എബിഡിയുടെ വിക്കറ്റെടുത്തു, എന്നിട്ടും ധോണി ശകാരിച്ചു! വെളിപ്പെടുത്തലുമായി മുന്‍ പേസര്‍
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഐപിഎല്ലില്‍ ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനുമായ എംഎസ് ധോണിക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഫാസ്റ്റ് ബൗളര്‍. അടുത്തിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ ഈശ്വര്‍ പാണ്ഡെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഐപിഎല്ലില്‍ ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചപ്പോള്‍ ധോണിയില്‍ നിന്നും തനിക്കു നേരിട്ട മോശം അനുഭവത്തെക്കുറിച്ചാണ് പാണ്ഡെ തുറന്നടിച്ചിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കവെയായിരുന്നു കൂള്‍ ക്യാപ്റ്റനെന്നു ലോകം വിശേഷിപ്പിക്കുന്ന ധോണിയില്‍ നിന്നും തനിക്കു നേരിട്ട ശകാരത്തെക്കുറിച്ച് പേസര്‍ വെളിപ്പെടുത്തിയത്.

2015ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചിരുന്നപ്പോഴാണ് ക്യാപ്റ്റന്‍ എംഎസ് ധോണി തന്നോടു രൂക്ഷമായി പെരുമാറിയതെന്നാണ് ഈശ്വര്‍ പാണ്ഡെയുടെ വെളിപ്പെടുത്തല്‍. ബെംഗളൂരുവില്‍ നടന്ന കൡയില്‍ സിഎസ്‌കെയും വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു ഏറ്റുമുട്ടിയത്.

മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റിനു 148 റണ്‍സ് നേടിയത്. റണ്‍ചേസില്‍ ആര്‍സിബി നന്നായി തന്നെയാണ് മുന്നോട്ടു പോയത്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ് 13 ബോളുകളില്‍ അഞ്ചു ബൗണ്ടറികളടക്കം 21 റണ്‍സുമെടുത്തിരുന്നു.
T20 World Cup: രണ്ടിലൊരാള്‍ മതി! സെക്ടര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍, ഇടപെട്ട് രോഹിത്തും ദ്രാവിഡും

എബി ഡിവില്ലിയേഴ്‌സ് തകര്‍ത്തടിച്ചു മുന്നേറവെയാണ് ഈശ്വര്‍ പാണ്ഡെ സിഎസ്‌കെയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ആര്‍സിബിയുടെ കുതിപ്പ് തടയാന്‍ എബിഡിയുടെ വിക്കറ്റ് ചെന്നൈയ്ക്കു അനിവാര്യമായിരുന്നു. പാണ്ഡെ അതു നേടിക്കൊടുക്കുകയും ചെയ്തു. പക്ഷെ നായകന്‍ എംഎസ് ധോണി അതില്‍ സന്തുഷ്ടനായില്ലെന്നും അഭിനന്ദിക്കുന്നതിനു പകരം ശകാരിക്കുകയാണ് ചെയ്തതെന്നുമാണ് പാണ്ഡെ തുറന്നടിച്ചിരിക്കുന്നത്.

എബിഡിയുടെ വിക്കറ്റ് താന്‍ വീഴ്ത്തിയെങ്കിലും അതു നേടിയ രീതിയില്‍ എംഎസ് ധോണി ഹാപ്പിയായിരുന്നില്ലെന്നും ഇതേ തുടര്‍ന്നായിരുന്നു ശകാരമെന്നും ഈശ്വര്‍ പാണ്ഡെ വ്യക്തമാക്കി. പാണ്ഡെ ബൗള്‍ ചെയ്യാനെത്തുമ്പോള്‍ എബിഡിയായിരുന്നു ക്രീസിലുണ്ടായിരുന്നത്. എബിഡിക്കെതിരേ യോര്‍ക്കര്‍ എറിയരുതെന്നു ധോണി തന്നെ ഉപശേിച്ചിരുന്നതായി പേസര്‍ പറയുന്നു. ആദ്യ നാലു ബോളിലും എബിഡിയെ ബീറ്റ് ചെയ്യാന്‍ പാണ്ഡെയ്ക്കു സാധിച്ചു. അഞ്ചാമത്തെ ബോളില്‍ താരം ബൗണ്ടറിയടിച്ചു. പക്ഷെ അവസാന ബോളില്‍ എബിഡിയെ പാണ്ഡെ പുറത്താക്കുകയുമായിരുന്നു.
Road Safety Series: രോഹിത്തിനേക്കാള്‍ ചെറുപ്പം, കളിക്കുന്നത് വെറ്ററന്‍സ് ലീഗില്‍!

ഞാന്‍ യോര്‍ക്കറായിരുന്നു എറിഞ്ഞത്. പക്ഷെ അതൊരു ലോ- ഫുള്‍ ടോസായി മാറുകയായിരുന്നു. ഈ ബോളില്‍ ഷോട്ട് കളിച്ച് എബിഡി പുറത്താവുകയും ചെയ്തു. വിക്കറ്റ് ലഭിച്ച ശേഷം ധോണി അരികിലേക്കു വരികയും ശകാരിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹം അത്ര ഗൗരവത്തിലായിരുന്നില്ല. യോര്‍ക്കര്‍ എറിയരുതെന്ന് ഞാന്‍ നിന്നോട് പറഞ്ഞതല്ലേയെന്നായിരുന്നു ചോദ്യം. അല്‍പ്പം കഴിഞ്ഞ് പുറത്ത് തട്ടിയ ശേഷം അതു പോട്ടെയെന്നും ഇനി ശ്രദ്ധിക്കണമെന്നും ധോണി ഉപദേശിച്ചതായി ഈശ്വര്‍ പാണ്ഡെ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications