T20 World Cup 2022: ഇന്ത്യക്കാരാരുമല്ല, റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ച് സെവാഗ്

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളിലേക്ക് ആവേശം കടക്കാന്‍ പോവുകയാണ്. സന്നാഹ മത്സരങ്ങളും യോഗ്യതാ മത്സരങ്ങളും ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി ആവേശ പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്. ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഈ മാസം 23നാണ്. സന്നാഹ മത്സരങ്ങളെല്ലാം കളിച്ച് ഓസീസ് സാഹചര്യത്തോട് ടീമുകളെല്ലാം ഇതിനോടകം ഇണങ്ങിച്ചേര്‍ന്നിട്ടുണ്ട്.
ഇത്തവണ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ആരാവും ഒന്നാം സ്ഥാനത്തെത്തുകയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഇന്ത്യയുടെ രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, പാകിസ്താന്റെ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഇങ്ങനെ തുടങ്ങി പല പേരുകളും ഈ പ്രവചനത്തിന്റെ പട്ടികയിലേക്ക് ഉയര്‍ന്നുവരുന്നുണ്ട്.

ബാബര്‍ തലപ്പത്തെത്തും
ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഇത്തവണ ഇന്ത്യക്കാരാരും ആയിരിക്കില്ല പാകിസ്താന്‍ നായകന്‍ ബാബര്‍ അസമായിരിക്കും തലപ്പത്തെത്തുകയെന്നാണ് സെവാഗിന്റെ പ്രവചനം. 'മഹാനായാ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സെവാഗ്. അവന്റെ പ്രകടനം കാണുന്നത് തന്നെ മനോഹരമാണ്. വിരാട് കോലി ബാറ്റ് ചെയ്യുന്നതുപോലെ തന്നെ ശാന്തതയോടെ തന്നെയാണ് ബാബര്‍ ബാറ്റ് ചെയ്യുന്നത്'- സെവാഗ് പറഞ്ഞു.
Also Read : T20 World Cup 2022 : ഇന്ത്യ സെമി കളിക്കുമോ?, സാധ്യത 30% മാത്രം, പ്രവചനവുമായി കപില്‍

മൈക്കല്‍ വോണിന്റെ പ്രവചനം
ഇത്തവണത്തെ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുക പാകിസ്താന്‍ നായകനും ഓപ്പണറുമായ ബാബര്‍ അസം തന്നെയാവുമെന്നാണ് മൈക്കല്‍ വോണിന്റെ പ്രവചനം. വിക്കറ്റ് കീപ്പറും ബാബറിന്റെ സഹ ഓപ്പണറുമായ മുഹമ്മദ് റിസ്വാനും തിളങ്ങുമെങ്കിലും ബാബര്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തുമെന്നാണ് വോണ്‍ പ്രവചിക്കുന്നത്. റിസ്വാന് സ്ഥിരതയോടെ കളിക്കാനാവുമെങ്കിലും കൂടുതല്‍ റണ്‍സ് നേടുക ബാബറായിരിക്കും-വോണ്‍ പ്രവചിച്ചു.

പോരാട്ടം കടുക്കും
ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും വളരെ പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. പേസും ബൗണ്‍സുമുള്ള പിച്ചില്‍ പൊതുവേ ബാറ്റ് ചെയ്യുക കടുപ്പമാണ്. അതുകൊണ്ട് തന്നെ ഏഷ്യന്‍ രാജ്യങ്ങളിലെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികവ് കാട്ടുക കടുപ്പമായിരിക്കുമെന്ന് പറയാം. ഇത്തവണ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ ഒരു താരം റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാനാണ് സാധ്യത. ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയവരെല്ലാം പേസ് പിച്ചുകളില്‍ നന്നായി കളിക്കുന്നവരായതിനാല്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിക്കുക കടുപ്പം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications