For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇവരില്‍ ഇന്ത്യ അധികം പ്രതീക്ഷ വെക്കേണ്ട!, ഫ്‌ളോപ്പായേക്കും, അഞ്ച് പേരിതാ

2021ലെ ടി20 ലോകകപ്പിലെ നാണക്കേട് മാറ്റാനും ഇത്തവണത്തെ ഏഷ്യാ കപ്പിലെ നിറം മങ്ങിയ പ്രകടനത്തിന്റെ ക്ഷീണം മാറ്റാനും ടി20 ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് മതിയാവില്ല

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പോരാട്ടമാണ്. 2021ലെ ടി20 ലോകകപ്പിലെ നാണക്കേട് മാറ്റാനും ഇത്തവണത്തെ ഏഷ്യാ കപ്പിലെ നിറം മങ്ങിയ പ്രകടനത്തിന്റെ ക്ഷീണം മാറ്റാനും ടി20 ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് മതിയാവില്ല. രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള കരുത്തുറ്റ താരനിരയെത്തന്നെയാണ് ഇന്ത്യ ലോകകപ്പിനായി പരിഗണിച്ചിരിക്കുന്നത്.

എന്നാല്‍ ഓസീസ് സാഹചര്യത്തില്‍ കപ്പടിക്കുക വലിയ പ്രയാസം തന്നെയാണ്. കൂടാതെ ഇതിനോടകം മികച്ച ടീം കോമ്പിനേഷന്‍ തയ്യാറാക്കാനോ ബാക്കപ്പ് താരങ്ങളെ കണ്ടെത്താനോ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മുന്നില്‍ വെല്ലുവിളികളേറെയാണ്. അനുഭവസമ്പന്നരായ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. അത് പോസിറ്റീവാണെങ്കിലും ഇത്തവണത്തെ ടി20 ലോകകപ്പില്‍ കപ്പടിക്കുക ഇന്ത്യക്ക് പ്രയാസമാണെന്ന് പറയാം. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ചില താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഫ്‌ളോപ്പാവാനാണ് സാധ്യത. ആരൊക്കെയാണെന്ന് നോക്കാം.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഏഷ്യാ കപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത്. ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കുറവായതിനാലാണ് ഇന്ത്യ റിഷഭിനെ പരിഗണിക്കാന്‍ നിര്‍ബന്ധിതരായത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ടി20യില്‍ ഫ്‌ളോപ്പാണ്. 25ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ശരാശരി. ടി20 ലോകകപ്പില്‍ റിഷഭില്‍ നിന്ന് ഇന്ത്യ അത്ഭുതം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹം തിളങ്ങാനുള്ള സാധ്യത കുറവാണെന്ന് പറയാം. ഓസ്‌ട്രേലിയയിലെ മൈതാനങ്ങള്‍ വലുതാണ്. മോശം ഷോട്ടുകള്‍ കളിക്കാന്‍ മടികാട്ടാത്ത റിഷഭ് വലിയ ഷോട്ടിന് ശ്രമിച്ച് ഫ്‌ളോപ്പാവാന്‍ സാധ്യത കൂടുതലാണ്.

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനാണ് സൂര്യകുമാര്‍ യാദവ്. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ അദ്ദേഹം മിടുക്കനാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ് ഓസ്‌ട്രേലിയയില്‍ ഫ്‌ളോപ്പാവാന്‍ സാധ്യത കൂടുതലാണ്. അതിന്റെ പ്രധാന കാരണം സൂര്യകുമാറിന് ഓസ്‌ട്രേലിയയില്‍ അനുഭവസമ്പത്തില്ലെന്നതാണ്. ഓസീസ് സാഹചര്യത്തില്‍ ഇതുവരെ അദ്ദേഹം കളിച്ചിട്ടില്ല. അതിവേഗത്തില്‍ എത്തുന്ന പന്തുകളെ വ്യത്യസ്ത ഷോട്ടുകളിലൂടെ ബൗണ്ടറി കടത്താന്‍ സൂര്യ മിടുക്കനാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലെ വലിയ പിച്ചുകളില്‍ ഇത് പ്രയാസമായിരിക്കുമെന്ന് പറയാം. കൂടാതെ അപ്രതീക്ഷിത ബൗണ്‍സറില്‍ അനുഭവസമ്പത്തില്ലാത്ത സൂര്യകുമാര്‍ പതറാന്‍ സാധ്യത കൂടുതലാണ്.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യ ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിനെ പരിഗണിച്ചാലും താരം വലിയ മികവ് കാട്ടാന്‍ സാധ്യത കുറവാണ്. കാര്‍ത്തിക് ടൈമിങ്ങിലൂടെ സ്‌കോര്‍ ഉയര്‍ത്തുന്ന താരമാണ്. തന്റെ കൈകരുത്തിനെക്കാള്‍ കൂടുതല്‍ ബൗളറുടെ പേസിനെ ഉപയോഗിക്കുന്ന കാര്‍ത്തികിന്റെ തന്ത്രം ഓസ്‌ട്രേലിയയില്‍ പാളിയേക്കും. മൈതാനത്തിന്റെ വലുപ്പം തന്നെയാണ് പ്രശ്‌നം. അവസാന രണ്ട് ഓവറില്‍ റണ്‍സുയര്‍ത്തുന്ന ഡികെ മാന്ത്രികത ടി20 ലോകകപ്പില്‍ കാണാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സീനിയര്‍ പേസറാണ് ഭുവനേശ്വര്‍ കുമാര്‍. ന്യൂബോളില്‍ നല്ല സ്വിങ്ങുള്ള ഭുവി പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. എന്നാല്‍ ഓസീസ് സാഹചര്യത്തില്‍ ഇത്തവണ ഭുവിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഏറെ നാളുകളായി അദ്ദേഹം ഓസ്‌ട്രേലിയയില്‍ കളിച്ചിട്ട്. കൂടാതെ ഭുവിയുടെ പന്തിന് നല്ല സ്വിങ്ങുണ്ടെങ്കിലും അധികം പേസില്ല. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന് കണക്ട് ചെയ്യാന്‍ ആവിശ്യത്തിന് സമയം ലഭിക്കുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷം പഴയ പേസില്ലാത്ത ഭുവി ഓസ്‌ട്രേലിയയില്‍ ഫ്‌ളോപ്പാവാനാണ് സാധ്യത.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന പേസറാണ് ഹര്‍ഷല്‍ പട്ടേല്‍. പന്തിന്റെ വേഗതയില്‍ നല്ല വ്യത്യാസം വരുത്താന്‍ കെല്‍പ്പുള്ള ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരമാണ്. എന്നാല്‍ ഓസീസ് സാഹചര്യത്തിലേക്ക് വരുമ്പോള്‍ തല്ലുകൊള്ളിയായി മാറിയേക്കും. വലിയ വേഗം അവകാശപ്പെടാനാവാത്ത പേസറാണ് ഹര്‍ഷല്‍. അത്തരം പേസര്‍മാര്‍ക്ക് ഓസീസ് സാഹചര്യത്തില്‍ മികവ് കാട്ടുക പ്രയാസമാവും. എന്നാല്‍ ഭാഗ്യം തുണക്കുന്ന ബൗളറാണ് അദ്ദേഹം. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ഹര്‍ഷലിന്റെ മടങ്ങിവരവെന്നതിനാല്‍ ഹര്‍ഷല്‍ ഫ്‌ളോപ്പാവാനുള്ള സാധ്യത കൂടുതലാണ്.

Story first published: Monday, September 19, 2022, 17:10 [IST]
Other articles published on Sep 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+