Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Road Safety Series: രോഹിത്തിനേക്കാള്‍ ചെറുപ്പം, കളിക്കുന്നത് വെറ്ററന്‍സ് ലീഗില്‍!

1

വെറ്ററന്‍ താരങ്ങള്‍ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി സീരീസ് ടി20 ടൂര്‍ണമെന്റിന്റെ രണ്ടാം സീസണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. 40 പിന്നിട്ട വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് പ്രധാനമായും ഈ ചാംപ്യന്‍ഷിപ്പിലുള്ളത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു റോഡ് സേഫ്റ്റ് സീരീസിനു തുടക്കമായത്. നിലവിലെ ചാംപ്യന്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇന്ത്യ ലെജന്റ്‌സ് ജയത്തോടെ ടൂര്‍ണമെന്റിനു തുക്കം കുറിക്കുകയും ചെയ്തിരുന്നു.

1

കഴിഞ്ഞ തവണത്ത സെമി ഫൈനലിസ്റ്റുകളായ സൗത്താഫ്രിക്ക ലെജന്റ്‌സിനെയായിരുന്നു ഇന്ത്യ തോല്‍പ്പിച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ബംഗ്ലാദേശ് ലെജന്റ്‌സിനെ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സും ഓസ്‌ട്രേലിയ ലെജന്റ്‌സിനെ ശ്രീലങ്ക ലെജന്റ്‌സും പരാജയപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ലെജന്റ്‌സ് ടീമുകളും ടൂര്‍ണമെന്റിന്റെ ഭാഗമാണ്. എന്നാല്‍ റോഡ് സേഫ്റ്റി സീരീസിലെ ചില ടീമുകൡ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേക്കാള്‍ പ്രായം കുറഞ്ഞ ചില കളിക്കാരുണ്ടെന്നതാണ് രസകരമായ കാര്യം. രോഹിത്തിന്റെ പ്രായം 35 ആണ്. ടൂര്‍മെന്റിലുള്ള അദ്ദേഹത്തേക്കാള്‍ പ്രായം കുറഞ്ഞ താരങ്ങളെ അറിയാം.

 അഭിമന്യു മിഥുന്‍, ധിമാന്‍ ഘോഷ്, അബുല്‍ ഹസന്‍

അഭിമന്യു മിഥുന്‍, ധിമാന്‍ ഘോഷ്, അബുല്‍ ഹസന്‍

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അഭിമന്യു മിഥുന്‍ ഇന്ത്യ ലെജന്റ്‌സ് ടീമിന്റെ ഭാഗമാണ്. 32 വയസ്സും 313 ദിവസവുമാണ് താരത്തിന്റെ പ്രായം. ടൂര്‍ണമെന്റില്‍ താരം എങ്ങനെയാണ് പെര്‍ഫോം ചെയ്യുമെന്നതാണ് അറിയാനുള്ളത്.
ബംഗ്ലാദേശ് ലെജന്റ്‌സ് ടീമിന്റെ താരമാണ് ധിമാന്‍ ഘോഷ്. വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് 34 കാരനായ ഘോഷ്. ബംഗ്ലാദേശ് ലെജന്റ്‌സിലെ തന്നെ മറ്റൊരു താരമാണ് അബുല്‍ ഹസന്‍. താരത്തിനു 30 വയസും 29 ദിവസവും മാത്രമേ പ്രായമുള്ളൂ.

IND vs SA: ധവാന്‍-ശുബ്മാന്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍, ഇന്ത്യയുടെ സാധ്യതാ 11 ഇതാ

ഇസുരു ഉദാന, തിസാര പെരേര, ദില്‍ഷന്‍ മുനവീര

ഇസുരു ഉദാന, തിസാര പെരേര, ദില്‍ഷന്‍ മുനവീര

ശ്രീലങ്ക ലെജന്റ്‌സ് ടീമിന്റെ ഭാഗമായ ഇസുരു ഉദാന, തിസാര പെരേര, ദില്‍ഷന്‍ മുനവീര എന്നിവരും രോഹിത് ശര്‍മയേക്കാള്‍ ചെറുപ്പമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഐപിഎല്ലില്‍ വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിച്ചിട്ടുള്ള താരമാണ് ഉദാന. പക്ഷെ ഇപ്പോള്‍ 34ാം വയസ്സില്‍ താരം റോഡ് സേഫ്റ്റ് സീരീസില്‍ ലങ്കയ്ക്കായി കളിക്കുകയാണ്.

4

ലങ്കന്‍ സീനിയര്‍ ടീമിനെ നേരത്തേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നയിച്ചിട്ടുള്ള താരമാണ് ഔള്‍റൗണ്ടര്‍ കൂടിയായ തിസാര പെരേര. പക്ഷെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ തര്‍ക്കത്തെ തുടര്‍ന്നു 33 കാരനായ താരം കളി മതിയാക്കുകയായിരുന്നു. ഇത്തവണത്തെ റോഡ് സേഫ്റ്റി സീരീസില്‍ ഓസ്‌ട്രേലിയക്കെതിരായ കളിയില്‍ 95 റണ്‍സെടുത്തതോടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മുനവീര. താരത്തിന്റെ പ്രായം 33 വയസും 132 ദിവസവുമാണ്.

T20 World Cup 2022: കഴിഞ്ഞ ടൂര്‍ണമെന്റ് കളിച്ചു, ഇത്തവണ ഇവര്‍ക്കു നോ ചാന്‍സ്!

ഇഷാന്‍ ജയരത്‌നെ, ചതുരംഗ ഡിസില്‍വ

ഇഷാന്‍ ജയരത്‌നെ, ചതുരംഗ ഡിസില്‍വ

ശ്രീലങ്ക ലെജന്റ്‌സ് ടീമില്‍ രോഹിത് ശര്‍മയേക്കാള്‍ പ്രായം കുറഞ്ഞ വേറെയും രണ്ടു താങ്ങള്‍ കൂടിയുണ്ട്. ഇഷാന്‍ ജയരത്‌നെ, ചതുരംഗ ഡിസില്‍വ തുടങ്ങിയവരാണിത്. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറാണ് 33 കാരനായ ജയരത്‌നെ.
ഇടംകൈയന്‍ സ്പിന്നറായ ഡിസില്‍വയും ശ്രീലങ്ക ലെജന്റ്‌സിനായി കളിച്ചുകൊണ്ടിരിക്കുകയാണ്. 32 വയസ്സും 229 ദിവസവുമാണ് താരത്തിന്റെ പ്രായം. സമീപകാലത്തു ലങ്കന്‍ ക്രിക്കറ്റില്‍ എത്ര മാത്രം കളിക്കാരാണ് കരിയറിലെ ഏറ്റവും നല്ല പ്രായത്തില്‍ വിരമിച്ചതെന്നു ഈ ലിസ്റ്റിലെ ലങ്കന്‍ താരങ്ങളുടെ സാന്നിധ്യം അടിവരയിടുകയാണ്.

Story first published: Tuesday, September 13, 2022, 16:06 [IST]
Other articles published on Sep 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+