Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: 'അവന് നല്ല പേസും സ്വിങ്ങുമുണ്ട്', ബുംറയുടെ പകരക്കാരനെ നിര്‍ദേശിച്ച് വാട്‌സണ്‍

1

സിഡ്‌നി: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള പ്രധാന വെല്ലുവിളി സൂപ്പര്‍ താരങ്ങളുടെ പരിക്കാണ്. ജസ്പ്രീത് ബുംറയെന്ന സ്റ്റാര്‍ പേസര്‍ ഇത്തവണ ഇന്ത്യക്കായി ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യത വളരെ കുറവാണ്. പരിക്കേറ്റ താരത്തിന് ടി20 ലോകകപ്പ് നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ബുംറയുടെ അഭാവം ഇന്ത്യക്ക് നികത്താനാവാത്ത വിടവാണെന്ന് തന്നെ പറയാം. ബുംറ ടീമില്‍ നിന്ന് വിട്ടുനിന്നാല്‍ പകരമാരെന്നത് പ്രസക്തമായ ചോദ്യമാണ്.

ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ പേസറായ ബുംറയുടെ പകരം ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച് പല നിര്‍ദേശങ്ങളും ഉയരുന്നുണ്ട്. മുഹമ്മദ് ഷമി, ദീപക് ചഹാര്‍ തുടങ്ങി പല പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നു. ഇപ്പോഴിതാ ബുംറയുടെ ഉത്തമ പകരക്കാരന്‍ ആരാണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍.

മുഹമ്മദ് സിറാജ് ബെസ്റ്റ്

മുഹമ്മദ് സിറാജ് ബെസ്റ്റ്


അത് മുഹമ്മദ് സിറാജാണെന്നാണ് വാട്‌സണ്‍ അഭിപ്രായപ്പെടുന്നത്. ടെസ്റ്റില്‍ ഇന്ത്യക്കായി ഓസ്‌ട്രേലിയയില്‍ കളിച്ച അനുഭവസമ്പത്ത് സിറാജിനുണ്ട്. മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറില്‍ സിറാജ് തല്ലുകൊള്ളിയായ ബൗളറാണ്. ഐപിഎല്ലിലടക്കം കളിക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ അദ്ദേഹം മടികാട്ടാറില്ല. ഇക്കോണമി നിയന്ത്രിച്ച് പന്തെറിയാന്‍ കഴിയാത്ത പേസറാണ് സിറാജ്.

'ജസ്പ്രീത് ബുംറക്ക് കളിക്കാന്‍ പറ്റാതെ വന്നാല്‍ പകരക്കാരനായി ഞാന്‍ നിര്‍ദേശിക്കുന്നത് മുഹമ്മദ് സിറാജിനെയാണ്. അവന്‍ ശക്തനായ താരമാണ്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ പേസും ബൗണ്‍സും അത്യാവശ്യമാണ്. ബുംറയുടെ അഭാവത്തില്‍ ഇന്ത്യക്കത് നല്‍കാന്‍ സാധിക്കുന്നത് സിറാജിനാണ്. ന്യൂബോളില്‍ മികച്ച താരമാണവന്‍. നന്നായി പന്ത് സ്വിങ് ചെയ്യിക്കാന്‍ കഴിവുണ്ട്. കഴിഞ്ഞ ഐപിഎല്ലുകളിലൊക്കെ ഭേദപ്പെട്ട പ്രകടനമാണ് അവന്‍ നടത്തിയത്. വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സിറാജ്'-വാട്‌സണ്‍ പറഞ്ഞു.

Also Read : രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പം, പക്ഷെ ഇതിനോടകം വിരമിച്ചു!, അഞ്ച് താരങ്ങളിതാ

സിറാജ് തല്ലുകൊള്ളി ബൗളര്‍

സിറാജ് തല്ലുകൊള്ളി ബൗളര്‍

ഇന്ത്യക്കായി 13 ടെസ്റ്റില്‍ നിന്ന് 40 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. പരിമിത ഓവറില്‍ 15 മത്സരത്തില്‍ നിന്ന് 18 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ 10.45 ആണ് സിറാജിന്റെ ഇക്കോണമി. ന്യൂബോളില്‍ മികവ് കാട്ടാന്‍ കഴിവുണ്ടെങ്കിലും റണ്‍സ് പ്രതിരോധിച്ച് പന്തെറിയാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ സിറാജിനെ ബുംറയുടെ പകരക്കാരനാക്കാന്‍ യാതൊരു സാധ്യതയുമില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ബുംറയുടെ പകരക്കാരനായി ഇന്ത്യ സിറാജിനെയാണ് പരിഗണിച്ചത്. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം സിറാജുമുണ്ടാവും. നെറ്റ്‌സില്‍ ബൗളിങ്ങിന് സഹായിക്കുകയെന്നതാണ് സിറാജിന്റെ ഉത്തരവാദിത്തം. ബുംറക്ക് പകരം പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മുഹമ്മദ് ഷമി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നു.

Also Read : 'ഇന്ത്യ സഹീര്‍ ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന്‍ ബെസ്റ്റ്, പ്രശംസിച്ച് കമ്രാന്‍ അക്മല്‍

ദീപക് ചഹാര്‍ കൊള്ളാം

ദീപക് ചഹാര്‍ കൊള്ളാം

നിലവിലെ സാഹചര്യത്തില്‍ ദീപക് ചഹാറിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ചഹാര്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യ ടി20 ലോകകപ്പ് നിരയില്‍ ബാക്കപ്പ് താരമായി ദീപക്കിനെ പരിഗണിച്ചിരുന്നു. ബുംറയുടെ അഭാവത്തില്‍ ഇന്ത്യ ദീപക്കിനെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

ബുംറയുടെ അഭാവം ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയ സാധ്യത കുറക്കുമെന്നും വാട്‌സണ്‍ അഭിപ്രായപ്പെട്ടു. 'സത്യസന്ധമായി പറഞ്ഞാല്‍ ബുംറയുടെ അഭാവം ഇന്ത്യയുടെ ടി20 ലോകകപ്പ് സാധ്യതകളെ കാര്യമായി ബാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണവന്‍. ന്യൂബോളില്‍ വിക്കറ്റ് നേടാനും ഡെത്ത് ഓവറില്‍ വിക്കറ്റ് നേടാനും ഇന്ത്യയുടെ പ്രധാന ബൗളറാണവന്‍. അതുകൊണ്ട് തന്നെ ബുംറക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് കിരീട സാധ്യതയും കുറക്കും'-വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 3, 2022, 20:34 [IST]
Other articles published on Oct 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+