വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

സമീപകാലത്തെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല

1

പെര്‍ത്ത്: ടി20 ലോകകപ്പിന്റെ ആവേശത്തിന് കൊടിയേറിയിരിക്കുന്നു. ആദ്യ റൗണ്ട് ക്വാളിഫയര്‍ മത്സരങ്ങള്‍ പുരോഗമിക്കവെ പല കുഞ്ഞന്‍ ടീമുകളും വമ്പന്മാരെ ഞെട്ടിക്കുന്നതായാണ് കാണുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. 2021ലെ ടി20 ലോകകപ്പ് കൈവിട്ട ഇന്ത്യ ഇത്തവണത്തെ ഏഷ്യാ കപ്പിലും നാണംകെട്ടു. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പില്‍ സെമിയെങ്കിലും ഇന്ത്യക്ക് കളിക്കേണ്ടതായുണ്ട്.

ഇന്ത്യയുടെ താരക്കരുത്തില്‍ ആര്‍ക്കും സംശയമില്ല. വമ്പന്‍ ബാറ്റിങ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. രോഹിത് ശര്‍മയെന്ന നായകന്റെ മികവിലും ഇന്ത്യ പ്രതീക്ഷ വെക്കുന്നു. എന്നാല്‍ സമീപകാലത്തെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയിലെ രണ്ട് മത്സരത്തില്‍ രോഹിത് ഡെക്കായിരുന്നു. ഇപ്പോഴിതാ ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ രോഹിത്തിന് വലിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്‌നര്‍.

Also Read : T20 World Cup 2022: അശ്വിന്‍, ചഹാല്‍, അക്ഷര്‍, ഇന്ത്യയുടെ പ്ലേയിങ് 11 ആര്?, തീരുമാനം കടുപ്പംAlso Read : T20 World Cup 2022: അശ്വിന്‍, ചഹാല്‍, അക്ഷര്‍, ഇന്ത്യയുടെ പ്ലേയിങ് 11 ആര്?, തീരുമാനം കടുപ്പം

രോഹിത് തനത് ശൈലിയിലേക്കെത്തണം

രോഹിത് തനത് ശൈലിയിലേക്കെത്തണം

രോഹിത്തിനെ സംബന്ധിച്ച് അതിവേഗത്തില്‍ ബാറ്റ് ചെയ്യേണ്ട ആവിശ്യമില്ല. കാരണം ആവിശ്യത്തിന് വേഗം അവനുണ്ട്. ആക്രമണോത്സകതയും സ്വാഭാവികമായുമുണ്ട്. അതുകൊണ്ട് തന്നെ ഒന്നും മാറ്റേണ്ടതായില്ല. എന്താണോ അവനുള്ളത് അതുപോലെ തന്നെ തുടരുന്നതാവും നല്ലത്. എന്നാല്‍ മാച്ച് വിന്നറുടെ റോളിലുള്ള രോഹിത് ശ്രദ്ധിക്കണം. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് അവന്‍'-ക്ലൂസ്‌നര്‍ പറഞ്ഞു.

Also Read : T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

രോഹിത് പഴയ ശൈലി തുടരണം

രോഹിത് പഴയ ശൈലി തുടരണം

ക്ലൂസ്‌നര്‍ രോഹിത്തിന് നല്‍കിയത് പഴയ ശൈലി തുടരണമെന്ന ഉപദേശമാണ്. ' കഴിഞ്ഞ 20-25 മത്സരങ്ങളിലായി അവന് വലിയ സ്ഥിരതയോടെ കളിക്കാനാവുന്നില്ല. എന്നാല്‍ എനിക്ക് നല്‍കാനുള്ള ഉപദേശം അവന്‍ തന്റെ നിലവിലെ ആക്രമണ ശൈലി തുടരണമെന്ന് തന്നെയാണ്. മുമ്പ് എന്താണോ ചെയ്തിരുന്നത് അത് തുടരണം. രോഹിത് അവിടെയുള്ളപ്പോള്‍ റണ്‍സുയര്‍ത്താന്‍ മറ്റൊരു താരത്തെ ഇന്ത്യ തേടേണ്ട ആവിശ്യമില്ല-ക്ലൂസ്‌നര്‍ കൂട്ടിച്ചേര്‍ത്തു.

Also Read : 2022ല്‍ ഇന്ത്യക്കായി ഏകദിനം അരങ്ങേറ്റം കുറിച്ച അഞ്ച് പേര്‍, രണ്ട് പേര്‍ക്ക് വലിയ ഭാവിയില്ല!

രോഹിത്തിന്റെ ഫോം നിര്‍ണ്ണായകം

രോഹിത്തിന്റെ ഫോം നിര്‍ണ്ണായകം

രോഹിത് ശര്‍മയുടെ ഫോം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഓപ്പണിങ്ങില്‍ രോഹിത് അതിവേഗത്തില്‍ റണ്‍സുയര്‍ത്തുമ്പോള്‍ രാഹുല്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ്. ഈ രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് സമീപകാലത്തെ മത്സരങ്ങളിലൊന്നും ക്ലിക്കായിരുന്നില്ല. രാഹുല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ സാധിക്കുന്നില്ല. രോഹിത്തിന്റെ പവര്‍പ്ലേയിലെ പ്രകടനമാണ് നിര്‍ണ്ണായകം.

വിദേശ പിച്ചുകളില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള രോഹിത് 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറിയടക്കം നേടി കസറിയിരുന്നു. ഈ മികവ് തുടരാന്‍ ടി20 ലോകകപ്പിലും രോഹിത്തിന് സാധിക്കേണ്ടതായുണ്ട്. രോഹിത് ഫ്‌ളോപ്പായാല്‍ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്.

Story first published: Monday, October 17, 2022, 6:56 [IST]
Other articles published on Oct 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X