T20 World Cup : 'ഇന്ത്യയെ രക്ഷിക്കാന്‍ അവനേ സാധിക്കൂ', ടീമില്‍ വേണം, നിര്‍ദേശിച്ച് ജാഫര്‍

മുംബൈ: ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പില്‍ ഫേവറേറ്റുകള്‍ ഓസ്‌ട്രേലിയ തന്നെയാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം ഇത്തവണ കിരീട പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവരാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പോരാട്ടമാണ്. 2021ലെ ടി20 ലോകകപ്പ് തോറ്റ ഇന്ത്യക്ക് ഏഷ്യാ കപ്പിലും കിരീടം നഷ്ടമായി. അതുകൊണ്ട് തന്നെ ടി20 ലോകകപ്പില്‍ കിരീടം നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
എന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ടി20 ലോകകപ്പില്‍ നിരവധി വെല്ലുവിളികളെ ഇന്ത്യ അതിജീവിക്കേണ്ടതായുണ്ട്. ബാറ്റിങ് നിരയില്‍ പ്രശ്‌നങ്ങള്‍ കുറവാണെങ്കിലും ബൗളിങ് നിരയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ പ്രശ്‌നങ്ങളാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കേറ്റ് ടീമിന് പുറത്തായത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയായിരിക്കുകയാണ്.

ഇന്ത്യയുടെ ബൗളിങ്ങില്‍ പ്രശ്‌നം
സമീപകാലത്തായി ഇന്ത്യയുടെ ബൗളിങ് നിര മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രധാനമായും ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയാവുന്നു. ബുംറയിലായിരുന്നു ഇന്ത്യയുടെ വലിയ പ്രതീക്ഷ. എന്നാല്‍ അദ്ദേഹം പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനെ കണ്ടെത്തുക ഇന്ത്യക്ക് എളുപ്പമുള്ള ജോലിയല്ല. ഇപ്പോഴിതാ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാന്‍ മുഹമ്മദ് ഷമിയെ ടീമിലേക്കെത്തിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.
'ഡെത്ത് ഓവര്‍ ബൗളിങ്ങാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഹര്‍ഷല്‍ പട്ടേല്‍ തുടര്‍ച്ചയായി പ്രയാസപ്പെടുന്നു. അര്‍ഷദീപും റണ്‍സ് വിട്ടുകൊടുക്കുന്നു. 2-3 നോബോളുകളാണ് അവന്‍ എറിഞ്ഞത്. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ അര്‍ഷദീപില്‍ ഉറച്ച് നില്‍ക്കേണ്ടതായുണ്ട്. ടി20 ലോകകപ്പിനോട് അടുത്ത് നില്‍ക്കവെ ഇന്ത്യ ഇനി അധികം പരീക്ഷണത്തിന് പോകേണ്ട. ഇന്ത്യയുടെ ബൗളര്‍മാര്‍ പവര്‍പ്ലേയില്‍ മികവ് കാട്ടുന്നു.

പവര്‍പ്ലേയില്‍ മികവ് കാട്ടുന്നു
ദീപക് ചഹാര്‍ പവര്‍പ്ലേയില്‍ നന്നായി പന്തെറിയുന്നു. അവസാന മത്സരത്തില്‍ 17ാം ഓവര്‍ എറിഞ്ഞ് 6 റണ്‍സ് വഴങ്ങിയത് അവന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടാവും. തനിക്ക് ഡെത്ത് ഓവര്‍ എറിയാനാവുമെന്നാണ് അവന്‍ കാട്ടിത്തന്നത്. മികച്ച വ്യതിയാനങ്ങള്‍ പന്തില്‍ വരുത്താന്‍ അവന് സാധിക്കുന്നു'- വസിം ജാഫര്‍ പറഞ്ഞു.
ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാറും മികവ് കാട്ടുമെങ്കിലും ഡെത്ത് ഓവറുകളില്‍ തല്ലുകൊള്ളിയാവുന്നു. 19ാം ഓവര്‍ എറിയാന്‍ ഇന്ത്യന്‍ താരങ്ങള്‍ ഭയക്കുന്ന അവസ്ഥയാണ്. ഭുവി 19ാം ഓവര്‍ എറിഞ്ഞ അവസാന നാല് മത്സരങ്ങളും ഇന്ത്യ തോറ്റു. അര്‍ഷദീപ് സിങ്ങും ദീപക് ചഹാറും ഓസ്‌ട്രേലിയയില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളാണ്. അതുകൊണ്ട് തന്നെ എത്രത്തോളം മികവ് കാട്ടാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
Also Read : IPL 2023: നിലവിലെ ചാമ്പ്യന്മാര്‍, പക്ഷെ ഗുജറാത്ത് ഈ മൂന്ന് പേരെ വില്‍ക്കും!, ആരൊക്കെ?

മുഹമ്മദ് ഷമി നിര്‍ണ്ണായകം
ഓസീസിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് അനുഭവസമ്പത്തുള്ള പേസര്‍മാരെയാണ് ആവിശ്യം. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയെ ഇന്ത്യ പരിഗണിക്കണമെന്നാണ് ജാഫറും അഭിപ്രായപ്പെടുന്നത്. 'ഇന്ത്യയുടെ മുന്നില്‍ പ്രതീക്ഷ നല്‍കി നില്‍ക്കുന്നത് ഷമിയാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ത്യക്ക് ഡെത്ത് ഓവറില്‍ മെച്ചപ്പെടേണ്ടതായുണ്ട്. ഇന്ത്യയെ എന്തെങ്കിലും ആശങ്കപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ഡെത്ത് ഓവര്‍ ബൗളിങ്ങാണ്. അത് ഇന്ത്യയെ പ്രയാസപ്പെടുത്തുന്നു'-ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
ഷമിയെ ഇന്ത്യ പരിഗണിച്ചാലും ഡെത്ത് ഓവറില്‍ വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല. ന്യൂബോളില്‍ ഷമിക്ക് തിളങ്ങാനാവുമെങ്കിലും ഡെത്ത് ഓവറില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുന്നു. ഷമിയുടെ ടി20 ഇക്കോണമി അത്ര മികച്ചതല്ല. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ബൗളിങ് നിരയുടെ മോശം പ്രകടനം വലിയ തലവേദനയാവുമെന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications