Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World cup: സഞ്ജുവില്ല! ഷമിയും പുറത്ത്- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു. കാര്യമായ സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണിനെ ടീമിലുള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ താരം തഴയപ്പെടുകയായിരുന്നു.

No Place For Sanju Samson, ഒന്നും ചെയ്യാതെ Pant വീണ്ടും ടീമിൽ, എന്തിനെന്ന് ആരാധകർ | *Cricket

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു. റിസര്‍വ് ലിസ്സ്റ്റിലാണ് ഷമി ഉള്‍പ്പെട്ടിരിക്കുന്നത്. ലോകകപ്പ് കൂടാതെ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകള്‍ക്കുള്ള ടീമിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

1

ഏഷ്യാ കപ്പില്‍ പങ്കെടുത്ത ടീമില്‍ കാര്യമായ അഴിച്ചുപണികളൊന്നും നടത്താതെയാണ് ടി20 ലോകകപ്പിനുള്ള സ്‌ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പരിക്ക് ഭേദമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഹര്‍ഷല്‍ പട്ടേലും ലോകകപ്പ് ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. നേരത്തേ ഏഷ്യാ കപ്പില്‍ ഇരുവരും കളിച്ചിരുന്നില്ല.
റിഷഭ് പന്തും ദിനേശ് കാര്‍ത്തികുമാണ് ടി20 ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഏഷ്യാ കപ്പില്‍ റിഷഭ് ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കുമെന്നും സൂചനകളുണ്ടായിരുന്നു.

IND vs SA 2022: ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ വീണ്ടും സഞ്ജു! നയിക്കാന്‍ ധവാന്‍

2

പരിക്കേറ്റ് ടി20 ലോകകപ്പ് നഷ്മായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം അക്ഷര്‍ പട്ടേലിനാണ് നറുക്കുവീണത്. കൂടാതെ മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ്.

3

വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ടീമിന്റെ ഭാഗമാണ്. സ്പിന്നര്‍മാര്‍ ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലുമാണ്. പേസ് ബൗളിങില്‍ ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍, അര്‍ഷ്ദീപ് സിങ് എന്നിവരാണുള്ളത്. റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലുള്ളത് മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍ എന്നിവരാണ്.

ഇന്ത്യന്‍ കുപ്പായത്തില്‍ ഉജ്ജ്വലമായി തുടങ്ങി, ഇപ്പോള്‍ ഇവര്‍ എവിടെ?

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

റിസര്‍വ് താരങ്ങള്‍- മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍.

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ്. ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റ്ിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ.

Story first published: Monday, September 12, 2022, 18:01 [IST]
Other articles published on Sep 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+