For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ബുംറ മാത്രമല്ല, മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ കൂടി പരിക്ക് ഭീഷണിയില്‍!, അറിയാം

ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

1

ടി20 ലോകകപ്പിന് മുന്നോടിയായി മുന്നൊരുക്കം നടത്തുന്ന ഇന്ത്യക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച തിരിച്ചടിയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് മടങ്ങിയെത്തിയതെങ്കിലും വീണ്ടും പരിക്ക് വില്ലനായതോടെ ടി20 ലോകകപ്പ് സീറ്റ് നഷ്ടമാവുകയായിരുന്നു. ബുംറയുടെ അഭാവം ഇന്ത്യക്ക് വലിയ തലവേദനയായി മാറുമെന്നുറപ്പ്. അത്ര എളുപ്പത്തില്‍ ബുംറയുടെ പകരക്കാരനെ കണ്ടെത്താനാവില്ല.

എന്നാല്‍ ബുംറയുടെ പരിക്കില്‍ നിലവിലെ ഇന്ത്യയുടെ ആശങ്കകള്‍ അവസാനിക്കില്ല. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ കൂടുതല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇപ്പോഴും ഇന്ത്യയുടെ പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ പ്രമുഖരും ഉള്‍പ്പെടും. ഇന്ത്യന്‍ നിരയില്‍ ഇനിയും പരിക്ക് ഭീഷണി ഉയര്‍ത്തുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മയുടെ കാര്യമാണ് ഏറെ പ്രശ്‌നം. അദ്ദേഹത്തിന്റെ ഫിറ്റ്‌നസില്‍ വലിയ പ്രതീക്ഷ നല്‍കാനാവില്ല. അമിതവണ്ണം ഇപ്പോഴും രോഹിത്തിനെ പ്രയാസപ്പെടുത്തുന്നു. രോഹിത്തിന് പരിക്കേറ്റാല്‍ ഇന്ത്യയുടെ സര്‍വ്വ കണക്കുകൂട്ടലുകളും തെറ്റും. രോഹിത് ശര്‍മ ഓപ്പണിങ്ങിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. പുറം വേദനയുടെ പ്രശ്‌നങ്ങളും രോഹിത്തിനെ അലട്ടുന്നുണ്ട്. നിലവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര കളിക്കുകയാണ് രോഹിത്. ഹിറ്റ്മാന്റെ ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹത്തിന് പരിക്കേല്‍ക്കാതെ ശ്രദ്ധയോടെ ഇന്ത്യ മുന്നോട്ട് പോകേണ്ടതായുണ്ട്.

Also Read : T20 World Cup 2022: ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാവുമോ?, രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത!, അറിയാം

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും പരിക്കിന്റെ ഭീഷണിയാണ്. ഇപ്പോള്‍ ഇന്ത്യക്കായി തുടര്‍ച്ചയായി ഭുവനേശ്വര്‍ മത്സരം കളിക്കുന്നുണ്ട്. ഏഷ്യാ കപ്പിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരേയും ഭുവി കളിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. നിലവില്‍ പരിക്കിന്റെ പ്രശ്‌നമില്ലെങ്കിലും ഫിറ്റ്‌നസ് ഭീഷണി നേരിടുന്ന താരമാണ് ഭുവി.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാള്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന് പുറത്തിരിക്കേണ്ടി വന്നു. ബുംറക്ക് പിന്നാലെ ഭുവനേശ്വറിനും പരിക്കേറ്റാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായി മാറും. ഡെത്ത് ഓവറില്‍ തല്ലുകൊള്ളിയായി മാറുന്നുണ്ടെങ്കിലും ന്യൂബോളില്‍ മികച്ച സ്വിങ്ങിലൂടെ വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹം മിടുക്കനാണ്. ഭുവിക്ക് ആവിശ്യത്തിന് വിശ്രമം നല്‍കി പരിക്കേല്‍ക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടതായുണ്ട്.

Also Read : ഗംഭീര ഫോമില്‍, പക്ഷെ ലോകകപ്പ് ടീമിലിടമില്ല, അഞ്ച് പേരിതാ, ഒരു ഇന്ത്യന്‍ താരവും

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യയുടെ മീഡിയം പേസര്‍ ഓള്‍റൗണ്ടറാണ് ഹര്‍ഷല്‍ പട്ടേല്‍. സമീപകാലത്തായി പരിക്കിന്റെ ഭീഷണി നേരിടുന്ന താരമാണ് ഹര്‍ഷല്‍. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ ഹര്‍ഷല്‍ പട്ടേല്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുന്നുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ഹര്‍ഷലിന്റെ മടങ്ങിവരവ്. ഓസീസ് പരമ്പരക്ക് മുന്നോടിയായി ഹര്‍ഷല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിരുന്നു. എന്നാല്‍ വാരിയെല്ലിന് പരിക്കേറ്റ ഹര്‍ഷല്‍ ഇപ്പോഴും പരിക്കിന്റെ ഭീഷണി നേരിടുന്ന താരമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യ നിര്‍ണ്ണായക റോള്‍ ഹര്‍ഷലിന് നല്‍കുന്നു. എന്നാല്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

Story first published: Friday, September 30, 2022, 19:57 [IST]
Other articles published on Sep 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+