
ഈ മാജിക്കല്‍ ഇന്നിങ്‌സോടെ കോലിയെ വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലും ഓപ്പണറായി ഇറക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രോഹിത്- കോലി ജോടി ഓപ്പണ്‍ ചെയ്യണമെന്നാണ് പലരുടെയും അഭിപ്രായം. ഇതേക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര.

വിരാട് കോലി ടി20 ലോകകപ്പില്‍ ഓപ്പണറാവണമെന്നു ഞാന്‍ കരുതുന്നില്ല. മൂന്നാം നമ്പറിലാണ് അദ്ദേഹം കൂടുതല്‍ മികച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. വിരാട് അതു തെളിയിച്ച് കഴിഞ്ഞതുമാണ്. രോഹിത്തും കെഎല്‍ രാഹുലും മികച്ച ഓപ്പണിങ് ജോടികളാണ്. അവര്‍ തന്നെ ലോകകപ്പിലും ഇതു തുടരേണ്ടതുണ്ട്. വിരാട് മൂന്നാം നമ്പറിലും തുടര്‍ന്നു കളിക്കണം. ഈ പൊസിഷനിലാണ് അദ്ദേഹം ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ ഇതേക്കുറിച്ച് ചോദ്യത്തിന്റെ ആവശ്യം തന്നെയില്ലെന്നും ചേതേശ്വര്‍ പുജാര വ്യക്തമാക്കി.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം 16ന്, മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍, ഉത്തരം പ്രയാസം

ഇന്ത്യക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയപ്പോള്‍ തകര്‍പ്പന്‍ പ്രകടനമാണ് വിരാട് കോലി നടത്തിയിട്ടുള്ളത്. ഇതുവരെ ഒമ്പതു ടി20കളില്‍ അദ്ദേഹം ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കം 400 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
ഏഷ്യാ കപ്പില്‍ അഫ്ഗാനുമായുള്ള മല്‍സരത്തിനു മുമ്പ് കോലി ഓപ്പണ്‍ ചെയ്തത് കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഇംഗ്ലണ്ടുമായുള്ള ടി20യിലായിരുന്നു. അന്നും അദ്ദേഹം രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങില്‍ മിന്നിച്ചിരുന്നു.

വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ തുടരണമെന്നാണ് തന്റെയും അഭിപ്രായമെന്നു ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പ പറഞ്ഞു. ഓപ്പണറായി കളിക്കാന്‍ കോലിക്കു ഇഷ്ടമാണ്. പക്ഷെ അഫ്ഗാനുമായുള്ള കളിയില്‍ അദ്ദേഹം ഈ റോളില്‍ ഇറങ്ങിയത് ബാറ്റിങിലെ തന്റെ പഴയ ഒഴുക്ക് വീണ്ടെടുക്കുന്നതിനു വേണ്ടിയാണ്. അതു വിരാട് തിരിച്ചുപിടിക്കുകയും ചെയ്തതായി ഞാന്‍ കരുതുന്നു. മൂന്നാം നമ്പറിലെ മാസ്റ്റര്‍ തന്നെയാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ വിരാട് വിജയിച്ചില്ലെന്നു ആരെങ്കിലും പറയുമോയെന്നും ഉത്തപ്പ ചോദിക്കുന്നു.
'എന്നാല്‍ ഞാന്‍ പുറത്തിരിക്കാം', കോലിയെ ടി20 ഓപ്പണറാക്കാം എന്ന ചോദ്യത്തോട് രാഹുല്‍

മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ കഴിവ് ലോകം കണ്ടു കഴിഞ്ഞതാണ്. അഫ്ഗാനെതിരായ ഇന്നിങ്‌സ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അദ്ദേഹതത്തിനെ സഹായിച്ചിട്ടുണ്ടാവുമെന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഓപ്പണ്‍ ചെയ്യണോ, മൂന്നാം നമ്പറില്‍ കളിക്കണമോയെന്ന ചോദ്യത്തില്‍ പ്രസക്തിയുമില്ല. ഇത്തര ചര്‍ച്ചകള്‍ നമ്മള്‍ അവസാനിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. വിരാട് മൂന്നാം നമ്പറില്‍ തന്നെ ടി20 ലോകകപ്പിലും കളിക്കണമെന്നും റോബിന്‍ ഉത്തപ്പ നിരീക്ഷിച്ചു.


Click it and Unblock the Notifications











