
ഏഷ്യാ കപ്പില്‍ ഫ്‌ളോപ്പായ അതേ ടീം തന്നെയാണ് ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു തിരിക്കുക. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും രവി ബിഷ്‌നോയ്, ആവേശ് ഖാന്‍ എന്നിവരെ ഒഴിവാക്കി ബാക്കിയുള്ളവരെയെല്ലാം ഇന്ത്യ നിലനിര്‍ത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റിലെ മോശം പ്രകടനം കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ ടീമില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റി അതിനു മുതിര്‍ന്നില്ല.

ഓപ്പണിങ് ബാറ്റര്‍ ശുഭ്മാന്‍ ഗില്‍, പരിചയസമ്പന്നായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, ഐപിഎല്ലിന്റെ കണ്ടെത്തലായ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വേണമായിരുന്നുവെന്നാണ് ദിലീപ് വെങ്‌സാര്‍ക്കറുടെ അഭിപ്രായം. ഇവരില്‍ ഷമി റിസര്‍വ് ലിസ്റ്റിന്റെ ഭാഗമാണെങ്കിലും മറ്റു രണ്ടു പേരും തീര്‍ത്തും തഴയപ്പെട്ടിരുന്നു.

ഞാനായിരുന്നെങ്കില്‍ ഗില്‍, ഷമി, മാലിക്ക് എന്നിവരെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഇവര്‍ക്കെല്ലാം ടി20യില്‍ ദീര്‍ഘകാലം അവസരം നല്‍കുകയും ചെയ്യുമായിരുന്നു. കാരണം ഇവരെല്ലാം ഐപിഎല്ലില്‍ ഉജ്ജ്വലമായി പെര്‍ഫോം ചെയ്തവരാണെന്നും വെങ്‌സാര്‍ക്കര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
T20 World Cup: റിഷഭ് വേണ്ട, ഹൂഡയ്ക്കും അശ്വിനും ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെ ഏതു നമ്പറുകളില്‍ ബാറ്റ് ചെയ്യണമെന്നതിനെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയില്ല. അതു കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വൈസ് കാപ്റ്റന്‍ കെഎല്‍ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷെ നാലാം നമ്പറില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവിനു അഞ്ചാമനായും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. മികച്ചൊരു ഫിനിഷറായി മാറാന്‍ സൂര്യക്കു സാധിക്കുമെന്നും വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു.
Road Safety Series: രോഹിത്തിനേക്കാള്‍ ചെറുപ്പം, കളിക്കുന്നത് വെറ്ററന്‍സ് ലീഗില്‍!

ടെസ്റ്റും ഏകദിനവും പോലെയല്ല ടി20 ക്രിക്കറ്റ്. ടെസ്റ്റിലും ഏകദിനത്തിലും ചില പൊസിഷനുകളില്‍ ചില ബാറ്റര്‍മാരെ തന്നെ നിങ്ങള്‍ക്കു ആവശ്യമാണ്. പക്ഷെ ടി20യില്‍ അങ്ങനെയല്ല, ആര്‍ക്കും എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ക്കു ഒരു പൊസിഷനില്‍ സ്ഥിരമാക്കാന്‍ സമയം ലഭിക്കില്ല. ആദ്യ ബോള്‍ മുതല്‍ തന്നെ ഒരു ബാറ്റര്‍ അടിക്കാന്‍ തുടങ്ങുമെന്നും വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള മുഹമ്മദ് ഷമിയെ ടി20 ലോകകപ്പില്‍ നിന്നും തഴഞ്ഞതിനെ മുന്‍ കോച്ച് രവി ശാസ്ത്രി, മുന്‍ ക്യാപ്റ്റനും സെലക്ടറുമായ കെ ശ്രീകാന്ത് എന്നിവരടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി 20 പ്ലസ് വിക്കറ്റുകളെടുത്തിട്ടും ഷമിയെ തഴഞ്ഞത് എന്തുകൊണ്ടാണെന്നായിരുന്നു പലരുടെയും ചോദ്യം.

ഇന്ത്യന്‍ ലോകകപ്പ് ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.


Click it and Unblock the Notifications











