Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: രാഹുല്‍-പന്ത് ഓപ്പണിങ് ! രോഹിത് അവിടേക്ക് മാറണം, സര്‍പ്രൈസ് നിര്‍ദേശം

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെപ്പോലെ ചില ചൂതാട്ടങ്ങള്‍ക്കു നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തയ്യാറാവണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലോകകപ്പില്‍ തന്റെ തുറുപ്പുചീട്ടായി രോഹിത് മാറ്റണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

1

കഴിഞ്ഞ ഏഷ്യാ കപ്പില്‍ കളിച്ച ഏറെക്കുറെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ലോകകപ്പിനായി തിരിക്കുന്നത്. ഏഷാ കപ്പില്‍ ഫൈനല്‍ പോലുമെത്താതെ ഫ്‌ളോപ്പായിട്ടും അതേ സംഘത്തില്‍ തന്നെ ബിസിസിഐ വിശ്വാസര്‍പ്പിക്കുകയായിരുന്നു. യുവ സ്പിന്നര്‍ രവി ബിഷ്‌നോയ്, പേസര്‍ ആവേശ് ഖാന്‍ എന്നിവരൊഴികെ ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നവരെല്ലാം ടി20 ലോകകപ്പിലും ഉള്‍പ്പെട്ടിട്ടുണ്ട്.

2

പകരം പരിക്കുകാരണം ഏഷ്യാ കപ്പ് നഷ്ടമായ പേസ് ജോടികലായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ലോകകപ്പ് ടീമിലേക്കു വരികയും ചെയ്തു. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെയായിരുന്നു രോഹിത്തിനു മുന്നില്‍ ജാഫര്‍ വിചിത്രമായ നിര്‍ദേശം വച്ചത്.

3

നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റര്‍മാരുടെ നിരയിലാണ് രോഹിത് ശര്‍മയുടെ സ്ഥാനം. ഈ പൊസിഷനില്‍ പല ബാറ്റിങ് റെക്കോര്‍ഡുകളും അദ്ദേഹം ഇതിനകം കുറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഓപ്പണിങ് റോള്‍ നല്‍കി രോഹിത്തിന്റെ തലവര മാറ്റിയത് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയാണ്.

4

മധ്യനിര ബാറ്ററായി ടീമിനു അകത്തും പുറത്തുമായി നിന്ന രോഹിത്തിനെ 2013ലെ ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ധോണി ആദ്യമായി ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത്. ഈ ചൂതാട്ടം വന്‍ വിജയവുമായി മാറി. പിന്നീട് രോഹിത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.

5

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയും അന്നു എംഎസ് ധോണി ചെയ്തതു പോലെ ഒരു ചൂതാട്ടം നടത്തണമെന്നാണ് വസീം ജാഫര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റിഷഭ് പന്തിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്ത് പകരം രോഹിത് മധ്യനിരയിലേക്കു ഇറങ്ങമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.

6

ടി20യില്‍ ഓപ്പണ്‍ ചെയ്യുമ്പോഴാണ് റിഷഭ് പന്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് കാണാന്‍ സാധിക്കുകയെന്നു ഞാന്‍ ഇപ്പോഴും കരുതുന്നു. നാലാം നമ്പറില്‍ രോഹിത് ശര്‍മ ഓക്കെയായിരിക്കും. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് രോഹിത്തിനെ വച്ച് ധോണിയൊരു ചൂതാട്ടം നടത്തിയിരുന്നത്, പിന്നെ നടന്നത് ചരിത്രമാണ്. പന്തിനെ വച്ച് രോഹിത് മറ്റൊരു ചൂതാട്ടം നടത്താനുള്ള സമയമെത്തിയിരിക്കുകയാണ്. കെഎല്‍ രാഹുല്‍, റിഷഭ്, വിരാട്, രോഹിത്, സൂര്യ എന്നിങ്ങനെയാണ് തന്റെ ടോപ്പ് ഫൈവെന്നും വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

Road Safety Series: രോഹിത്തിനേക്കാള്‍ ചെറുപ്പം, കളിക്കുന്നത് വെറ്ററന്‍സ് ലീഗില്‍!

7

റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി ഇതുവരെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ഓപ്പണ്‍ ചെയ്തിട്ടുള്ളൂ. രണ്ടും ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേയായിരുന്നു. ഇവയില്‍ നിന്നും 20 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 27 റണ്‍സാണ് നേടിയത്. ഇതു കൂടാതെ ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി നാലു ഇന്നിങ്‌സുകളിലും റിഷഭ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. 2016ലായിരുന്നു ഇത്. അന്നു 76 ബോളുകളില്‍ നിന്നും 136.8 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 104 റണ്‍സായിരുന്നു.

Story first published: Wednesday, September 14, 2022, 11:53 [IST]
Other articles published on Sep 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+