T20 World Cup 2022: ഇംഗ്ലണ്ടല്ല, ഫേവറേറ്റുകള്‍ ആ രണ്ട് ടീമുകള്‍, തിരഞ്ഞെടുത്ത് മോയിന്‍ അലി

ലണ്ടന്‍: ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഈ മാസം 16നാണ് കുട്ടിക്രിക്കറ്റ് പൂരം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ് എന്നിവരെല്ലാമുണ്ട്.
ഇത്തവണത്തെ ഫേവറേറ്റുകള്‍ ആരാണെന്ന ചോദ്യത്തിന് പലര്‍ക്കും പല അഭിപ്രായങ്ങളാവും ഉണ്ടാവുക. കൂടുതലാളുകളും ആതിഥേയരായ ഓസ്‌ട്രേലിയയെത്തന്നെയാണ് ഫേവറേറ്റുകളായി തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി. ഇംഗ്ലണ്ടല്ല ഫേവറേറ്റുകളെന്നും കൂടുതല്‍ കിരീട സാധ്യത ഇന്ത്യക്കും ഓസ്‌ട്രേലിയക്കുമാണെന്നാണ് മോയിന്‍ അലി പറഞ്ഞത്.

ഇന്ത്യയും ഓസ്‌ട്രേലിയയും ഫേവറേറ്റുകള്‍
പാകിസ്താനില്‍ ഇംഗ്ലണ്ടിനെ നയിച്ച് ടി20 പരമ്പര നേടിക്കൊടുത്തതിന് പിന്നാലെയാണ് മോയിന്‍ അലി ഇത്തരത്തില്‍ ഇംഗ്ലണ്ടിനെ തഴഞ്ഞ് ഫേവറേറ്റുകളെ തിരഞ്ഞെടുത്തെന്നതാണ് കൗതുകം. 'പാകിസ്താനെതിരായ പരമ്പര നേട്ടം വളരെ സന്തോഷം. ഓസ്‌ട്രേലിയയിലേക്ക് വളരെ മികച്ച നിലയിലാണ് ഞങ്ങള്‍ പോകുന്നത്. എന്നാല്‍ ലോകകപ്പില്‍ ഞങ്ങളാണ് ഫേവറേറ്റുകളെന്ന് കരുതുന്നില്ല. സത്യസന്ധമായി പറയുന്നതാണിത്. ഞങ്ങള്‍ അപകടകാരികളുടെ നിരയാണ്.
ഞങ്ങള്‍ക്കെതിരേ കളിക്കുമ്പോള്‍ എതിരാളികള്‍ ഭയക്കുന്നുണ്ടാവും. എന്നാല്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ടി20 ലോകകപ്പിലെ ഫേവറേറ്റുകളെന്നാണ് കരുതുന്നത്. പാകിസ്താനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. രണ്ടിലും ഞങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താനായി. കാരണം സമ്മര്‍ദ്ദം ഞങ്ങളുടെ പ്രകടനത്തെ മെച്ചപ്പെടുത്തുന്നു'-മോയിന്‍ അലി പറഞ്ഞു.

ഇംഗ്ലണ്ട് കരുത്തുറ്റ നിര
നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഇംഗ്ലണ്ട്. ടി20യിലും പേരെടുത്ത് പറയാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ട്. ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ലിയാം ലിവിങ്‌സ്റ്റന്‍, മോയിന്‍ അലി എന്നിവരെല്ലാം ടി20യില്‍ മികച്ച റെക്കോഡുള്ളവരും സമീപകാലത്തായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്നവരുമാണ്. ഇംഗ്ലണ്ടിലെ സാഹചര്യം ഓസ്‌ട്രേലിയയിലേതുപോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് ടീമിനെ എല്ലാവരും ഭയക്കുന്നുണ്ടെന്നതാണ് വസ്തുത.
ഇംഗ്ലണ്ടിന്റെ ബൗളിങ് നിര വളരെ മികച്ചതാണെന്നും മോയിന്‍ അലി അഭിപ്രായപ്പെട്ടു. 'പാകിസ്താന്‍ പരമ്പര ഞങ്ങള്‍ നന്നായി കളിച്ചു. ഞങ്ങളുടെ ബൗളിങ് കരുത്ത് വളരെ മികച്ചതാണെന്നാണ് കരുതുന്നത്. പരമ്പരയിലുടെനീളം ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ബാറ്റ്‌സ്മാന്‍മാര്‍ നന്നായി കളിക്കുമ്പോള്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. മികച്ച പ്രകടനം നടത്തിയവരെല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. അവസാന രണ്ട് മത്സരങ്ങളും ഞങ്ങള്‍ ജയിച്ചത് വളരെ മനോഹരമായാണ്. ഞങ്ങളുടെ ടീം കരുത്താണ് അത് കാട്ടിത്തരുന്നത്'-മോയിന്‍ അലി കൂട്ടിച്ചേര്‍ത്തു.
Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

ഓസ്‌ട്രേലിയ ഏറ്റവും ശക്തര്‍
ഇന്ത്യ ടീമിനെ മിക്കവും ഫേവറേറ്റുകളെന്ന് പറയുമ്പോഴും രോഹിത്തിനും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമല്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ദുര്‍ബലമാണെന്ന് പറയാം. മുഹമ്മദ് ഷമിയും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നു. നിലവിലെ ഇന്ത്യന്‍ ടീമിലെ പേസര്‍മാരെല്ലാം തല്ലുകൊള്ളികളാവുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് പറയാം. എങ്കിലും എഴുതിത്തള്ളാന്‍ സാധിക്കാത്ത ടീമാണ് ഇന്ത്യ.
ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ എന്നിവരെയൊന്നും നിരാരരായി തള്ളിക്കളയാനാവില്ല. ന്യൂസീലന്‍ഡ് അച്ചടക്കത്തോടെ കളിക്കുന്ന നിരയാണ്. ബാബര്‍ അസം നയിക്കുന്ന പാകിസ്താന്‍ ടീമിനെയും ഭയക്കണം. മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി എന്നിവരെല്ലാം പാകിസ്താന് കരുത്ത് പകര്‍ന്ന് ഒപ്പമുണ്ട്. ഏറ്റവും സാധ്യത ഓസ്‌ട്രേലിയയിലേക്ക് തന്നെയാണ്. തട്ടകത്തിന്റെ ആധിപത്യവും ടീം കരുത്തും അവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications