T20 World Cup 2022: ഷമിയും ചാഹറുമാവില്ല, ബുംറയ്ക്കു പകരം അപ്രതീക്ഷിത പേസര്‍!
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കേറ്റ പരിക്ക്. സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയ അദ്ദേഹം അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും കളിക്കില്ലെന്നാണ് വിവരം. ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബുംറ ലോകകപ്പിലുണ്ടാവില്ലെന്ന് ഉറപ്പായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബുംറയുടെ പരിക്ക്
പുറംഭാഗത്തിനേറ്റ ഗുരുതരമായ പരിക്കാണ് ലോകകപ്പില്‍ ബുംറയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ അഭാവം. ബുംറയ്ക്കു പകരം ലോകകപ്പില്‍ ആരെ കളിപ്പിക്കുമെന്നത് ഇന്ത്യയെ കുഴയ്ക്കുന്ന ചോദ്യം തന്നെയാണ്. ബുംറയുടെ പകരക്കാരായി മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരുടെ പേരുകളാണ് നിലവില്‍ ഉയര്‍ന്നുവരുന്നത്. ഇവരിലൊരാള്‍ ലോകകപ്പ് സംഘത്തിലേക്കു വന്നേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ ലോകകപ്പ് ടീമിലെ റിസര്‍വ് ലിസ്റ്റിലുള്ളവരാണ് രണ്ടു പേരും.
എന്നാല്‍ ഷമിയും ചാഹറുമല്ലാതെ ചില അപ്രതീക്ഷിത താരങ്ങള്‍ ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കു വരാനുള്ള സാധ്യതയും പൂര്‍ണമായ തള്ളാനും കഴിയില്ല. ഈ തരത്തില്‍ സര്‍പ്രൈസ് താരമായി ടീമിലെത്തിയേക്കാവുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം.

ടി നടരാജന്‍
ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുമായ ടി നടരാജനാണ് ജസ്പ്രീത് ബുംറ്ക്കു പകരം ഇന്ത്യന്‍ ലോകകപ്പ് ടീമിലക്കു വന്നേക്കാവുന്ന അപ്രതീക്ഷിത പേസര്‍. ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ഒരു ടി20 പോലും അദ്ദേഹം കളിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് നട്ടുവിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.

പരിക്ക് വില്ലനായി
പിന്നീട് പരിക്കിന്റെ പിടിയിലായതോടെ അദ്ദേഹം ടീമിനു പുറത്താവുകയായിരുന്നു. 2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അരങ്ങേറിയ നടരാജന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും നേരത്തേ അവിടെ മികച്ച പ്രകടനം നടത്തിയതും നടരാജനെ സംബന്ധിച്ച് പ്ലസ് പോയിന്റുകളാണ്.
Also Read: T20 World Cup 2022: ബുംറയ്ക്കു പകരമാര്? ഇവരിലൊരാള്‍ ബെസ്റ്റ്, മൂന്നു പേരെ അറിയാം

ഖലീല്‍ അഹമ്മദ്
ടി20 ക്രിക്കറ്റില്‍ എല്ലായ്‌പ്പോഴു നല്ലൊരു വിക്കറ്റ് ടേക്കിങ് ഓപ്ഷനാണ് ഖലീല്‍ അഹമ്മദ്. പക്ഷെ ചില കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ഖലീല്‍ നടത്തിയത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ശ്രദ്ധേയമായ ബൗളിങ് ഇടംകൈയന്‍ പേസര്‍ കാഴ്ചവച്ചിരുന്നു.

മൊഹ്‌സിന്‍ ഖാന്‍
ഈ ലിസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മൊഹ്‌സിന്‍ ഖാന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെയാണ് താരത്തെ ലോകം തിരിച്ചറിയുന്നത്. പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ന്യൂബോളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മൊഹ്‌സിനായിട്ടുണ്ട്. സീസണിലുടനീളം മികച്ച ഇക്കോണമി റേറ്റ് കാത്തുസൂക്ഷിക്കാന്‍ സാധിച്ചുവെന്നതും പേസറുടെ പ്രതിഭ അടിവരയിടുന്നു. അനുഭസമ്പത്ത് കുറവാണെങ്കിലും ടി20 ലോകകപ്പില്‍ ടീമിലെത്തിയാല്‍ സര്‍പ്രൈസ് പ്രകടനങ്ങളിലൂടെ തുറുപ്പുചീട്ടായി മാറാന്‍ മൊഹ്‌സിനു കഴിഞ്ഞേക്കും.
Also Read: T20 World Cup 2022: ഇത്തവണത്തെ സൂപ്പര്‍ പേസറാരാണ്?, ബുംറയില്ല, ടോപ് ഫൈവില്‍ ഇവര്‍

ഉമ്രാന്‍ മാലിക്ക്
പാകിസ്താന്റെ മുന്‍ ഇതിഹാസം ഷുഐബ് അക്തറെപ്പോലെയൊരു തീപ്പൊരി ബൗളര്‍ക്കു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ജമ്മു കാശ്മീരില്‍ നിന്നുള്ള യുവ പേസര്‍ ഉമ്രാന്‍ മാലിക്കാണ്. 2021ലെ ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പം വരവറിയിച്ച അദ്ദേഹം കഴിഞ്ഞ സീസണില്‍ താരപദവിയിലേക്കുയരുകയായിരുന്നു.

150 പ്ലസ് വേഗത
സ്ഥിരമായി 150 പ്ല,സ് വേഗതയില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്കാണ് ഉമ്രാനെ വേറിട്ടു നിര്‍ത്തുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി താരം അരങ്ങേറുകയും ചെയ്തിരുന്നു. പക്ഷെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ഉമ്രാന് കഴിഞ്ഞിട്ടില്ല. എങ്കിലും ഭാവിയില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ താരത്തിനു സാധിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications