Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: എന്തു സംഭവിച്ചാലും അവനില്ലാതെ ഇന്ത്യ ലോകകപ്പ് കളിക്കരുത്! പറഞ്ഞത് മുന്‍ താരം

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ മാസം 16നായിരിക്കും ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുകയെന്നാണ് വിവരം. ഏഷ്യാ കപ്പിനുള്ള ടീം സെലക്ഷനില്‍ പല പാളിച്ചകളും സെലക്ടര്‍മാരുടെ ഭാഗത്തു നിന്നും സംഭവിച്ചിരുന്നു.

പ്രത്യേകിച്ചും ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതിലാണ് പിഴവുകളുണ്ടായത്. അതിനുള്ള തിരിച്ചടി ഇന്ത്യക്കു നേരിടുകയും ചെയ്തു. കിരീട ഫേവറിറ്റുകളായി ടൂര്‍ണമെന്റിനെത്തിയ ഇന്ത്യ ഫൈനല്‍ പോലും കാണാതെയാണ് മടങ്ങിയത്.

1

ഭുവനേശ്വര്‍ കുമാര്‍ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ മികവ് തെളിയിച്ച, അനുഭവസമ്പത്തുള്ള ഏക ബൗളര്‍. ശേഷിച്ച രണ്ടു പേര്‍ അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരായിരുന്നു. ഇവരില്‍ അര്‍ഷ്ദീപ് മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും ആവേശ് ദുരന്തമായി മാറി. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഹര്‍ഷല്‍ പട്ടേലിനെയും നേരത്തേ തന്നെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. ഇവരുടെ അഭാവത്തിലും പരിചയസമ്പന്നനായ മുഹമ്മദ് ഷമിയില്‍ വിശ്വാസമര്‍പ്പിക്കാനോ, ടീമിലെടുക്കാനോ സെലക്ടര്‍മാര്‍ തയ്യാറായില്ല.

2

ടി20 ലോകകപ്പില്‍ മുഹമ്മദ് ഷമിയെ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലെടുക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരം അന്‍ഷുമാന്‍ ഗെയ്ക്വാദ്. പരിക്കില്‍ നിന്നും മോചിതരായി ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടി20 ലോകകപ്പ് ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുംറയും ഹര്‍ഷലും ടീമിലേക്കു വന്നാലും ഇല്ലെങ്കിലും ഷമിയെ ഇന്ത്യ ഉറപ്പായും ഉള്‍പ്പെടുത്തണമെന്നാണ് ഗെയ്ക്വാദ് ആവശ്യപ്പെട്ടിരിക്കുന്നത്.

കാര്‍ത്തികോ റിഷഭോ?, ആരാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ കീപ്പര്‍?, ഇപ്പോള്‍ തീരുമാനിക്കണം-സാബ

3

ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലാണ് നടക്കാന്‍ പോവുന്നതെന്ന കാര്യം നമ്മള്‍ മറക്കാന്‍ പാടില്ല. പേസ് അനുകൂല വിക്കറ്റുകളാണ് അവിടുത്തേത്. മുഹമ്മദ് ഷമിയുടെ അനുഭവസമ്പത്ത് ഇന്ത്യക്കു അവിടെ തീര്‍ച്ചയായും ആവശ്യമാണ്. ലോകകപ്പെന്നത് വലിയൊരു ടൂര്‍ണമെന്റാണ്. ഷമി വിക്കറ്റെടുക്കുന്ന ബൗളറാണ്, എല്ലായ്‌പ്പോഴും വിക്കറ്റുകളുമെടുക്കാറുണ്ട്. ഇതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു ബാറ്ററെ തളയ്ക്കാന്‍ എല്ലാവര്‍ക്കും കഴിയും. പക്ഷെ ശരിയായ സമയത്ത്, ആവശ്യമുള്ളപ്പോള്‍ വിക്കറ്റെടുക്കാന്‍ ഷമിക്കു സാധിക്കുമെന്നും അന്‍ഷുമാന്‍ ഗെയ്ക്വാദ് വിലയിരുത്തി.

T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

4

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് മുഹമ്മദ് ഷമി അവസാനമായി ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ കളിച്ചത്. പക്ഷെ ഈ ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. ഇതോടെ ലോകകപ്പിനു ശേഷം ഷമി ഒഴിവാക്കപ്പെടുകയും ചെയ്തു. പിന്നീട് ടി20യില്‍ ഒരു മല്‍സരത്തില്‍പ്പോലും ഷമിയെ ഇന്ത്യ കളിപ്പിച്ചിട്ടില്ല.

5

അതിനിടെ കഴിഞ്ഞ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു ഷമി. ടീമിന്റെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ച അദ്ദേഹം മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. 20 വിക്കറ്റുകളെടുത്ത ഷമി ടൈറ്റന്‍സിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

Story first published: Saturday, September 10, 2022, 15:39 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+