For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: നയിച്ചത് ജനിച്ച രാജ്യത്തെയല്ല, ഇതാ നാലു പേര്‍- കൂട്ടത്തില്‍ മലയാളിയും!

ഈ ലോകകപ്പിലും ഒരാളുണ്ട്

ടി20 ഫോര്‍മാറ്റില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വേദിയായ ഐസിസിയുടെ ടി20 ലോകകപ്പില്‍ സ്വന്തം രാജ്യത്തെ നയിക്കുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. പക്ഷെ അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ഇതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ. ഇത്തവണത്തെ ലോകകപ്പില്‍ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആതിഥേയരായ ഓസ്‌ട്രേലിയക്കൊപ്പം ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്താന്‍, നെതര്‍ലാന്‍ഡ്‌സ്, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, സിംബാബ്‌വെ, ബംഗ്ലാദേശ്, യുഎഇ എന്നിവരാണ് ഇവര്‍.

ഇതില്‍ എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു നേരിട്ടു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകളെ യോഗ്യതാറൗണ്ടിലൂടെയാണ് കണ്ടെത്തുക. സ്വന്തം രാജ്യത്തു മതിയായ അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ മറ്റു ടീമുകളിലേക്കു ക്രിക്കറ്റര്‍മാര്‍ കൂടുമാറുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ഇങ്ങനെ ജനിച്ച രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്കു ചേക്കേറിയ ശേഷം അവരെ ടി20 ലോകകപ്പില്‍ നയിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ വരെയുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

തന്‍വീര്‍ അഫ്‌സല്‍ (ഹോങ്കോങ്)

തന്‍വീര്‍ അഫ്‌സല്‍ (ഹോങ്കോങ്)

ഹോങ്കോങ് ടീമിനെ ടി20 ലോകകപ്പില്‍ നയിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ വംശജനായ തന്‍വീര്‍ അഫ്‌സല്‍. ലോകകപ്പിലെ സ്ഥിരം സാന്നിധ്യമല്ല അവര്‍. പക്ഷെ ഏഷ്യാ കപ്പില്‍ ഹോങ്കോങ് പല തവണ ഭാഗമായിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പില്‍ ഹോങ്കോങ് മാറ്റുരച്ചപ്പോള്‍ ടീം ക്യാപ്റ്റന്‍ തന്‍വീറായിരുന്നു. ഓള്‍റൗണ്ടര്‍ കൂടിയായ അദ്ദേഹം ജനിച്ചത് പഞ്ചാബിലാണ്.

ഒയ്ന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഒയ്ന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിനെ ഏകദിന ലോകകപ്പില്‍ കിരീട വിജയത്തിലേക്കു നയിച്ചിട്ടുള്ള താരമാണ് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ഒയ്ന്‍ മോര്‍ഗന്‍. പക്ഷെ അദ്ദേഹം ഇംഗ്ലണ്ടുകാരനല്ലെന്നതാണ് കൗതുകകരമായ കാര്യം. അയര്‍ലാന്‍ഡില്‍ ജനിച്ച മോര്‍ഗന്‍ കരിയറിന്റെ തുടക്കകാലത്തു ഐറിഷ് ടീമിനായി കളിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്കു കൂടുമാറിയത്. പിന്നീട് ദീര്‍ഘകാലം അവരുടെ വൈറ്റ് ബോള്‍ ടീമുകളുടെ നായകനാവുകയും ചെയ്തു. 2019ലാണ് മോര്‍ഗനു കീഴില്‍ ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് വിജയിച്ചത്. മറ്റൊരു രാജ്യത്തിനൊപ്പം ലോകകപ്പ് നേടിയ ഏക താരവും അദ്ദേഹമാണ്.

Also Read: T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

സിപി റിസ്വാന്‍ (യുഎഇ)

സിപി റിസ്വാന്‍ (യുഎഇ)

ഇത്തവണത്തെ ടി20 ലോകകപ്പില്‍ അസോസിയേറ്റ് രാജ്യമായ യുഎഇ ടീമിനെ നയിക്കുന്നത് മലയാളി കൂടിയായ സിപി റിസ്വാനാണ്. തലശേരിയില്‍ ജനിച്ചുവളര്‍ന്ന താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ കേരളത്തിന്റെ മുന്‍ ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ഭാഗമാവാന്‍ റിസ്വാന്‍ മുമ്പ് ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല.

പിന്നീട് അദ്ദേഹം യുഎഇയിലേക്കു ചേക്കേറുകയും അവരുടെ ദേശീയ ടീമിന്റെ ഭാഗമാവുകയുമായിരുന്നു. 2019ലാണ് റിസ്വാന്‍ യുഎഇ ക്യാപ്റ്റനായത്. ഇപ്പോള്‍ടി20 ലോകകപ്പില്‍ ടീമിനെ നയിക്കാനുള്ള സുവര്‍ണാവസരവും താരത്തിനു ലഭിച്ചിരിക്കുകയാണ്.

Also Read: T20 World Cup 2022: ഇന്ത്യ മരണ ഗ്രൂപ്പില്‍!, നമീബിയ ജയിക്കുമ്പോള്‍ ഇന്ത്യ ഭയക്കുന്നതെന്തിന്?

പ്രെസ്റ്റണ്‍ മൊമ്മെസണ്‍ (സ്‌കോട്ട്‌ലാന്‍ഡ്)

പ്രെസ്റ്റണ്‍ മൊമ്മെസണ്‍ (സ്‌കോട്ട്‌ലാന്‍ഡ്)

സൗത്താഫ്രിക്കയില്‍ ജനിച്ച് ടി20 ലോകകപ്പില്‍ മറ്റൊരു രാജ്യത്തെ നയിച്ചിട്ടുള്ള മറ്റൊരു താരം പ്രെസ്റ്റണ്‍ മൊമ്മെസണാണ്. സ്‌കോട്ട്‌ലാന്‍ഡ് ടീമിനെയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നയിച്ചത്. 2015ലെ ഏകദിന ലോകകപ്പിലാണ് മൊമ്മെസണ്‍ സ്‌കോട്ടിഷ് ടീം ക്യാപ്റ്റനായത്.

Story first published: Monday, October 17, 2022, 20:21 [IST]
Other articles published on Oct 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+