Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഏഴാം നമ്പര്‍ ജഴ്‌സിക്കാരെ അറിയാമോ? ഇന്ത്യക്കാരനുണ്ട്, പക്ഷെ ഇന്ത്യന്‍ ടീമിലില്ല!

ഏഴാം നമ്പര്‍ ജഴ്‌സിയെന്നത് വിവിധ ഗെയിമുകളില്‍ വമ്പന്‍ താരങ്ങള്‍ക്കാണ് ലഭിക്കാറുള്ളത്. ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ജഴ്‌സി നമ്പര്‍ ഏഴാണ്. ദേശീയ ടീമില്‍ മാത്രമല്ല വിവിധ ക്ലബ്ബുകളുടെ ഭാഗമായപ്പോഴും അദ്ദേഹം ഈ ജഴ്‌സിയിലാണ് നിറഞ്ഞാടിയത്. ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ ഏഴാം നമ്പറിലെ വേറെ ലെവലിലേക്കുയര്‍ത്തിയത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്.

ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലും വിവിധ ടീമുകളുടെ പ്രമുഖ താരങ്ങള്‍ ഏഴാം നമ്പറിന്റെ പെരുമ കാക്കാന്‍ ഇറങ്ങുന്നുണ്ട്. ഈ ജഴ്‌സിയുടെ അവകാശികളായ അഞ്ചു കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

മുഹമ്മദ് നബി (അഫ്ഗാനിസ്താന്‍)

മുഹമ്മദ് നബി (അഫ്ഗാനിസ്താന്‍)

അഫ്ഗാനിസ്താന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ മുഹമ്മദ് നബിയുടെ ജഴ്സിനമ്പര്‍ ഏഴാണ്. ഇന്ത്യക്കു എംഎസ് ധോണിയെപ്പോലെയാണ് അഫ്ഗാന്‍ ആരാധകര്‍ക്കു നബി. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുള്ള അദ്ദേഹം ഈ ലോകകപ്പിലും ടീമിനായി കസറുമെന്ന പ്രതീക്ഷയിലാണ് ഫാന്‍സ്. ഇനിയൊരു ടി20 ലോകകപ്പില്‍ നബിയെ കാണാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ ഗംഭീര പ്രകടനത്തോടെ ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

ദസുന്‍ ഷനക (ശ്രീലങ്ക)

ദസുന്‍ ഷനക (ശ്രീലങ്ക)

ടി20 ലോകകപ്പില്‍ ഏഴാം നമ്പര്‍ ജഴ്‌സിയുള്ള മറ്റൊരു ക്യാപ്റ്റനാണ് ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ദസുന്‍ ഷനക. ലങ്കയ്ക്കായി ഈ ഫോര്‍മാറ്റില്‍ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. പല തവണ പ്രതിസന്ധി ഘട്ടങ്ങളില്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ ഷനക ലങ്കയുടെ രക്ഷകനായിട്ടുണ്ട്. അടുത്തിടെ നടന്ന ഏഷ്യാ കപ്പില്‍ ലങ്ക കപ്പുയര്‍ത്തിയത് അദ്ദേഹത്തിനു കീഴിലായിരുന്നു.

Also Read: T20 World Cup: സച്ചിനെയും ദാദയെയും 'വിലക്കിയ' ദ്രാവിഡ്! ഉപദേശകനായി ധോണിയുടെ ഫീസെത്ര?

ഷബാദ് ഖാന്‍ (പാകിസ്താന്‍)

ഷബാദ് ഖാന്‍ (പാകിസ്താന്‍)

പാകിസ്താന്‍ വൈസ് ക്യാപ്റ്റനും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ ഷദാബ് ഖാനാണ് ഏഴാം നമ്പര്‍ ജഴ്‌സിയുള്ള മറ്റൊരു പ്രമുഖ താരം. ടി20 ലോകകപ്പില്‍ പാകിസ്താന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക അദ്ദേഹമാണ്. ബാറ്റിങിനു ആഴം കൂട്ടാന്‍ ഷദാഹബിനെ മുന്‍നിരയിലേക്കു ഇടയ്ക്കു പ്രൊമോട്ടും ചെയ്യാറുണ്ട്. ലോകകപ്പില്‍ പാകിസ്താന്റെ തുറുപ്പുചീട്ടുകളിലൊരാളാണ് അദ്ദേഹമെന്നതില്‍ സംശയമില്ല.

Also Read: T20 World Cup : ഒരേ ഒരു സെഞ്ച്വറിക്കാരന്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള അഞ്ച് ഇന്ത്യക്കാരിതാ

വെയ്ന്‍ പാര്‍നല്‍ (സൗത്താഫ്രിക്ക)

വെയ്ന്‍ പാര്‍നല്‍ (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെയ്ന്‍ പാര്‍നലാണ് ഏഴാം നമ്പര്‍ ജഴ്‌സിയുള്ള നാലാമത്തെ താരം. മികച്ച പേസര്‍ മാത്രമല്ല ഓള്‍റൗണ്ടര്‍ കൂടിയാണ് പാര്‍നല്‍. സൗത്താഫ്രിക്കന്‍ ലോവര്‍ ഓര്‍ഡറില്‍ ഈ ലോകകപ്പില്‍ മോശമല്ലാത്ത സംഭാവനകള്‍ ബാറ്റിങില്‍ അദ്ദേഹത്തിനു നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിക്രംജിത്ത് സിങ് (നെതര്‍ലാന്‍ഡ്‌സ്)

വിക്രംജിത്ത് സിങ് (നെതര്‍ലാന്‍ഡ്‌സ്)

ഏഴാം നമ്പര്‍ ജഴ്‌സിയുടെ മറ്റൊരു അവകാശിയാണ് നെതര്‍ലാന്‍ഡ്‌സിന്റെ ഇന്ത്യന്‍ വംശജന്‍ കൂടിയായ ഇടംകൈയന്‍ ഓപ്പണര്‍ വിക്രംജിത്ത് സിങ്. ഡച്ച് ടീമിനു വേണ്ടി ബാറ്റിങില്‍ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരം ഇതിനകം നടത്തിക്കഴിഞ്ഞു. ലോകകപ്പിലും ഓറഞ്ച് കുപ്പായത്തില്‍ കസറായിരിക്കും വിക്രജിത്തിന്റെ ശ്രമം. തന്റെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ താരത്തിനു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയാണ് ഈ ടൂര്‍ണമെന്റ്.

Story first published: Sunday, October 16, 2022, 16:35 [IST]
Other articles published on Oct 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+