T20 World Cup 2022: ഇന്ത്യ- ബംഗ്ലാ പോര് മഴയെടുത്താല്‍? സെമി കാണാന്‍ ഇന്ത്യ ചെയ്യേണ്ടത്, അറിയാം
ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ബുധനാഴ്ച നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുകയാണ് ഇന്ത്യ. ഷാക്വിബുല്‍ ഹസന്റെ ബംഗ്ലാദേശാണ് ഗ്രൂപ്പ് രണ്ടിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. സെമി ഫൈനല്‍ പ്രതീക്ഷകള്‍ കാക്കാന്‍ ഇന്ത്യക്കു ഈ മല്‍സരത്തില്‍ ജയം അനിവാര്യമാണ്.
നിലവില്‍ ഗ്രൂപ്പില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുടമക്കം നാലു പോയിന്റോടെ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. അഞ്ചു പോയിന്റുള്ള സൗത്താഫ്രിക്കയാണ് തലപ്പത്ത്. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തുമുണ്ട്.

മഴ ഭീഷണി
ഇന്ത്യയും ബംഗ്ലാഗദേശും തമ്മിലുള്ള പോരാട്ടം നടക്കുന്നത് അഡ്‌ലെയ്ഡിലാണ്. ആരാധകര്‍ക്കു അത്ര പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളല്ല ഇവിടെ നിന്നും വരുന്നത്. മല്‍സരത്തിനു മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെയുള്ളത്. ബുധനാഴ്ചയും മഴ പെയ്യാന്‍ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം. മഴ മല്‍സരം തടസ്സപ്പെടുത്തിയാല്‍ അതു ഇന്ത്യയുടെ സെമി മോഹങ്ങള്‍ക്കു വലിയ തിരിച്ചടിയായി മാറും. അതു സംഭവിച്ചാല്‍ സിംബാബ്‌വെയുയുള്ള അവസാന മാച്ച് ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി തീരുകയും ചെയ്യും.
Also Read: T20 World Cup 2022: ഇന്ത്യയുടെ രക്ഷകനാവാന്‍ റിഷഭിനാവും!, പ്ലേയിങ് 11 വേണം, ഇതാ കാരണങ്ങള്‍

മഴ പെയ്താല്‍ പാക് ടീം ഹാപ്പി
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മല്‍സരം മഴയെടുത്താല്‍ ഏറ്റവുമധികം സന്തോഷിക്കുക പാകിസ്താനായിരിക്കും. കാരണം അവരുടെ സെമി ഫൈനല്‍ പ്രതീക്ഷകളാണ്ഇതോടെ സജീവമാവുക. മഴയെ തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാല്‍ ഇരുടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതമാവും.
വ്യാഴ്ച നടക്കുന്ന കളിയില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിച്ചാല്‍ നാലു പോയിന്റോടെ പാകിസ്താന്‍ സെമി പോരില്‍ പങ്കുചേരും. ഇതോടെ ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ നോക്കൗട്ടിനു തുല്യവുമായി മാറും.
Also Read: ജൂനിയര്‍ 'എബി' ഓണ്‍ ഫയര്‍, വെടിക്കെട്ട് സെഞ്ച്വറി, മുംബൈ ഇന്ത്യന്‍സ് ഹാപ്പി

അവസാന റൗണ്ട്
ഇന്ത്യ- ബംഗ്ലാദേശ് മല്‍സരം മഴയില്‍ മുങ്ങുകയും പാകിസ്താന്‍ സൗത്താഫ്രിക്കയെയും, സിംബാബ്‌വെ നെതര്‍ലാന്‍ഡ്‌സിനെയും തോല്‍പ്പിക്കുകയും ചെയ്താല്‍ അവസാന റൗണ്ട് മല്‍സരങ്ങള്‍ തീപാറുമെന്നതില്‍ സംശയമില്ല. സൗത്താഫ്രിക്ക (5), ഇന്ത്യ (5), ബംഗ്ലാദേശ് (5), സിംബാബ്‌വെ (5), പാകിസ്താന്‍ (4) എന്നിങ്ങനെയായിരിക്കും അപ്പോള്‍ പോയിന്റ് നില.
അപ്പോള്‍ ഇന്ത്യക്കു സിംബാബ്‌വെയെ തോല്‍പ്പിക്കുകയല്ലാതെ സെമിയിലെത്താന്‍ മറ്റു വഴികളില്ല. ഇന്ത്യ ജയിച്ചാല്‍ ഏഴു പോയിന്റാവും. മറ്റൊരു കളിയില്‍ സൗത്താഫ്രിക്ക നെതര്‍ലാന്‍ഡ്‌സിനെയും ബംഗ്ലാദേശ് പാകിസ്താനെയും പരാജയപ്പെടുത്തിയാല്‍ രണ്ടു ടീമുകള്‍ക്കും 7 പോയിന്റ് വീതമാവും. അങ്ങനെ വന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരെ തീരുമാനിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications