്ലണ്ട് താരം

ടി20 ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യക്കു കിരീടമില്ലാതെ വെറുംകൈയോടെ മടങ്ങേണ്ടി വന്നിരിക്കുകയാണ്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ള രോഹിത് ശര്‍മയ്ക്കു കീഴില്‍ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ടീമിന്റെ തലവര തിരുത്താന്‍ ഹിറ്റ്മാനുമായില്ല. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ തോല്‍വിയുമായി ഇന്ത്യ പുറത്താവുകയായിരുന്നു.
2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് അടുത്ത ടൂര്‍ണമെന്റ് അരങ്ങേറുന്നത്. നിലവിലെ ടീമിലെ പലരും അടുത്ത ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയില്ല. 2024ലെ അടുത്ത ലോകകപ്പിലെ ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചില പ്രവചനങ്ങള്‍ നടത്തയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍.

വിരാടിന്റെ ഫിറ്റ്‌നസ്
വിരാട് കോലി മികച്ച ഫോമില്‍ തുടരുകയാണ്. ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം ഫിറ്റ്‌നസുള്ളതും അദ്ദേഹത്തിനാണ്. സൂപ്പര്‍ ഫിറ്റ്‌നസ് പരിഗണിക്കുമ്പോള്‍ പ്രായമെന്നത് വിരാടിനു വെറുമൊരു നമ്പര്‍ മാത്രമാണ്. 2024ല്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 ലോകകപ്പിലും അദ്ദേഹത്തെ നിങ്ങള്‍ക്കു ഇന്ത്യന്‍ ടീമിനൊപ്പം കാണാന്‍ സാധിക്കുമെന്നും മോണ്ടി പനേസര്‍ പറയുന്നു.

രോഹിത് കളിക്കില്ല
നിലവിലെ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നു എനിക്കു തോന്നുന്നില്ല. രോഹിത് മാത്രമല്ല ആര്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക് എന്നിവരും അടുത്ത ലോകകപ്പില്‍ കളിക്കില്ല.
ഇവര്‍ മാത്രമല്ല വേറെയു കൂടുതല്‍ കളിക്കാരെ ഇന്ത്യന്‍ ടീമില്‍ കാണില്ല. രോഹിത്, അശ്വിന്‍, കാര്‍ത്തിക് എന്നിവര്‍ ടി20യില്‍ നിന്നും വിരമിച്ച ശേഷം ടെസ്റ്റ്, ഏകദിനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും മോണ്ടി പനേസര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
Also Read: പുതിയ ഫിനിഷര്‍ വേണം, ഇന്ത്യ ആരെ പരിഗണിക്കും? മൂന്ന് അണ്‍ക്യാപ്പഡ് താരങ്ങള്‍ വെയ്റ്റിങ്

സെമിയില്‍ പൊരുതാതെ തോറ്റു
ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചതെന്നു മോണ്ടി പനേസര്‍ വ്യക്തമാക്കി. സത്യസന്ധമായി പറയുകയാണെങ്കില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നു ഒരു പോാരാട്ടവും സെമിയില്‍ കാണാനായില്ല. തികച്ചും ഏകപക്ഷീയമായ മല്‍സരമായിരുന്നു അത്. ജോസ് ബട്‌ലര്‍, അലെക്‌സ് ഹേല്‍സ് എന്നിവരുടെ മുന്നില്‍ ഇന്ത്യന്‍ ബൗളിങ് നിസ്സഹായരായാണ് കാണപ്പെട്ടത്. നിങ്ങള്‍ സെമി ഫൈനലിലാണ് കളിച്ചത്. അതുകൊണ്ടു തന്നെ ശക്തമായ പോരാട്ടം തന്നെ നടത്തേണ്ടത് ആവശ്യവുമാണ്. 168 റണ്‍സെന്നത് ഒരു ചെറിയ ടോട്ടല്‍ ആയിരുന്നില്ലെന്നും പനേസര്‍ നിരീക്ഷിച്ചു.

ന്യൂസിലാന്‍ഡ് പര്യടനം
ടി20 ലോകകപ്പിലെ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം ഇന്ത്യന്‍ ടീം വീണ്ടും ദ്വിരാഷ്ട്ര പരമ്പരയുടെ തിരക്കുകളിലേക്കു നീങ്ങുകയാണ്. ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനു ഈയാഴ്ച തുടക്കമാവും. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ കളിക്കുന്നത്.
ടി20 പരമ്പരയിലെ ആദ്യ മല്‍സരം വെള്ളിയാഴ്ച വെല്ലിങ്ടണില്‍ നടക്കും. ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് അടുത്ത രണ്ടു ടി20 മല്‍സരങ്ങള്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ നായകന്‍. ടി20, ഏകദിന പരമ്പരകളില്‍ സഞ്ജു സാംസണ്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications