For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദ്രാവിഡിന് മതിയായില്ല', ഇനിയും പരിശീലന മത്സരം വേണം, ബിസിസിഐയോട് ആവിശ്യപ്പെട്ടു

ഏഷ്യാ കപ്പ് തോറ്റ ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം

1

ടി20 ലോകകപ്പ് ഒക്ടോബര്‍ 16ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇന്ത്യയുടെ ഇന്നാരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയും പിന്നാലെ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയുമെല്ലാം ഇന്ത്യയുടെ പടയൊരുക്കത്തിനായുള്ള മത്സരങ്ങളാണ്. ലോകകപ്പിനായി അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് എല്ലാ ടീമുകളും കടന്നിരിക്കുകയാണ്. ഏഷ്യാ കപ്പ് തോറ്റ ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് എത്തിയ ശേഷം നിരവധി പരീക്ഷണങ്ങളാണ് ടീമില്‍ നടത്തിയത്. എന്നാല്‍ ഇതുവരെ മികച്ച പ്ലേയിങ് 11 കണ്ടെത്താനോ ടീം കൂട്ടുകെട്ട് സൃഷ്ടിക്കാനോ ദ്രാവിഡിന് സാധിച്ചിട്ടില്ല. ഇപ്പോഴിതാ ടി20 ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയയില്‍ കൂടുതല്‍ സന്നാഹ മത്സരം വേണമെന്ന് ബിസിസി ഐയോട് ആവിശ്യപ്പെട്ടിരിക്കുകയാണ് ദ്രാവിഡ്.

1

ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നേരത്തെ ഒക്ടോബര്‍ 9ന് ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ദ്രാവിഡിന്റെ ആവിശ്യ പ്രകാരം നേരത്തെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് പോകാനാണ് സാധ്യത. 'കൂടുതല്‍ സന്നാഹ മത്സരങ്ങള്‍ കളിക്കാന്‍ ചില ടീമുകളോട് സംസാരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം ഒക്ടോബര്‍ 5ന് ഓസ്‌ട്രേലിയയിലേക്ക് പോകും'-ബിസിസി ഐ വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.

നേരത്തെ രണ്ട് സന്നാഹ മത്സരങ്ങളായിരുന്നു ഇന്ത്യക്ക് നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 17ന് ന്യൂസീലന്‍ഡിനെതിരേയും 18ന് ഓസ്‌ട്രേലിയക്കെതിരേയും. ഇതിന് മുമ്പ് മറ്റ് ടീമുകളുമായി ഇന്ത്യക്ക് കളിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. 23ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 15 അംഗ ടീമിനൊപ്പം നാല് ബാക്കപ്പ് താരങ്ങളെയും ഇന്ത്യ ടി20 ലോകകപ്പിനായി പരിഗണിച്ചിട്ടുണ്ട്.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

2

സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും ഫോമും സ്ഥിരതയില്ലായ്മയുമാണ് പ്രശ്‌നം. ബാക്കപ്പ് താരങ്ങളും 15 അംഗ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകും. ഇന്ത്യന്‍ ടീമില്‍ അനുഭവസമ്പത്തുള്ളവരും യുവതാരങ്ങളുമുണ്ടെങ്കിലും പല പ്രശ്‌നങ്ങളും ടീമിനെ അലട്ടുന്നു. ഓസ്‌ട്രേലിയയിലേക്ക് നാല് പേസര്‍മാരെ മാത്രം പരിഗണിച്ച് ഇന്ത്യ പോകുന്നത് തിരിച്ചടിയാവാന്‍ സാധ്യത കൂടുതലാണ്.

ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഇന്ത്യക്കേറെയാണ്. ബാക്കപ്പ് ഓപ്പണറെപ്പോലും കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെയൊന്നും ഓപ്പണിങ്ങില്‍ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ സാധിച്ചില്ല. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് വേണോ ദിനേഷ് കാര്‍ത്തിക് വേണോ എന്നതിലും ആശയക്കുഴപ്പം.

T20 World Cup 2022: ടി20യിലെ വമ്പന്മാര്‍, പക്ഷെ ഇത്തവണ ലോകകപ്പിനില്ല, നാല് പേരിതാ

3

മറ്റ് പ്രധാന പ്രശ്‌നം ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തിലാണ്. റിഷഭ് പന്തിനെ മോശം ഫോമിലാണെങ്കിലും പരിഗണിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുന്നത് മറ്റ് ഇടം കൈയന്‍മാരില്ലാത്തതിനാലാണ്. ഇന്ത്യക്ക് ഇത്ര നാളായിട്ടും മികച്ച ഇടം കൈയന്‍മാരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നത് പരിശീലകരുടെയും സെലക്ടര്‍മാരുടെയും പിടിപ്പുകേട് തന്നെയാണ്. മികച്ച ഇടം കൈയന്‍ പേസര്‍മാരും ഇന്ത്യക്കില്ല.

പാര്‍ട്ട് ടൈം ബൗളര്‍മാരായി ഉപയോഗിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കൊപ്പമില്ലെന്നതും തിരിച്ചടി. മികച്ച ഓള്‍റൗണ്ടര്‍മാരെയും ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു. രവീന്ദ്ര ജഡേജക്കും ഹര്‍ദിക് പാണ്ഡ്യക്കും വിട്ടുനില്‍ക്കേണ്ടി വന്നാല്‍ ഉത്തമ പകരക്കാരായി ആരുമില്ലെന്ന് പറയാം. ഏഷ്യാ കപ്പിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യക്ക് ഏറെ പഠിക്കാനുണ്ടെങ്കിലും ഇതൊന്നും ഇന്ത്യ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന് പറയാം

4

വരാനിരിക്കുന്ന ടി20 ലോകകപ്പിലും ഇന്ത്യ നാണംകെട്ടാല്‍ രാഹുല്‍ ദ്രാവിഡിന്റെ കസേരക്ക് ഇളക്കം തട്ടും. ദ്രാവിഡിന്റെ പദ്ധതികള്‍ക്കെതിരേ ഇതിനോടകം വിമര്‍ശനം ശക്തമാണ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും മികച്ച പ്രകടനത്തിലേക്ക് ടീമിനെ എത്തിക്കേണ്ടത് ദ്രാവിഡിന്റെ ഉത്തരവാദിത്തമാണെന്ന് പറയാം. രോഹിത് ശര്‍മയുടെയും അഭിമാന പോരാട്ടമായി ടി20 ലോകകപ്പ് മാറുമ്പോള്‍ പോരാട്ടം മുറുകുമെന്നുറപ്പ്.

Story first published: Tuesday, September 20, 2022, 13:36 [IST]
Other articles published on Sep 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+