For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഓസീസിനെതിരായ ത്രില്ലിങ് ജയം | ഇന്ത്യ പഠിച്ച കാര്യങ്ങളറിയാം

ആറു റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം

ലോകകപ്പ് സന്നാഹത്തില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയക്കെതിരേ നേടിയ ത്രില്ലിങ് വിജയം ഇന്ത്യക്കു നല്‍കിയിരിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. പരാജയത്തിന്റെ വക്കില്‍ നിന്നാണ് ഇന്ത്യ നാടകീയമായി ജയിച്ചുകയറിയത്. മുഹമ്മദ് ഷമിയെറിഞ്ഞ 20ാം ഓവര്‍ മല്‍സരഗതി തന്നെ മാറ്റുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും കൂടാതെ ഒരു റണ്ണൗട്ടും നടത്തിയതോടെയാണ് ഇന്ത്യ ആറു റണ്‍സിസിന്റെ വിജയം കൈക്കലാക്കിയത്.

ന്യൂസിലാന്‍ഡുമായി ഒരു സന്നാഹ മല്‍സരം കൂടി ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. ബുധനാഴ്ചയാണ് ഈ മല്‍സരം. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം അടുത്ത ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. ഓസീസിനെതിരായ സന്നാഹത്തില്‍ നേടിയ വിജയത്തിലൂടെ ചില പാഠങ്ങള്‍ ഇന്ത്യ പഠിച്ചിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ബാറ്റിങ് ലൈനപ്പ് സെറ്റായി

ബാറ്റിങ് ലൈനപ്പ് സെറ്റായി

ലോകകപ്പിലെ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് സെറ്റാണെന്നു ഈ സന്നാഹ മല്‍സരം തെളിയിച്ചിരിക്കുകയാണ്. ശക്തമായ ബൗളിങ് ലൈനപ്പുള്ള ഓസ്‌ട്രേലിയക്കെതിരേ 185 പ്ലസ് സ്‌കോര്‍ ചെയ്യാനായത് തീര്‍ച്ചയായും പ്ലസ് പോയിന്റ് തന്നെയാണ്. റിഷഭ് പന്തിനും ദീപക് ഹൂഡയ്ക്കുമൊന്നും ലോകകപ്പില്‍ പ്ലെയിങ് ഇലവനില്‍ ഇടമുണ്ടാവില്ലെന്നു സന്നാഹത്തിലെ ലൈനപ്പ് സൂചന നല്‍കിയിരിക്കുകയാണ്.

ചഹലിനു പകരം അശ്വിന്‍

ചഹലിനു പകരം അശ്വിന്‍

ലോകകപ്പില്‍ സ്പിന്‍ ബൗളിങില്‍ യുസ്വേന്ദ്ര ചഹലാവില്ല, മറിച്ച് ആര്‍ അശ്വിനായിരിക്കും ഇന്ത്യയുടെ പ്രധാന സ്പിന്നറെന്നാണ് സന്നാഹം കാണിച്ചു തന്നിരിക്കുന്നത്. റണ്ണൊഴുക്ക് തടയാനുള്ള കഴിവും ബാറ്റിങിലും വാലറ്റത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കാനുള്ള മിടുക്കും അശ്വിനെ ചഹലിനു മുന്നില്‍ നിര്‍ത്തുന്നു. ഓസീസിനെതിരേ നാലോവറില്‍ അശ്വിന്‍ വിക്കറ്റില്ലാതെ വിട്ടുകൊടുത്തത് 28 റണ്‍സാണ്. ചഹല്‍ ഒരു വിക്കറ്റ് നേടിയെങ്കിലും മൂന്നോവറില്‍ 28 റണ്‍സ് വഴങ്ങിയിരുന്നു.

Also Read: T20 World Cup 2022: രോഹിത് ഒരു കാര്യം ശ്രദ്ധിക്കണം!, മുന്നറിയിപ്പുമായി ലാന്‍സ് ക്ലൂസ്‌നര്‍

അക്ഷര്‍ ബാറ്റിങില്‍ തിളങ്ങണം

അക്ഷര്‍ ബാറ്റിങില്‍ തിളങ്ങണം

ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലില്‍ നിന്നും ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ലോകകപ്പില്‍ ഇന്ത്യക്കു മോശമല്ലാത്ത സംഭാവനകള്‍ ആവശ്യമാണ്. ഓസീസിനെതിരേ അക്ഷര്‍ ആറു ബോളുകള്‍ നേരിട്ടെങ്കിലും ബൗണ്ടറിയോ, സിക്‌സറോയില്ലാതെ പുറത്താവാതെ നേടിയത് ആറു റണ്‍സ് മാത്രമായിരുന്നു.
റിഷഭ് പന്ത് പുറത്തിരുന്നാല്‍ ഇന്ത്യന്‍ ഇലവനിലെ ഏക ഇടംകൈയന്‍ ബാറ്ററും അക്ഷര്‍ മാത്രമയിരിക്കും. അതുകൊണ്ടു തന്നെ ലോകകപ്പിലെ ചില മല്‍സരങ്ങളില്‍ ഇടംകൈയന്‍ ബൗളര്‍മാരെ നേരിടാന്‍ അദ്ദേഹത്തിനു ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോഷനും ലഭിച്ചേക്കും. അക്ഷര്‍ ബാറ്റിങില്‍ എത്രയും വേഗം ക്ലിക്കാവേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.

Also Read: T20 World Cup 2022: ഏഴാം നമ്പര്‍ ജഴ്‌സിക്കാരെ അറിയാമോ? ഇന്ത്യക്കാരനുണ്ട്, പക്ഷെ ഇന്ത്യന്‍ ടീമിലില്ല!

ഷമി താളം വീണ്ടെടുത്തു

ഷമി താളം വീണ്ടെടുത്തു

സന്നാഹത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം ആഹ്ലാദിക്കാന്‍ വക നല്‍കുന്നത് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനുശേഷം അദ്ദേഹം ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ഓസീസിനെതിരായ സന്നാഹത്തില്‍ 20ാം ഓവര്‍ ബൗള്‍ ചെയ്യാന്‍ വേണ്ടി മാത്രം ഷമിയെ രോഹിത് ശര്‍മ വിളിക്കുകയായിരുന്നു.
ഈ ഫോര്‍മാറ്റില്‍ ഏറെക്കാലമായി കളിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ബൗളിങില്‍ അതിന്റെ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. മികച്ച വേഗതയും കൃത്യതയുമെല്ലാം ഷമിയുടെ ഒരോവറില്‍ കാണാന്‍ സാധിച്ചു. ലോകകപ്പില്‍ ടീമിന്റെ ബൗളിങിലെ പ്രശ്‌നങ്ങള്‍ തനിക്കു പരിഹരിക്കാന്‍ സാധിക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

Story first published: Monday, October 17, 2022, 21:34 [IST]
Other articles published on Oct 17, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+