Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ജയിക്കുമെന്നു ഒരു ഗ്യാരണ്ടിയുമില്ല! ഇന്ത്യക്കു സിംബാബ്‌വെയെയും പേടി?

ASHWIN

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ വീണ്ടുമൊരു നിര്‍ണായക പോരാട്ടത്തിനു ഇറങ്ങുകയാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യ. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാംസ്ഥാനത്തുണ്ടെങ്കിലും ഇന്ത്യയുടെ സെമി ഫൈനല്‍ ബെര്‍ത്ത് ഇനിയുമുറപ്പായിട്ടില്ല. ഞായറാഴ്ച ഗ്രൂപ്പിലെ അവസാന കളിയില്‍ സിംബാബ്‌വെയെ തോല്‍പ്പിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു സെമിയില്‍ കടക്കാന്‍ സാധിക്കുകയുള്ളൂ. തോറ്റാല്‍ മറ്റു ടീമുകളുടെ ഫലങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഭാവി.

നിലവില്‍ ആറു പോയിന്റാണ് തലപ്പത്തുള്ള ഇന്ത്യക്കുള്ളത്. അഞ്ചു പോയിന്റുമായി സൗത്താഫ്രിക്കയും നാലു പോയിന്റ് വീതം നേടി പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവരും പിന്നാലെയുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തിനു മുന്നോടിയായി ടീം പ്ലാനിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.

പാകിസ്താന്റെ ജയം

പാകിസ്താന്റെ ജയം

സൗത്താഫ്രിക്കയ്‌ക്കെതിരേ പാകിസ്ാതാന്റെ അപ്രതീക്ഷിത വിജയമാണ് ഇന്ത്യയുടെ സെമി ഫൈനല്‍ അവസാന കളിയിലേക്കു നീട്ടിയത്. അല്ലായിരുന്നെങ്കില്‍ സൗത്താഫ്രിക്കയും ഇന്ത്യയും ഒരു മല്‍സരം ബാക്കിനില്‍ക്കെ സെമയിലെത്തുമായിരുന്നു. പാക് ടീമിനു ഇപ്പോഴും സെമി സാധ്യതയുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ആദ്യ രണ്ടു മല്‍സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് ബാബര്‍ ആസം നയിക്കുന്ന പാക് ടീം ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

അവസാന റൗണ്ട് നിര്‍ണായകം

അവസാന റൗണ്ട് നിര്‍ണായകം

അവസാന കളിയില്‍ ഇന്ത്യ സിംബാബ് വെയോടു തോല്‍ക്കുകയും, പാകിസ്താന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും. അപ്പോള്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള പാക് ടീമായിരിക്കും സെമിയിലെത്തുക. നെതര്‍ലാന്‍ഡ്‌സിനെ പരാജയപ്പെടുത്തിയാല്‍ ഗ്രൂപ്പ് ജേതാക്കളായി സൗത്താഫ്രിക്കയും സെമിയിലെത്തും. ഇന്ത്യ പുറത്താവുകയും ചെയ്യും.
2021ലെ കഴിഞ്ഞ എഡിഷനിനും ഇന്ത്യ സെമി കണ്ടിരുന്നില്ല. അന്നു സൂപ്പര്‍ 12ലെ ആദ്യ രണ്ടു മല്‍സരങ്ങളില്‍ പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവരോടു തോറ്റതോടെയാണ് ഇന്ത്യയുടെ വഴിയടഞ്ഞത്.

