Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഷഹീന്റെ മിന്നും തിരിച്ചുവരവ്, ക്രഡിറ്റ് അഫ്രീദിക്ക്!, നിര്‍ണ്ണായക ഉപദേശം

1

മെല്‍ബണ്‍: ഇത്തവണത്തെ ടി20 ലോകകപ്പില്‍ പാകിസ്താന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. ടീം പതറാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പാകിസ്താന്റെ മൂന്ന് സൂപ്പര്‍ താരങ്ങളുടെ നിറം മങ്ങിയ പ്രകടനമായിരുന്നു. നായകന്‍ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇന്ത്യയോടും സിംബാബ് വെയോടും തോറ്റ പാകിസ്താന്‍ നെതര്‍ലന്‍ഡ്‌സിനെയും ദക്ഷിണാഫ്രിക്കയും തകര്‍ത്ത് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

നിര്‍ണ്ണായകമായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുമായി ഞെട്ടിക്കാന്‍ ഷഹീനായി. പാകിസ്താന്റെ ജയത്തില്‍ നിര്‍ണ്ണായകമാവുന്ന പ്രകടനമാണ് ഷഹീന്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഷഹീന് കരുത്ത് പകര്‍ന്നത് മുന്‍ പാകിസ്താന്‍ നായകനും ഷഹീന്റെ ഭാര്യ പിതാവുമായ ഷാഹിദ് അഫ്രീദിയുടെ ഉപദേശമാണ്. അത് എന്താണെന്ന് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.

ലെങ്തില്‍ വ്യത്യാസം വരുത്തി

ലെങ്തില്‍ വ്യത്യാസം വരുത്തി

പൊതുവേ ആദ്യ രണ്ട് ഓവറുകളിലും സ്റ്റംപില്‍ ആക്രമിക്കുന്നതാണ് ഷഹീന്റെ ശൈലി. നല്ല സ്വിങ് കണ്ടെത്തുന്ന ഷഹീന്‍ എല്‍ബിയിലൂടെ ബാറ്റ്‌സ്മാനെ കുടുക്കുന്നു. പ്രധാനമായും ന്യൂബോളില്‍ ബാറ്റ്‌സ്മാന്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് വിക്കറ്റ് നേടാനാണ് ഷഹീന്‍ മിടുക്കുകാട്ടുന്നത്. എന്നാല്‍ ഷഹീന്റെ ഈ തന്ത്രം ഇപ്പോള്‍ പഴയപോലെ ക്ലിക്കാവുന്നില്ല. അതുകൊണ്ട് ലെങ്ത് മാറ്റാനാണ് അഫ്രീഡി ഉപദേശിച്ചത്.

'ഷഹീന്റെ ഫുള്‍ ലെങ്ത് പന്തുകളെ ഇപ്പോള്‍ എല്ലാവരും കരുതിയാവും ഇറങ്ങുക. ഈ ലെങ്തില്‍ സ്വിങ് കണ്ടെത്താനാവുന്നില്ലെങ്കില്‍ ലെങ്തില്‍ മാറ്റം വരുത്തുക. അതാണ് ഞാന്‍ അവന് നല്‍കിയ ഉപദേശം. ബാറ്റ്‌സ്മാന്റെ പ്രതീക്ഷകളെ തെറ്റിക്കുന്നതായിരുന്നു ഇത്. ഷഹീന്‍ എന്റെ ഉപദേശം കേട്ടു. എന്നാല്‍ ഞാന്‍ ചെറുപ്പം മുതല്‍ ഉപദേശങ്ങള്‍ കേള്‍ക്കാത്ത ആളായിരുന്നു'- ഷാഹിദ് അഫ്രീഡി പറഞ്ഞു.

Also Read : IPL 2023:പഞ്ചാബ് കിങ്‌സിനെ ഇനി ധവാന്‍ നയിക്കും, മായങ്കിന്റെ കസേര തെറിച്ചു

ഷഹീന്റെ പ്രകടനം കണ്ടപ്പോള്‍ സന്തോഷമായി

ഷഹീന്റെ പ്രകടനം കണ്ടപ്പോള്‍ സന്തോഷമായി

പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം നടക്കുമ്പോള്‍ ഞാന്‍ യാത്രയിലായിരുന്നു. ലൈവ് ആയി കാണാന്‍ ഇന്റര്‍നെറ്റ് കിട്ടുന്നില്ലായിരുന്നു. അതുകൊണ്ട് വീട്ടില്‍ വിളിച്ച് ഷഹീന്റെ ഓവറിന്റെ വീഡിയോ അയച്ചുതരാന്‍ ആവിശ്യപ്പെട്ടു. അവന്‍ ഫുള്‍ ലെങ്ത് പന്തുകള്‍ എറിയാതെ ഗുഡ് ലങ്ത് പന്തുകളെറിഞ്ഞ് വിക്കറ്റ് നേടുന്ന കണ്ടപ്പോള്‍ സന്തോഷം തോന്നി'- ഷാഹിദ് അഫ്രീഡി പറഞ്ഞു.

Also Read : ബാബര്‍ 'സ്വാര്‍ത്ഥനെന്ന്' ഗംഭീര്‍, വാക്കുകള്‍ സൂക്ഷിക്കണമെന്ന് അഫ്രീദി, പോരാട്ടം ശക്തം

ലെങ്തിലാണ് കാര്യമെന്ന് വഖാര്‍

ലെങ്തിലാണ് കാര്യമെന്ന് വഖാര്‍

ഷഹീന്റെ മികച്ച തിരിച്ചുവരവിന്റെ കാരണമായി വഖാര്‍ യൂനിസ് ചൂണ്ടിക്കാട്ടിയതും ലെങ്തില്‍ വന്ന മാറ്റമാണ്. 'കൃത്യമായ ലെങ്തിലാണ് അവന്‍ പന്തെറിഞ്ഞത്. ഫുള്‍ ലെങ്തില്‍ പന്തുകളെറിഞ്ഞില്ല. ഫുള്‍ ലെങ്തില്‍ പന്തെറിഞ്ഞ് എല്‍ബിയില്‍ കുടുക്കാനുള്ള വേഗം തനിക്കില്ലെന്ന് ഷഹീന്‍ തിരിച്ചറിഞ്ഞു. അവന്‍ ബുദ്ധിമാനായ ബൗളറാണ്' വഖാര്‍ പറഞ്ഞു. ടി20 ലോകകപ്പിന് മുമ്പ് പരിക്കേറ്റ ഷഹീന്‍ ശസ്ത്രക്രിയക്ക് ശേഷമാണ് ടി20 ലോകകപ്പിലേക്കെത്തിയത്. ഇടവേളയെടുത്തത് താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷഹീന്‍ ഫോമിലേക്കെത്തിയത് പാകിസ്താനെ സംബന്ധിച്ചും വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

Story first published: Friday, November 4, 2022, 17:13 [IST]
Other articles published on Nov 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+