Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇന്ത്യയുടെ രക്ഷകനാവാന്‍ റിഷഭിനാവും!, പ്ലേയിങ് 11 വേണം, ഇതാ കാരണങ്ങള്‍

1

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടാന്‍ പോവുകയാണ്. പാകിസ്താനെയും നെതര്‍ലന്‍ഡ്‌സിനെയും തോല്‍പ്പിച്ച ഇന്ത്യക്ക് മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍ക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി മാറിയിരുന്നു. സെമി ഉറപ്പിക്കാന്‍ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ ജയം നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ ടീം ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചെങ്കിലും ചില ദൗര്‍ബല്യം ഇപ്പോഴും വേട്ടയാടുന്നു.

ഇന്ത്യയുടെ പ്ലേയിങ് 11 മാറ്റങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യന്‍ പ്ലേയിങ് 11 വിശ്വസ്തനായ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ എത്തേണ്ടത് നിര്‍ണ്ണായകമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭ് പന്തിനെ പരിഗണിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദിനേഷ് കാര്‍ത്തിക് ഫിനിഷറെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതും ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാണ്. റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

എക്‌സ് ഫാക്ടര്‍ താരം

എക്‌സ് ഫാക്ടര്‍ താരം

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരങ്ങളിലൊരാളാണ് റിഷഭ് പന്ത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ റിഷഭിന് കഴിവുണ്ട്. ഇതിന് മുമ്പ് നിരവധി തവണ അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുള്ളതുമാണ്. എന്നാല്‍ പരിമിത ഓവറില്‍ സമീപകാലത്തെ മോശം പ്രകടനമാണ് റിഷഭിനെ ഇന്ത്യ പുറത്തിരുത്താന്‍ കാരണം. എന്നാല്‍ ചില മോശം പ്രകടനം കൊണ്ട് റിഷഭിനെ ഇന്ത്യ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തുന്നതിനെ അംഗീകരിക്കാനാവില്ല.

എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിവുള്ള താരമാണ് റിഷഭ്. യുവതാരം ക്രീസില്‍ നില്‍ക്കുമ്പോള്‍ ജയം എത്തിപ്പിടിക്കാന്‍ പ്രയാസമാണെന്ന തിരിച്ചറിവ് എതിരാളികള്‍ക്കുണ്ടാവുന്നു. ഇത് ഇന്ത്യക്ക് മാനസികമായ മുന്‍തൂക്കം നല്‍കുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം വലം കൈയന്‍മാരായതിനാല്‍ റിഷഭിനെപ്പോലൊരു സൂപ്പര്‍ ഇടം കൈയന്‍ താരം ഇന്ത്യയുടെ പ്ലേയിങ് 11 എത്തേണ്ടത് അനിവാര്യമാണെന്ന് പറയാം.

Also Read : T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

മധ്യനിരയുടെ നിലവിലെ ഫോം

മധ്യനിരയുടെ നിലവിലെ ഫോം

ഇന്ത്യയുടെ മധ്യനിര താരങ്ങളുടെ നിലവിലെ ഫോം പ്രതീക്ഷക്കൊത്തുള്ളതല്ല. ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ആര്‍ അശ്വിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയില്‍ സ്ഥിരതയോടെ കളിക്കുന്ന ആരുമില്ല. ഹര്‍ദിക് പാകിസ്താനെതിരേ മികവ് കാട്ടിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും കാര്യമായൊന്നും ചെയ്യാനായില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ മധ്യനിരയില്‍ സ്ഥിരതയോടെ റണ്‍സടിക്കാന്‍ കെല്‍പ്പുള്ള ഒരു താരത്തെ അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന വിശ്വസ്തന്‍ റിഷഭാണ്. ബെഞ്ചിലിരുത്തുന്നതിന്റെ രോഷം താരത്തെ വേട്ടയാടുന്നു. ശക്തമായി തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന റിഷഭിന് മധ്യനിരയില്‍ അവസരം ലഭിച്ചാല്‍ ഗംഭീര പ്രകടനം നടത്താന്‍ സാധിച്ചേക്കും.

Also Read : T20 World Cup 2022: എങ്ങനെ വമ്പന്‍ സിക്‌സര്‍ നേടാം?, ഇന്ത്യയെ പഠിപ്പിച്ച് ധോണി, തന്ത്രമിതാണ്

ഇടം കൈയന്‍ അത്യാവശ്യം

ഇടം കൈയന്‍ അത്യാവശ്യം

ഇന്ത്യയുടെ പ്ലേയിങ് 11 ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരില്ലാത്തത് എതിര്‍ ടീമുകള്‍ നന്നായി മുതലെടുക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ അക്ഷര്‍ പട്ടേലിനെയും പുറത്തിരുത്തിയതോടെ അര്‍ഷദീപ് സിങ് മാത്രമായിരുന്നു ടീമിലെ ഇടം കൈയന്‍ താരം. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലാതെ വരുമ്പോള്‍ എതിര്‍ ബൗളര്‍മാര്‍ അത് നന്നായി മുതലാക്കുന്നു. വരുന്ന മത്സരങ്ങള്‍ ഇന്ത്യക്ക് കൂടുതല്‍ നിര്‍ണ്ണായകമാണെന്നിരിക്കെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പ്ലേയിങ് 11 വേണം. അതുകൊണ്ട് തന്നെ റിഷഭ് പന്തിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

Story first published: Tuesday, November 1, 2022, 10:01 [IST]
Other articles published on Nov 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+