Also Read: T20 World Cup 2022: ഒരേ ഒരു രാജാവ്!, കോലി തകര്‍ത്ത സച്ചിന്റെ അഞ്ച് വമ്പന്‍ റെക്കോഡുകളിതാ

അനായാസ മല്‍സരങ്ങളില്ല

അനായാസ മല്‍സരങ്ങളില്ല

അനായാസ മല്‍സരങ്ങളൊന്നും തന്നെ ടി20 ലോകകപ്പില്‍ ഇല്ലെന്നു ആര്‍ അശ്വിന്‍ വ്യക്തമാക്കി. നിങ്ങള്‍ക്കു എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നതാണ്് ടി20യുടെ ഏറ്റവും വലിയ സവിശേഷത. ടി20യില്‍ നിങ്ങള്‍ക്കു ഒരു പ്രതിസന്ധി ഘട്ടത്തില്‍ നിന്നും കരകയറാന്‍ വളരെ കുറഞ്ഞ സമയം മാത്രമേ ലഭിക്കുകയുള്ളൂ. എല്ലാ ടീമുകളും ഈ ഫോര്‍മാറ്റുമായി വളരെ മനോഹരമായി പൊരുത്തപ്പെട്ടിരിക്കുകയാണെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

കഴിവിനെ മാത്രം ആശ്രയിക്കണം

കഴിവിനെ മാത്രം ആശ്രയിക്കണം

ഓസ്‌ട്രേലിയയിലെ ഗ്രൗണ്ടുകള്‍ വളരെ വലുതാണ്. ഇവിടുത്തെ വിക്കറ്റില്‍ നിന്നും എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ലഭിക്കും. നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ കഴിവിനെ മാത്രമേ നിങ്ങള്‍ക്കു ആശ്രയിക്കാന്‍ കഴിയൂ.
സിംബാബ്‌വെയ്‌ക്കെതിരേ കഴിയുന്നത്രയും ക്ലിനിക്കലായി പെര്‍ഫോം ചെയ്താല്‍ മാത്രമേ നമുക്ക് വിജയം കൈവരിക്കാനാവൂ. ഒരു ടീമിനെതിരേയും എളുപ്പം വിജയിക്കാന്‍ കഴിയില്ല. മികച്ച ടീമുകള്‍ ക്ലിനിക്കലായിരിക്കുക തന്നെ വേണം. സിംബാബ്‌വെയുമായുള്ള മല്‍സരത്തില്‍ നമുക്ക് വിജയം അനിവാര്യമാണെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2022: ഷഹീന്റെ മിന്നും തിരിച്ചുവരവ്, ക്രഡിറ്റ് അഫ്രീദിക്ക്!, നിര്‍ണ്ണായക ഉപദേശം

കൃത്യമായ പ്ലാന്‍

കൃത്യമായ പ്ലാന്‍

നിങ്ങള്‍ക്കു ഒരു മല്‍സരത്തിനു മുമ്പ് ദൃഢമായ ഒരു പ്ലാനിങ് നടത്താന്‍ കഴിയില്ല. നിങ്ങള്‍ക്കു സ്‌കോര്‍ ബോര്‍ഡ് നോക്കി അതിനു അനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ മാത്രമേ സാധിക്കൂ. ഒരു ബൗളറെന്ന നിലയില്‍ വിക്കറ്റുകള്‍ നേടാന്‍ നിങ്ങള്‍ക്കു ഇഷ്ടമായിരിക്കും. പക്ഷെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യേണ്ടി വന്നേക്കുമെന്നും അശ്വിന്‍ വിശദമാക്കി.

ടീമില്‍ മാറ്റം

ടീമില്‍ മാറ്റം

സിംബാബ്‌വെയുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്കൊന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മുതിരാനിടയില്ല. എങ്കിലും ടീമില്‍ ഒരു മാറ്റം വരുത്തിയേക്കുമെന്നാണ് സൂചനകള്‍. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു പകരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ കളിപ്പിച്ചേക്കും. ടൂര്‍ണമെന്റില്‍ ഇനിയും ചഹലിനെ ഇന്ത്യ പരീക്ഷിച്ചിട്ടില്ല.
സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ സിംബാബ്‌വെ അത്ര മിടുക്കരല്ല. അതുകൊണ്ടു തന്നെ അശ്വിന്‍- ചഹല്‍ ജോടിക്കു അവരുടെ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞേക്കും.

Story first published: Saturday, November 5, 2022, 16:01 [IST]
Other articles published on Nov 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+