T20 World Cup: വെറ്ററന്‍ സൂപ്പര്‍ താരം പുറത്ത്, ഇതാണ് എന്റെ ഇന്ത്യന്‍ ഇലവന്‍- ശ്രീകാന്ത് പറയുന്നു
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. തിങ്കളാഴ്ചയായിരുന്നു ഇന്ത്യയുടെ 15 അംഗ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ്.
റിഷഭ് പന്തും വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്കുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. മോശം ഫോമിലുള്ള റിഷഭിനെ തഴഞ്ഞ് സഞ്ജു സാംസണിനെ ടീമിലുള്‍പ്പെടുത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല.

സഞ്ജുവിനെക്കൂടാതെ പരിചയസമ്പന്നായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട മറ്റൊരു താരം. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഷമി തീര്‍ച്ചയായും ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നതായി കഴിഞ്ഞ ദിവസം ശ്രീകാന്ത് അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ഷല്‍ പട്ടേലിനു പകരം ഷമിയാണ് ടീമില്‍ വേണ്ടിയിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

യുഎഇയില്‍ സമാപിച്ച ഏഷ്യാ കപ്പില്‍ കളിച്ച അതേ സംഘത്തെയാണ് ടി20 ലോകകപ്പിനായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു അയക്കുന്നത്. ആ ടീമില്‍ വെറും രണ്ടു മാറ്റങ്ങള്‍ മാത്രമേ വരുത്തിയിട്ടുള്ളൂ. ഏഷ്യ കപ്പില്‍ വന്‍ ഫ്‌ളോപ്പായി മാറിയ പേസര്‍ ആവേശ് ഖാനും യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയുമാണ് ഒഴിവാക്കപ്പെട്ടത്.
പകരം പരിക്കില്‍ നിന്നും മുക്തരായ പേസ് ബൗളിങ് ജോടികളായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമിലേക്കു മടങ്ങിവരികയായിരുന്നു. ഇരുവര്‍ക്കും ഏഷ്യാ കപ്പ് നഷ്ടമായിരുന്നു.
T20 World Cup: രാഹുല്‍-പന്ത് ഓപ്പണിങ് ! രോഹിത് അവിടേക്ക് മാറണം, സര്‍പ്രൈസ് നിര്‍ദേശം

ഓസ്‌ട്രേലിയയില്‍ ഏതു വേദിയില്‍ മല്‍സരം നടന്നാലും ഇന്ത്യയുടെ ഏറ്റവും മികച്ച കോമ്പിനേഷനെയാണ് താന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ കെ ശ്രീകാന്ത് പറഞ്ഞത്. ഇന്ത്യ എവിടെ കളിച്ചാലും ഇതാണ് എന്റെ പ്ലെയിങ് ഇലവന്‍. ബ്രിസ്ബണ്‍, മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത് തുടങ്ങി മല്‍സരം എവിടെ നടന്നാലും എന്റെ പ്ലെയിങ് ഇലവന്‍ ഒന്നു തന്നെയാണ്.

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവരാണ് ടോപ്പ് ത്രീയില്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാമനായി ഹാര്‍ദിക് പാണ്ഡ്യയുമാണ്. റിഷബ് പന്ത് ആറാം നമ്പറില്‍ കളിക്കണം. ഏഴില്‍ ആര്‍ അശ്വിനും എട്ടില്‍ യുസ്വേന്ദ്ര ചഹലും വേണം. 9,10,11 തുടങ്ങിയ സ്ഥാനങ്ങള്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കാണെന്നും ശ്രീകാന്ത് വിശദമാക്കി.
എബിഡിയുടെ വിക്കറ്റെടുത്തു, എന്നിട്ടും ധോണി ശകാരിച്ചു! വെളിപ്പെടുത്തലുമായി മുന്‍ പേസര്‍

ടി20യില്‍ സ്‌പെഷ്യലിസ്റ്റ് ഫിനിഷറായി ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്ന വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെ കെ ശ്രീകാന്ത് തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഡിക്കെയ്ക്കു പകരം ഫിനിഷിങ് ചുമതല അദ്ദേഹം നല്‍കിയിരിക്കുന്നത് റിഷഭ് പന്തിനുമാണ്.
കൂടാതെ പരിക്കു കാരണം ടൂര്‍ണമെന്റ് നഷ്ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ഇന്ത്യ ലോകകപ്പ് ടീമിലെടുത്തിരിക്കുന്ന ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനും ശ്രീകാന്തിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനമില്ല.
T20 World Cup: മൂന്നു പേര്‍ സ്ഥാനമര്‍ഹിച്ചു! അതില്‍ സഞ്ജുവില്ല- മുന്‍ ക്യാപ്റ്റന്‍ പറയുന്നു

ശ്രീകാന്ത് തിരഞ്ഞെടുത്ത ഇന്ത്യന്‍ ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications