
ഹര്‍ഷല്‍ പട്ടേല്‍
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന പേരുമായി ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വന്ന താരമാണ് മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. അവസാന ഓവറുകളില്‍ അദ്ദേഹത്തിന്റെ സ്ലോ ബോളുകളും അപ്രതീക്ഷിത ബൗണ്‍സറുകളുമെല്ലാം നേരത്തേ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷെ പരിക്കു കാരണം കുറച്ചു കാലം പുറത്തിരുന്ന ശേഷം കഴിഞ്ഞ മാസം ടീമിലേക്കു തിരിച്ചുവന്ന ഹര്‍ഷല്‍ മോശം ഫോമിലാണ്.

പഴയ താളം നഷ്ടമായി
തന്റെ പഴയ ലൈനും ലെങ്ത്തുമെല്ലാം കണ്ടെത്താനാവാതെ പാടുപെടുന്ന അദ്ദേഹം കളിച്ച മല്‍സരങ്ങളിലെല്ലാം റണ്‍സ് വാരിക്കോരി നല്‍കുകയുമാണ്. നിരവധി യുവ ഫാസ്റ്റ് ബൗളര്‍മാര്‍ ടീമില്‍ അവസരത്തിനായി കാത്തുനില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ ടി20 ലോകകപ്പ് ഹര്‍ഷലിനു അവസാനത്തെ അവസരമായിരിക്കും. ഇതില്‍ ഫ്‌ളോപ്പായാല്‍ തിരിച്ചുവരാന്‍ കഴിയാത്ത വിധം താരം വിസ്മൃതിയിലേക്കു പോവാന്‍ സാധ്യത കൂടുതലാണ്.
Also Read: T20 World Cup : അവര്‍ കറുത്ത കുതിരകള്‍, ഈ മൂന്ന് ടീമിന് സെമിയുറപ്പ്!, പ്രവചനവുമായി അക്രം

യുസ്വേന്ദ്ര ചാഹല്‍
സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഫോം കണ്ടെത്താന്‍ പാടുപെടുന്ന മറ്റൊരു താരം. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ചാഹല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഈ ഫോം ആവര്‍ത്തിക്കാനാവാതെ പതറുകയാണ്. ഏഷ്യാ കപ്പിലും അതിനു മുമ്പും ശേഷവും നടന്ന പരമ്പരകളിലുമെല്ലാം ചഹലിന്റെ മൂര്‍ച്ചയില്ലാത്ത ബൗളിങ് ഇന്ത്യയെ നിരാശപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ലോകകപ്പ് നഷ്ടമായി
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ട ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു ചാഹല്‍ നടത്തിയത്. പക്ഷെ ഈ ലോകകപ്പിനു ശേഷം വീണ്ടും ടീമിനു പുറത്തു പോവേണ്ടി വരുമോയെന്ന ആശങ്കയിലാണ് അദ്ദേഹം. റണ്ണൊഴുക്ക് തടയുന്നതില്‍ മാത്രമല്ല വിക്കറ്റുകളെടുക്കുന്നതിലും ചാഹലിനു പഴയ മിടുക്ക് പുറത്തെടുക്കാന്‍ കഴിയുന്നില്ല. ലോകകപ്പില്‍ അദ്ദേഹം ഫ്‌ളോപ്പായാല്‍ പകരം യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് ഇന്ത്യന്‍ ടീമിലേക്കു വരാന്‍ സാധ്യത കൂടുതലാണ്. അടുത്തിടെ അവസരം ലഭിച്ചപ്പോഴെല്ലാം താരം ശ്രദ്ധേയമായ പ്രകടനവും നടത്തിയിരുന്നു.
Also Read: 'അദ്ദേഹത്തെ പോലെ കളിക്കാന്‍ ആഗ്രഹിച്ചു', സ്വാധീനിച്ച താരത്തെ വെളിപ്പെടുത്തി ധോണി

ഭുവനേശ്വര്‍ കുമാര്‍
പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായേക്കാവുന്ന മൂന്നാമത്തെയാള്‍. ന്യൂബോള്‍ കൊണ്ട് പവര്‍പ്ലേയില്‍ ഭുവി മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ഡെത്ത് ഓവറുകളില്‍ തല്ല് വാങ്ങിക്കൂട്ടുകയാണ്. ഇതു തീര്‍ച്ചയായും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല.
അടുത്തിടെ നടന്ന പരമ്പരകളിലും ഏഷ്യാ കപ്പിലുമെല്ലാം 19ാം ഓവറുകളില്‍ ഭുവിയുടെ ദയനീയ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ടി20 ലോകകപ്പില്‍ തീര്‍ച്ചയായും എല്ലാവരും ഉറ്റുനോക്കുന്നത് ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ പ്രകടനമായിരിക്കും.

ഭുവിക്കു പകരം ചാഹര്‍
മുമ്പത്തേതു പോലെ ഭുവി അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങുന്നത് തുടരുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീരും. ഭുവിയുടെ സ്ഥാനത്തിനായി ദീപക് ചാഹറാണ് രംഗത്തുള്ളത്. ഭുവിയുടെ അതേ ശൈലിയില്‍ ബൗള്‍ ചെയ്യുന്ന അദ്ദേഹം ഡെത്ത് ഓവറുകളിലും മോശമല്ലാത്ത പ്രകടനമാണ് നടത്തുന്നത്. കൂടാതെ ബാറ്റിങിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നതും ചാഹറിനു പ്ലസ് പോയിന്റാണ്. ഭുവി ഫ്‌ളോപ്പായാല്‍ ലോകകപ്പിനു ശേഷം ചാഹറിനെ ടീമില്‍ ഉറപ്പിക്കാം.


Click it and Unblock the Notifications











