T20 World Cup 2022: ഇന്ത്യ മരണ ഗ്രൂപ്പില്‍!, നമീബിയ ജയിക്കുമ്പോള്‍ ഇന്ത്യ ഭയക്കുന്നതെന്തിന്?

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണര്‍ന്ന് കഴിഞ്ഞു. നിലവില്‍ ക്വാളിഫയര്‍ മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ ക്വാളിഫയറില്‍ത്തന്നെ അട്ടിമറി ജയമാണ് നമീബിയ നേടിയെടുത്തത്. കരുത്തരായ ശ്രീലങ്കയെയാണ് അവര്‍ തോല്‍പ്പിച്ചത്. ഏഷ്യാ കപ്പിലെ ചാമ്പ്യന്മാരെയാണ് ഇത്തിരി കുഞ്ഞന്‍മാരായ നമീബിയ പരാജയപ്പെടുത്തിയത്. നമീബിയയുടെ ജയം എല്ലാ വമ്പന്മാര്‍ക്കുമുള്ള വലിയ താക്കീതാണ്. ലോകകപ്പ് പോരാട്ടത്തിനുള്ള ഗ്രൂപ്പില്‍ ഇന്ത്യക്കൊപ്പം നമീബിയ എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ശ്രീലങ്കയുടെ തോല്‍വി ഞെട്ടിച്ചു
ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് എയിലെ റണ്ണറപ്പുമാവും ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് 2 രണ്ടിലേക്കെത്തുക. പ്രവചനങ്ങള്‍ പ്രകാരം ഗ്രൂപ്പ് 1ല്‍ ശ്രീലങ്കയും ഗ്രൂപ്പ് 2ല്‍ വെസ്റ്റ് ഇന്‍ഡീസും എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ശ്രീലങ്കയുടെ തോല്‍വി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ശ്രീലങ്കയ്ക്ക് ഇനി രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. നെതര്‍ലന്‍ഡ്‌സും യുഎഇയുമാണ് എതിരാളികള്‍. ഇതില്‍ രണ്ടിലും ജയിച്ചാലും ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്താനെ അവര്‍ക്കാവു. നമീബിയ വിജയം തുടര്‍ന്നാല്‍ ഗ്രൂപ്പ് എയില്‍ അവര്‍ക്ക് തലപ്പത്തെത്താം. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡും സ്‌കോട്ട്‌ലന്‍ഡും സിംബാബ് വെയും വെസ്റ്റ് ഇന്‍ഡീസിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയില്ല.

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല
ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാല്‍ നമീബിയ പോവുക ഗ്രൂപ്പ് 1ലേക്കാവും. അങ്ങനെ സംഭവിച്ചാല്‍ ഇതേ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ശ്രീലങ്ക ഇന്ത്യയുടെ ഗ്രൂപ്പിലേക്കെത്തും. പിന്നീട് അറിയേണ്ടത് വെസ്റ്റ് ഇന്‍ഡീസിന്റെ കാര്യമാണ്. വിന്‍ഡീസിന് ഗ്രൂപ്പ് ബിയില്‍ വലിയ വെല്ലുവിളിയില്ല. അതുകൊണ്ട് തന്നെ അവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് രണ്ടിലേക്ക് എത്തിപ്പെടും. ഇത് പോരാട്ടം കൂടുതല്‍ കടുപ്പിക്കും.

വിന്‍ഡീസും ശ്രീലങ്കയുമെത്തുമോ?
ഇന്ത്യക്ക് മുന്നില്‍ സെമിയിലെത്താന്‍ വലിയ ജയങ്ങള്‍ തന്നെ നേടിയെടുക്കേണ്ടതായി വരും. ബംഗ്ലാദേശ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിങ്ങനെയായാല്‍ ഒരു എതിരാളികള്‍ പോലും നിസാരരല്ലാതെയാവും. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്ത പക്ഷം ഇന്ത്യക്ക് ജയം കടുപ്പമായിരിക്കുമെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications