ജൂനിയര്‍ 'എബി' ഓണ്‍ ഫയര്‍, വെടിക്കെട്ട് സെഞ്ച്വറി, മുംബൈ ഇന്ത്യന്‍സ് ഹാപ്പി

കേപ്ടൗണ്‍: സിഎസ്എ ടി20 ചലഞ്ചില്‍ ബാറ്റിങ് വെടിക്കെട്ടുമായി ഡെവാള്‍ഡ് ബ്രെവിസ്. ജൂനിയര്‍ എബിയെന്ന വിശേഷണം ഇതിനോടകം നേടിയെടുത്ത താരം സാക്ഷാല്‍ എബി ഡിവില്ലിയേഴ്‌സിന്റെ പോലും കണ്ണുതള്ളിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. നൈറ്റ്‌സ് ടീമിനെതിരേയാണ് ടൈറ്റന്‍സിനായി ബ്രെവിസിന്റെ തകര്‍പ്പന്‍ പ്രകടനം. ഓപ്പണറായി ഇറങ്ങിയ ബ്രെവിസ് 57 പന്തുകള്‍ നേരിട്ട് 13 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 162 റണ്‍സ് നേടിയാണ് പുറത്തായത്. 284.21 സ്‌ട്രൈക്കറേറ്റിലായിരുന്നു ഈ തകര്‍പ്പന്‍ പ്രകടനം.
നിരവധി റെക്കോഡുകളും തകര്‍ക്കപ്പെടുന്ന ബാറ്റിങ്ങായിരുന്നു ഇത്. 35 പന്തിലാണ് ബ്രെവിസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷവും വെടിക്കെട്ട് തുടരാന്‍ താരത്തിനായി. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ്ങിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ബ്രെവിസിന്റെ പ്രകടനം. ജൂനിയര്‍ എബിയുടെ പ്രകടനത്തെ സാക്ഷാല്‍ എബിഡി ട്വിറ്ററിലൂടെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

നൈറ്റ്‌സിന് ജയം
ബ്രെവിസിന്റെ ബാറ്റിങ് കരുത്തില്‍ നൈറ്റ്‌സ് ടീമിനെ ടൈറ്റാന്‍സ് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നൈറ്റ്‌സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് നേടാനായത്. 41 റണ്‍സിനായിരുന്നു ടൈറ്റന്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സിനായി ജിവേഷന്‍ പിള്ള (45 പന്തില്‍ 52), ഡെനോവന്‍ ഫെരൈറ (15 പന്തില്‍ 33) എന്നിവരും തിളങ്ങി.
Also Read : T20 World Cup 2022: ഇവരെ ഇനിയും പുറത്തിരുത്തരുത്!, അവസരം അര്‍ഹിക്കുന്നു, അഞ്ച് പേരിതാ

നൈറ്റ്‌സിന്റെ പ്രകടനവും ഗംഭീരം
മറുപടിക്കിറങ്ങിയ നൈറ്റ്‌സും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഗിഹാന്‍ ക്ലോറ്റി (32 പന്തില്‍ 51), ജെറാള്‍സ് കോട്‌സി (11 പന്തില്‍ 37), മിഖേല്‍ പ്രിട്ടോറിയസ് (14 പന്തില്‍ 29), ഇസാഖ് ഡിക്കെയ്ല്‍ (13 പന്തില്‍ 28) എന്നിവരെല്ലാം മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ടൈറ്റന്‍സിന്റെ വലിയ വിജയലക്ഷ്യം മറികടക്കാന്‍ നൈറ്റ്‌സിന് സാധിച്ചില്ലെന്ന് തന്നെ പറയാം.

മുംബൈ ഇന്ത്യന്‍സ് ഹാപ്പി
ബ്രെവിസിന്റെ പ്രകടനത്തില്‍ ഏറ്റവും സന്തോഷം മുംബൈ ഇന്ത്യന്‍സിനാണ്. നിലവില്‍ മുംബൈയുടെ ഭാഗമായ താരത്തെ അവസാന സീസണില്‍ മൂന്നാം നമ്പറില്‍ മുംബൈ കളിപ്പിച്ചിരുന്നു. ഭേദപ്പെട്ട പ്രകടനത്തിലൂടെ കൈയടി നേടിയ താരത്തിന് അടുത്ത ഐപിഎല്ലില്‍ മുംബൈ കൂടുതല്‍ അവസരം നല്‍കിയേക്കും. അണ്ടര്‍ 19 ലോകകപ്പിലൂടെ മികവ് കാട്ടിയെത്തിയ ബ്രെവിസ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ളവനാണ്. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ബ്രെവിസ് എന്നതില്‍ തര്‍ക്കമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications