T20 World Cup 2022: സസ്‌പെന്‍സ് തീര്‍ന്നു, അതു ഷമി തന്നെ! ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ചു
ടി20 ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരന്‍ ആരെന്ന സസ്‌പെന്‍സ് ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. പരിചയസമ്പന്നനായ മുഹമ്മദ് ഷമിയാണ് ബുംറയ്ക്കു പകരം ടീമിലെത്തിയതെന്നു ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഷമിയായിരിക്കും ബുംറയ്ക്കു പകരം ടീമിലേക്കു വരികയെന്നു നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിനിടെ ദീപക് ചാഹറുടെ പേരും ഈ സ്ഥാനത്തേക്കു ഉയര്‍ന്നു കേട്ടിരുന്നു.
ഇതിനിടെ ചാഹര്‍ വീണ്ടും പരിക്കിന്റെ പിടിയിലായതോടെ ഷമിയുടെ സാധ്യത വര്‍ധിക്കുകയും ചെയ്തു. ഇപ്പോള്‍ ബിസിസിഐ തന്നെ ഷമിയാണ് പകരക്കാരെന്നു ഔദ്യോഗികമായി അറിയിച്ചതോടെ ആഴ്ചകളായി നീണ്ട അനിശ്ചിതത്വവും അവസാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ ലോകകപ്പ് കളിച്ചു
2021ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലും മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതിനു പിന്നാലെ ഷമിയെയും ഇന്ത്യ ഒഴിവാക്കി. അതിനു ശേഷം ടി20യില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹം പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു.
ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടില്ലെങ്കിലും കഴിഞ്ഞ ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഷമിയായിരുന്നു. മിന്നുന്ന പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തു.
Also Read: T20 World Cup : അവര്‍ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!, പ്രവചനവുമായി അക്രം

ടീമിനൊപ്പം ചേരും
ഇന്ത്യയുടെ പുരുഷ ടി20 ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിയെ ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ എത്തിയ ഷമി സന്നാഹ മല്‍സരങ്ങള്‍ക്കു മുന്നോടിയായി ബ്രിസ്ബണില്‍ ടീമിനൊപ്പം ചേരും. മുഹമ്മദ് സിറാജിനെയും ഷര്‍ദ്ദുല്‍ ടാക്കൂറിനെയും ബാക്കപ്പുകളായി ഉള്‍പ്പെടുത്തിട്ടുണ്ട്. അവര്‍ ഉടന്‍ തന്നെ ഓസ്‌ട്രേലിയയിലേക്കു തിരിക്കും എന്നാണ് പ്രസ്താവനയിലൂടെ ബിസിസിഐ അറിയിച്ചത്.
Also Read: 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ഇന്ത്യയുടെ പുതുക്കിയ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് , മുഹമ്മദ് ഷമി.
സ്റ്റാന്‍ഡ്‌ബൈ കളിക്കാര്‍: മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, രവി ബിഷ്നോയ്, ഷര്‍ദുല്‍ ടാക്കൂര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications