
കേസ്റ്റണ്‍ നല്‍കിയ ഉപദേശം
2011ല്‍ ഇന്ത്യന്‍ ടീം സ്വന്തം നാട്ടില്‍ വച്ച് ഏകദിന ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ പരിശീലകന്‍ ഗാരി കേസ്റ്റണായിരുന്നു. ഈ ടീമിന്റെ ഭാഗമായിരുന്നു വീരേന്ദര്‍ സെവാഗ്. അന്നു ടീമിനു കേസ്റ്റണ്‍ നല്‍കിയ വിജയമന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് വീരു.
അന്നു മുംബൈയിലെ വംഖഡെയില്‍ നടന്ന ത്രില്ലിങ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ 1983നു ശേഷമുള്ള ആദ്യ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചുകൊണ്ട് നായകന്‍ എംഎസ് ധോണി നേടിയ സിക്‌സര്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ മായാതെയുണ്ട്.

നോക്കൗട്ട് പോലെ കളിക്കണം
2024ലെ അടുത്ത ടി20 ലോകകപ്പിനു മുന്നോടിയായി കളിക്കുന്ന എല്ലാ ടി20കളും ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പായിട്ടാവണം ഇന്ത്യ കാണേണ്ടത്. അടുത്ത ലോകകപ്പിലെ ഒരു നോക്കൗട്ട് മല്‍സരത്തില്‍ കളിക്കുകയാണെന്ന ചിന്തയോടെ ഓരോ മല്‍സരത്തെയും ഗൗരവത്തോടെ സമീപിക്കണം.
2007ല്‍ ഞങ്ങള്‍ ടി20 ലോകകപ്പില്‍ വിജയികളായതിനു ശേഷം 2011ല്‍ ഏകദിന ലോകകപ്പിലും ചാംപ്യന്‍മാരായി. 11ലെ ലോകകപ്പില്‍ ഞങ്ങളെ വിജയികളാക്കിയത് അന്നത്തെ കോച്ച് ഗാരി കേസ്റ്റണ്‍ നല്‍കിയ നിര്‍ണായകമായ ഉപദേശമായിരുന്നുവെന്നു വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി.
Also Read: T20 World Cup 2022: എവിടെയായിരുന്നു ഇത്ര കാലം? സൂര്യ കുറച്ച് ലേറ്റായിപ്പോയെന്നു ഹാര്‍ദിക്

എല്ലാ കളിയും നോക്കൗട്ട്
ഇനിയുള്ള എല്ലാ മല്‍സരങ്ങളും നിങ്ങള്‍ ലോകകപ്പിന്റെ നോട്ടൗട്ട് മല്‍സരമാണെന്നു കരുതി കളിക്കാനായിരുന്നു ഗാരി കേസ്റ്റണിന്റെ ഉപദേശം. ഞങ്ങള്‍ ഈ മാനസികാവസ്ഥയിലാണ് 2011ലെ ലോകകപ്പിനു മുമ്പുള്ള മല്‍സരങ്ങളെയെല്ലാം സമീപിച്ചത്. ഇതു ടൂര്‍ണമെന്റില്‍ പല സമ്മര്‍ദ്ദഘട്ടങ്ങളെയും മറികടക്കാന്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്.
പക്ഷെ ഇപ്പോഴത്തെ ടീം ആ തരത്തിലായിരിക്കില്ല തയ്യാറെടുപ്പ് നടത്തിയത്. ഞങ്ങള്‍ ചെയ്തതു പോലെ തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കില്‍ ഇന്ത്യക്കു നോക്കൗട്ട് മാച്ച് വിജയിക്കാന്‍ കഴിയുമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിലെങ്കിലും ഇന്ത്യയുടെ തയ്യാറെടുപ്പ് ഈ രീതിയില്‍ ആയിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി കളിപ്പിക്കണം
അടുത്ത ടി20 ലോകകപ്പിനു രണ്ടു വര്‍ഷങ്ങള്‍ ബാക്കിയുണ്ട്. ടൂര്‍ണമെന്റാവുമ്പോഴേക്കും ഇപ്പോഴത്തെ ടീമിലെ പലര്‍ക്കും രണ്ടു വയസ് കൂടി വര്‍ധിക്കും. അടുത്ത ലോകകപ്പില്‍ ടീം പ്ലാനിന്റെ ഭാഗമല്ലാത്തവരെ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. 2024ലെ ലോകകപ്പില്‍ കളിപ്പിക്കാന്‍ പോവുന്ന കളിക്കാരെ ഇനിയുള്ള രണ്ടു വര്‍ഷം തുടര്‍ച്ചയായി ഇന്ത്യ ടി20യില്‍ കളിപ്പിക്കേണ്ടതുണ്ട്. അതു അവരെ ടൂര്‍ണമെന്റിനായി തയ്യാറെടുക്കാന്‍ വളരെയധികം സഹായിക്കുകയും ചെയ്യും. 2011ലെ ലോകകപ്പിനു ശേഷം 25ലെ ലോകകപ്പ് വരെ നമ്മള്‍ അതായിരുന്നു ചെയ്തതെന്നും വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു.
Also Read: T20 World Cup 2022: ഇനിയും എത്ര തവണ രാഹുലിനെ നമ്മള്‍ സഹിക്കണം? നീക്കിയേ പറ്റൂ

ടി20ക്കു പ്രത്യേക ടീം
ഐപിഎല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ്. ലോകത്തിലെ മറ്റു രാജ്യങ്ങള്‍ക്കെല്ലാം പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാരെ സപ്ലൈ ചെയ്യുന്നത് ഐപിഎല്ലാണ്. നമുക്കും അതുപോലെ പ്രതിഭകളെ സപ്ലൈ ചെയ്യാന്‍ ഐപിഎല്ലിനു കഴിയും.
ടി20 ഫോര്‍മാറ്റിലും ഏകദിന ഫോര്‍മാറ്റിലും ടെസ്റ്റിലും ഇന്ത്യക്കു വൈകാതെ പ്രത്യേകം ടീമുകള്‍ വന്നേക്കും. ഓരോ ഫോര്‍മാറ്റിനും അനുയോജ്യരായ കളിക്കാരായിരിക്കും ഈ ടീമുകളില്‍ കളിക്കുക. അതിനുള്ള സാധ്യത കൂടുതലാണെന്നും വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications












