Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: മൈതാനങ്ങള്‍ വലുതാണ്, കറക്കി വീഴ്ത്തും!, മുന്നറിയിപ്പുമായി അശ്വിന്‍

1

ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്. ഇതിനോടകം ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം സന്നാഹ മത്സരം കളിക്കുകയും ചെയ്തു. ആദ്യ മത്സരത്തില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തു. പരിക്ക് ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യക്ക് വലിയ തലവേദന നല്‍കുന്നു. ഇന്ത്യയുടെ ബാറ്റിങ് കരുത്തില്‍ എല്ലാവര്‍ക്കും ആത്മവിശ്വാസമുണ്ടെങ്കിലും ബൗളിങ് മികവ് സംബന്ധിച്ച് ആശങ്കകളേറെ.

ഡെത്ത് ഓവറില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ തല്ലുകൊള്ളികളാവുന്നു. ഇന്ത്യയുടെ സ്പിന്നര്‍മാരും ശരാശരിയെന്ന് മാത്രമെ പറയാനാവു. ഇന്ത്യയുടെ ബൗളിങ്ങിലെ ആശങ്കകളെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകവെ ഇന്ത്യയുടെ ബൗളിങ്ങിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യന്‍ മൈതാനങ്ങളില്‍ തിളങ്ങുന്ന ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഓസ്‌ട്രേലിയയിലെ വലിയ മൈതാനങ്ങളില്‍ മികവ് കാട്ടാനാവുമെന്നാണ് അശ്വിന്‍ പറയുന്നത്.

ഓസീസ് പിച്ചുകളുടെ വലുപ്പം മുതലാക്കും

ഓസീസ് പിച്ചുകളുടെ വലുപ്പം മുതലാക്കും

ഇന്ത്യയുടെ സമീപകാലത്തെ നാട്ടിലെ ടി20 പരമ്പരകള്‍ നോക്കുക. ഇന്ത്യയിലെ ബൗണ്ടറി ലൈനുകള്‍ അല്‍പ്പം അടുത്തായതിനാല്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പ്രഹരം ഏല്‍ക്കേണ്ടിവരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്ക് വരുമ്പോള്‍ ബൗണ്ടറികള്‍ അല്‍പ്പം കൂടി വലുതാണ്. അതുകൊണ്ട് തന്നെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. സാഹചര്യങ്ങളെ മനസിലാക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മികച്ച ലൈനും നിലനിര്‍ത്തുന്നതോടൊപ്പം 50-50 സാഹസത്തിനും തയ്യാറാവണം'-അശ്വിന്‍ പറഞ്ഞു.

Also Read : T20 World Cup: ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ്, തലപ്പത്ത് ഇന്ത്യക്കാരന്‍, ടോപ് ഫൈവ് ഇതാ

സ്ലോ ബോളുകള്‍ ക്ലിക്കായേക്കും

സ്ലോ ബോളുകള്‍ ക്ലിക്കായേക്കും

ഓസ്‌ട്രേലിയയിലെ സാഹചര്യത്തില്‍ സ്ലോ ബോളുകള്‍ വളരെയധികം ഗുണം ചെയ്യുന്നതാണ്. ഓസീസിലെ എല്ലാ മൈതാനങ്ങളും താരതമ്യേനെ വലുപ്പം കൂടിയവയാണ്. അതുകൊണ്ട് തന്നെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നേടിയെടുക്കാനുള്ള സാധ്യത കൂടുന്നു. വലിയ ഷോട്ട് കളിക്കാന്‍ വലിയ കായിക ക്ഷമത ഓസീസ് പിച്ചുകളില്‍ വേണം. ഫ്‌ളിക് ഷോട്ടുകളിലൂടെയും സ്വീപ്പിലൂടെയും സിക്‌സുകള്‍ പറത്തുക ഓസീസ് സാഹചര്യത്തില്‍ കടുപ്പമാണെന്ന് പറയാം.

ഓസ്‌ട്രേലിയയില്‍ അനുഭസമ്പത്തുണ്ട്

ഓസ്‌ട്രേലിയയില്‍ അനുഭസമ്പത്തുണ്ട്

ഓസ്‌ട്രേലിയയില്‍ നിരവധി മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുഭവസമ്പത്തുമുണ്ട്. വേഗത്തില്‍ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്കാവും. പെര്‍ത്തിലെ സാഹചര്യത്തിലാണ് സന്നാഹം കളിച്ചത്. ഓസീസ് സാഹചര്യം മനസിലാക്കാന്‍ ഇതിനെക്കാള്‍ മികച്ചൊരു പിച്ചില്ല. മികച്ച ബൗണ്‍സും പേസും പിച്ചിലുണ്ട്. ടൂര്‍ണമെന്റിനെ പ്രതീക്ഷയോടെയാണ് കാണുന്നത്- അശ്വിന്‍ പറഞ്ഞു.

Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

സന്നാഹത്തില്‍ ഇന്ത്യ ജയിച്ചു

സന്നാഹത്തില്‍ ഇന്ത്യ ജയിച്ചു

പെര്‍ത്തില്‍ നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. കരുത്തരായ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. കെ എല്‍ രാഹുലും വിരാട് കോലിയും മത്സരം കളിച്ചില്ല. റിഷഭ് പന്തും രോഹിത് ശര്‍മയും നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് ഫിഫ്റ്റി നേടി. ദീപക് ഹൂഡയും ഹര്‍ദിക് പാണ്ഡ്യയും ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങും തിളങ്ങി. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ആദ്യ സന്നാഹത്തില്‍ കാഴ്ചവെച്ചതെന്ന് പറയാം.

Story first published: Tuesday, October 11, 2022, 10:53 [IST]
Other articles published on Oct 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+